പരുന്തും കഴുകനുമൊക്കെ മറ്റു ജീവികളെ റാഞ്ചുന്നത് നമ്മള് കണ്ടിട്ടുണ്ട്. താരതമ്യേന ചെറിയ ജീവികളെയാവും ഇവ റാഞ്ചുന്നത്. ഇത്തരത്തില്‍ ഒരിരയെ റാഞ്ചുന്ന അമ്പരപ്പിക്കുന്ന ഒരു പരുന്തിന്റെ വീഡിയോയാണ് ഇപ്പോള്‍ കാണികള്‍ക്കിടയില്‍ വൈറലായിരിക്കുന്നത്. ചത്ത കുറുക്കനെ കാലില്‍ തൂക്കി എടുത്ത് പറക്കുന്ന സ്വര്‍ണ്ണ പരുന്തിനെയാണ് വീഡിയോയില്‍ കാണുന്നത്. വടക്കേ അമേരിക്കയില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. വടക്കേ അമേരിക്കയില്‍ കാണപ്പെടുന്ന ഏറ്റവും വലുതും വേഗതയേറിയതുമായ പക്ഷികളില്‍ ഒന്നാണ് ഗോള്‍ഡന്‍ ഈഗിള്‍സ്. ഇവയുടെ ചിറകുകള്‍ക്ക് സാധാരണയായി ആറ് അടിക്ക് മേലെ നീളമുണ്ട്. വീഡിയോയുടെ തുടക്കതതില്‍ രണ്ട് വലിയ മലകളില്‍ ഒന്നിന്റെ മുകളില്‍ ഇരിക്കുന്ന ഒരു പരുന്തിനെയാണ് കാണുന്നത്. അതിശക്തമായ കാറ്റ് വീശിയടിക്കുന്ന സ്ഥലമാണെന്ന് ഇതെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാണ്. കാറ്റിനെതിരെ തന്റെ ശക്തവും വലിപ്പമേറിയതുമായ ചിറകുകള് വീശി മറുപുറമുള്ള മലയിലേക്ക് പരുന്ത് പറന്നുയരുമ്പോള്‍ അതിന്റെ കാലുകളില്‍ ഒരു കുറുക്കന്റെ ശവശരീരം കാണാം.…
Read MoreTag: fox
കുറുക്കൻ ചത്തിട്ടും തീരാതെ വിവാദം..! മെമ്പർ ജോമി തോമസിനെ കടിച്ച കുറുക്കന് പേബിഷബാധ; മുണ്ടക്കയത്ത് വീണ്ടും കുറുക്കന്റെ ആക്രമണം; തല്ലിക്കൊന്നതല്ല, വെടിയേറ്റെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട്
മുണ്ടക്കയം പഞ്ചായത്ത് മെംബർ ജോമി തോമസിനെ കടിച്ച് പരിക്കേൽപ്പിച്ച കുറുക്കന് പേബിഷബാധ സ്ഥിരീകരിച്ചു. ആക്രമണത്തെ തുടർന്ന് തല്ലിക്കൊന്ന് കുഴിച്ചിട്ട കുറുക്കനെ പുറത്തെടുത്ത് തിരുവല്ല പക്ഷിരോഗ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് പേ വിഷബാധയുണ്ടെന്നു സ്ഥിരീകരിച്ചത്. പേവിഷബാധ സ്ഥിരീകരിച്ചതോടെ മേഖലയിലെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്. വനം വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തിൽഅടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുറുക്കൻ വെടിയേറ്റാണു ചത്തതെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നു വനംവകുപ്പ് അറിയിച്ചു. ഇതു പുതിയ വിവാദത്തിനു വഴിവച്ചിരിക്കുകയാണ്. മുണ്ടക്കയം: വേലനിലം ഭാഗത്ത് വീണ്ടും കുറുക്കന്റെ ആക്രമണം. സീവ്യൂ കവല ഭാഗത്ത് കുറ്റിയാനിക്കൽ ജോസുകുട്ടി ജോസഫിനാ (55)ണു കുറുക്കന്റെ ആക്രമണത്തിൽ സാരമായി പരിക്കേറ്റത്. വീടിനു സമീപത്തെ പുരയിടത്തിൽ ജോലി ചെയ്യുകയായിരുന്ന ജോസുകുട്ടിയെ പാഞ്ഞടുത്ത കുറുക്കൻ ആക്രമിക്കുകയായിരുന്നു. കൈക്കും മുഖത്തും സാരമായി പരിക്കേറ്റ ജോസുകുട്ടി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി. ഇക്കഴിഞ്ഞ പത്തിനു…
Read Moreപതിവായി ചെരുപ്പുകള്‍ മോഷണം പോകുന്നു ! ഒടുവില്‍ നാട്ടുകാര്‍ കള്ളനെ കണ്ടുപിടിച്ചു ; പിന്തുടര്ന്ന് ചെന്ന നാട്ടുകാര്‍ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ച…
