ലോകം കോവിഡിന്റെ നാലാംതരംഗ ഭീഷണിയില്‍ നില്‍ക്കെ ചൈനയില്‍ നിന്നു പുറത്തു വരുന്ന ദൃശ്യങ്ങള്‍ അതീവ ആശങ്കാജനകമാണ്. ചൈനയില്‍ അതിഭയങ്കരമായി കോവിഡ് വ്യാപനം തുടരുകയാണ്. ആശുപത്രി നിറഞ്ഞുകവിഞ്ഞ് ചികിത്സാസംവിധാനങ്ങള്‍ തകിടം മറിഞ്ഞതിന്റേയും മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ നേരത്തേ പുറത്ത് വന്നിരുന്നു. രോഗികളെ ചികിത്സിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങളാണ് ഏറ്റവും ഒടുവില്‍ ചൈനയില്‍ നിന്നെന്നുള്ളത് എന്ന് കരുതപ്പെടുന്ന തരത്തില്‍ പുറത്തുവരുന്നത്. രോഗികളെ ചികിത്സിക്കാന്‍ നിയോഗിക്കപ്പെട്ട ഡോക്ടര്‍ തുടര്‍ച്ചയായി ജോലി ചെയ്തതിനെത്തുടര്‍ന്ന് തളര്‍ന്നു വീഴുന്ന ദൃശ്യമാണ് ദി ടെലിഗ്രാഫ് പുറത്തുവിട്ടത്. ഒന്നിനു പിറകെ ഒന്നായി രോഗികളെ പരിചരിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ ബോധരഹിതനായി തന്റെ ഇരിപ്പിടത്തില്‍ നിന്നും ഊര്‍ന്ന് വീഴുന്നതായി ദൃശ്യത്തിലുണ്ട്. രോഗികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ ഓടിയെത്തി. ഡോക്ടര്‍ക്ക് വെള്ളം നല്കാന് അദ്ദേഹം അബോധാവസ്ഥയിലായതിനാല്‍ ഇതിന് സാധിച്ചില്ല. ഏറെ പണിപ്പെട്ടാണ് സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ഇരിപ്പിടത്തില്‍ നിന്നും മാറ്റിയത്. പ്രതിഷേധങ്ങളെത്തുടര്‍ന്ന് സീറോ കോവിഡ്…
Read MoreTag: fourth wave
രാജ്യത്ത് കോവിഡിന്റെ നാലാം തരംഗം ! ഡല്‍ഹിയില്‍ കേസുകള്‍ മൂന്നു മടങ്ങായി വര്‍ധിച്ചു; മൂന്നു സ്കൂളുകള്‍ അടച്ചു…
രാജ്യത്ത് കോവിഡിന്റെ നാലാംതരംഗത്തിന്റെ സൂചന നല്കി ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ മൂന്നിരട്ടിയായി വര്‍ധിച്ചു. കഴിഞ്ഞയാഴ്ച ഒരു ശതമാനത്തില്‍ താഴെയായിരുന്ന ടിപിആര്‍ ഇന്നലെ 2.7 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 5079 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍, 137 പോസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്. വിദ്യാര്‍ത്ഥികളും അധ്യാപകരും അടക്കം 19 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മൂന്ന് സ്കൂളുകള്‍ അടച്ചു. നോയിഡയിലെ സ്കൂളിലാണ് അധ്യാപകര്‍ അടക്കം 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 601 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 447 പേര് വീട്ടില്‍ നിരീക്ഷണത്തിലാണ്. അതേസമയം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നവരുടെ എണ്ണം കുറവാണ് എന്നത് ആശ്വാസകരമാണ്. ഡല്‍ഹിയിലെ കോവിഡ് വ്യാപനം നാലാംതരംഗത്തിന് തുടക്കമാണോ എന്ന് സ്ഥിരീകരിക്കാറായിട്ടില്ലെന്ന് ആരോഗ്യവിദഗ്ധര്‍ സൂചിപ്പിച്ചു. ഡല്‍ഹിയില്‍ ഇതുവരെ കോവിഡിന്റെ പുതിയ വകഭേദമായ എക്ഇ സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്ത് ജൂണില്‍ നാലാംതരംഗം വരുമെന്നാണ്…
Read Moreസൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട ! കോവിഡ് നാലാം തരംഗം അത്ര നിസ്സാരമാകില്ല; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്…
കോവിഡിന്റെ മൂന്നാം തരംഗം രാജ്യത്ത് ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. ഇപ്പോള്‍ രോഗബാധ വളരെക്കുറഞ്ഞു. ഇതിനിടയില്‍ കോവിഡിന്റെ നാലാം തരംഗം ജൂണ്‍-ജൂലൈ മാസത്തില്‍ എത്തുമെന്നാണ് പ്രവചനം. ഈ അവസരത്തില്‍ നാലാം തരംഗത്തെ നിസ്സാരമായി കാണരുതെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് മൊത്തം ഇപ്പോള്‍ പതിനായിരത്തോളെ പേരെ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളൂ. നാലാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത വേണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കോവിഡ് നാലാം തരംഗത്തില്‍ രോഗ വ്യാപന നിരക്ക് കൂടുതലാകുമെങ്കിലും തീവ്രമാകില്ല. മരണ സാധ്യതയും കുറവായിരിക്കും. എന്നാല്‍ ജാഗ്രത തുടരണം. മാസ്ക് ഉപയോഗിക്കുന്നതും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും ഒഴിവാക്കേണ്ടതില്ല. മാസ്ക് ഒരു പോക്കറ്റ് വാക്സീനാണ്. രോഗവ്യാപന അന്തരീക്ഷങ്ങളില്‍ റിസ്ക് ഗ്രൂപ്പിലുള്ളവര്‍ ചില സന്ദര്‍ഭങ്ങളില്‍ മാസ്ക് ഉപയോഗിക്കുന്നത് വളരെ ഉചിതം. വിമാനത്താവളം, ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രത്യേകിച്ചും… കോവിഡ് വിദഗ്ധ സമിതി അധ്യക്ഷന്‍ ഡോ. ബി ഇക്ബാല്‍ വ്യക്തമാക്കി.
Read Moreകോവിഡ് നാലാംതരംഗം ജൂണില്‍ ? ഒക്ടോബര്‍ വരെ നീണ്ടുപോകുമെന്ന് പ്രവചനം; ഈ ആശ്വാസം താല്ക്കാലികമോ…
രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഏറെക്കുറെ അവസാനിച്ചതോടെ ആശ്വാസത്തിലാണ് ജനങ്ങള്‍. കാര്യങ്ങള്‍ എല്ലാം പതിയെ പഴയതുപോലെയാവുകയാണ്. എന്നാല്‍ ഈ ആശ്വാസം താല്‍ക്കാലികമാണെന്ന സൂചന നല്‍കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ജൂണ്‍ മാസത്തില്‍ നാലാം തരംഗമുണ്ടാകുമെന്ന പ്രവചനമാണ് ജനങ്ങളുടെ മനസ്സില്‍ കാര്‍മേഘം പരത്തുന്നത്. ഐഐടി കാന്‍പുര്‍ തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ജൂണ്‍ 22നു രാജ്യത്ത് അടുത്ത കോവിഡ് തരംഗം തുടങ്ങുമെന്നും ഇത് ഒക്ടോബര്‍ 24 വരെ നീണ്ടുപോകുമെന്നും സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് 23ന് പാരമ്യത്തിലെത്തുമെന്നാണു പ്രവചനം. പൊതുവേ സ്ഥിതി രൂക്ഷമാകുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല.
Read More