കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും സ്കൂളുകള്‍ വീണ്ടും അടയ്ക്കുകയാണ്. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ വീണ്ടും ഓണ്‍ലൈന്‍ പഠനത്തിലേക്ക് തിരിയാന്‍ നിര്‍ബന്ധിതരാകും. ഈ സാഹചര്യത്തില്‍, ന്യൂട്ടന്റെ നാലാം നിയമവും കോവിഡ് കാലവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഉണ്ട് എന്നായിരിക്കും ഒരുപക്ഷെ ഉത്തരം. ഇവ രണ്ടും ബന്ധിപ്പിച്ചുകൊണ്ട് ഒരു കുട്ടിയെഴുതിയ ഉത്തരമാണിപ്പോള്‍ ട്വിറ്ററില്‍ തരംഗമായി കൊണ്ടിരിക്കുന്നത്. ‘ന്യൂട്ടന്റെ നാലാം നിയമം’ എന്ന തലക്കെട്ടില്‍ തുടങ്ങുന്ന പേപ്പറില്‍ ഉത്തരം വിശദീകരിച്ചിരിക്കുന്നത് ഇപ്രകാരമാണ്. ”കൊറോണ വര്‍ധിക്കുമ്പോള്‍, പഠനം കുറയും. കൊറോണ കുറയുമ്പോള്‍ പഠനം കൂടും. അതായത് കൊറോണ, പഠനത്തിനു വിപരീതാനുപാതത്തിലാണ്”. വിശദീകരണം മാത്രമല്ല, ഒരു സൂത്രവാക്യവും ഇതുമായി ബന്ധപ്പെട്ടു ചേര്‍ത്തിട്ടുണ്ട്. കോവിഡ്-19 നും പഠനവും തമ്മിലുള്ള ആനുപാതികതയില്‍ കെ എന്നതു സ്ഥിരമാണ്. അതിനെ വിനാശ സ്ഥിരാങ്കം എന്ന് വിളിക്കുന്നു. ഈ പേജ് പങ്കുവെച്ചുകൊണ്ടു…
Read More