ഒരു പ്രദേശത്തു നിന്നും പതിവായി ചെരുപ്പുകള്‍ മോഷണം പോകാന്‍ തുടങ്ങിയതോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് എങ്ങനെയും കള്ളനെ പിടിക്കണമെന്നായി നാട്ടുകാര്‍. എന്നാല്‍ കള്ളനെ കണ്ടവര്‍ ഞെട്ടിപ്പോയി. ഒരു കുറുക്കനായിരുന്നു കക്ഷി. ജര്‍മനിയിലെ ബെര്‍ലിനിലെ സെലണ്ടോര്‍ഫിലാണ് സംഭവം. വീടിന് പുറത്ത് ഊരിയിടുന്ന ചെരുപ്പുകള്‍ പതിവായി മോഷണം പോയതോടെ നാട്ടുകാര്‍ ഭയന്നു. മിക്കവാറും എല്ലാത്തരം പാദരക്ഷകളും മോഷണം പോയതോടെ ആളുകള്‍ കള്ളനെത്തേടി ഇറങ്ങി. കുറുക്കനാണെന്ന് കണ്ടുപിടിച്ചതോടെ ദേഷ്യമെല്ലാം അമ്പരപ്പിലേക്കും പിന്നീട് തമാശയിലേക്കും മാറി. ഏകദേശം 100 ഓളം ആളുകളുടെ ചെരുപ്പുകളാണ് നഷ്ടമായത്. ഈ കുറുക്കനെ പിന്തുടര്ന്ന് എത്തിയപ്പോള്‍ കണ്ടത് പാദരക്ഷകളുടെ വിപുലമായ ശേഖരമാണ്. തുടര്‍ന്ന് ഈ ചിത്രങ്ങള്‍ അവര്‍ ട്വിറ്ററില്‍ പങ്കുവെച്ചു. എല്ലാ ചെരുപ്പുകളും ഭംഗിയായി അടുക്കി വച്ചിരിക്കുകയാണ് കുറുക്കന്. മോഷണമുതല്‍ ഇത്ര വൃത്തിയായി സൂക്ഷിക്കുന്ന കള്ളനെന്നാണ് ചിത്രങ്ങള്‍ കണ്ടവര്‍ പറയുന്നത്.
Read Moreഅമ്മയെ നഷ്ടമായ കൊവാലക്കുഞ്ഞുങ്ങളെ മുലയൂട്ടി അമ്മക്കുറുക്കന് ! കാട്ടുതീ എരിച്ചു കളഞ്ഞ നിരവധി ജീവിതങ്ങള്‍ക്കിടയില്‍ നിന്നുള്ള കാഴ്ച…
കാട്ടുതീ ചാമ്പലാക്കിയ ഓസ്ട്രേലിയയില്‍ ഇപ്പോഴും കാര്യങ്ങള്‍ അത്ര ശാന്തമായിട്ടില്ല. കാട്ടുതീയ്ക്കു പിന്നാലെയെത്തിയ പൊടിക്കാറ്റും കനത്ത മഴയും ആലിപ്പഴ വര്‍ഷവുമെല്ലാം ഓസ്ട്രേലിയയ്ക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയത്. കോടിക്കണക്കിനു വരുന്ന ജീവികളുടെ ജീവനെടുത്ത ഓസ്ട്രേലിയന്‍ കാട്ടുതീ ഇനിയും പൂര്‍ണമായും കെട്ടടങ്ങിയിട്ടില്ല. തീ നാശം വിതച്ച പ്രദേശങ്ങളിലെല്ലാം വന്യമൃഗങ്ങളുടെ സുരക്ഷയും പുനരധിവാസവും ഉറപ്പാക്കുനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അധികൃതരും സാധാരണക്കാരുമെല്ലാം ഈ ശ്രമങ്ങളില്‍ പങ്കാളിത്തം വഹിക്കുന്നുണ്ട്. അതേസമയം മനുഷ്യര്‍ മാത്രമല്ല ചില മൃഗങ്ങളും അറിയാതെയെങ്കിലും ഈ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നു എന്നതാണ് വാസ്തവം. കാട്ടുതീ ചുട്ടെരിച്ച ഓസ്ട്രേലിയയില്‍ നിന്നും പുറത്തുവരുന്ന മനോഹരമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. കനത്ത കാട്ടുതീയില്‍ കോടിക്കണക്കിന് വന്യമൃഗങ്ങള്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. പല ജീവികള്‍ക്കും അവയുടെ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടമായപ്പോള് അമ്മമാരെ നഷ്ടപ്പെട്ട പല കുഞ്ഞുങ്ങളും അതിജീവിക്കാന്‍ പാടുപെടുകയാണ്. അനാഥരാക്കപ്പെട്ട കോവാലക്കുഞ്ഞുങ്ങളെ പാലൂട്ടുന്ന അമ്മക്കുറുക്കന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ സ്നേഹത്തിന്റെ…
Read More