വൈനിന്റെ ലോകതലസ്ഥാനമായ ഫ്രാന്‍സില്‍ നിന്ന് ഇപ്പോള്‍ പുറത്തു വരുന്ന ഒരു വാര്‍ത്ത വൈന്‍ പ്രേമികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ആവശ്യക്കാരില്ലാതെ കെട്ടിക്കിടക്കുന്ന വൈന്‍ നശിപ്പിക്കാന്‍ 20 കോടി യൂറോ ചെലവഴിച്ചിരിക്കുകയാണ് ഫ്രാന്‍സ്.രാജ്യത്ത് ബിയറിന് ജനപ്രീതി വര്‍ധിച്ചതോടെ വൈന്‍ വ്യവസായം വലിയ പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തില്‍ വൈന്‍ ഉത്പാദകരെ സഹായിക്കുന്നതിന് വേണ്ടിയാണ് ഭരണകൂടം ഇത്തരത്തില്‍ വന്‍തുക ചെലവിടുന്നത്. കോവിഡ് വരുത്തിയ സാമ്പത്തിക പ്രതിസന്ധിയും ജീവിതച്ചെലവ് വര്‍ധിച്ചതും വൈനിന്റെ അമിതോദ്പാദനവുമാണ് ഉത്പാദകര്‍ക്ക് വിനയായത്. വൈന്‍ ഉത്പാദനത്തിന് പേരു കേട്ട നഗരങ്ങളായ ബോര്‍ഡോയിലും ലാന്ഗ്യുഡോകിലും പ്രതിസന്ധി രൂക്ഷമാണ്. ഉത്പാദനച്ചെലവിനേക്കാള്‍ വളരെ കുറവാണ് വിപണിയില്‍ വൈനിന് വിലയെന്നും ഇത് വലിയ സാമ്പത്തിക നഷ്ടമാണുണ്ടാക്കുന്നതെന്നും ഉത്പാദകര്‍ പറയുന്നു. റഷ്യന്‍- ഉക്രൈന് യുദ്ധവും ആഗോളതലത്തില്‍ ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനുമുള്പ്പടെ വില വര്‍ദ്ധിച്ചതുമൊക്കെ പ്രതിസന്ധിയ്ക്കു കാരണമായി. നശിപ്പിക്കുന്ന വൈനില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ആല്‍ക്കഹോള്‍ സാനിറ്റൈസര്‍, സുഗന്ധവ്യജ്ഞനങ്ങള്‍, ശുചീകരണ ഉത്പന്നങ്ങള്‍ എന്നിവ നിര്‍മിക്കാനാകും…
Read MoreTag: france
ഫ്രാന്‍സില്‍ പതിനേഴുകാരനെ പോലീസ് വെടിവെച്ചു കൊന്നു ! വന്‍ പ്രതിഷേധം; കിലിയന്‍ എംബാപ്പെ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത്
ഗതാഗതനിയമം ലംഘിച്ചെന്നാരോപിച്ച് വണ്ടി തടഞ്ഞ് പതിനേഴു വയസു മാത്രം പ്രായമുള്ള ഡ്രൈവറെ വെടിവെച്ചു കൊന്ന് ട്രാഫിക് പോലീസ്. ഇതേത്തുടര്‍ന്ന് ഫ്രാന്‍സിലെങ്ങും പ്രതിഷേധം ആളിക്കത്തുകയാണ്. അള്‍ജീരിയന്‍ വംശജനായ നയേല്‍ എം ആണ് കൊല്ലപ്പെട്ടത്. വെടിവെച്ച പോലീസുകാരനെ കസ്റ്റഡിയിലെടുത്തു. വെടിവെക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പോലീസ് നുണപറയുക കൂടിചെയ്തതോടെ പ്രതിഷേധങ്ങള്‍ അക്രമാസക്തമായി. ഫ്രഞ്ച് പുരുഷ ഫുട്ബോള്‍ടീം ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെ, നടന് ഒമര്‍ സൈ തുടങ്ങി ഒട്ടേറെപ്പേര്‍ പോലീസിനെതിരേ രംഗത്തെത്തി. പ്രതിഷേധക്കാര്‍ ചൊവ്വാഴ്ചരാത്രി നാല്‍പ്പതോളം കാറുകള്‍ കത്തിച്ചു. 24 പോലീസുകാര്‍ക്ക് പരിക്കേറ്റു. 31 പേരെ അറസ്റ്റുചെയ്തെന്ന് ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡര്മനിന് പറഞ്ഞു. പ്രദേശികസമയം ചൊവ്വാഴ്ച പകല്‍ എട്ടരയ്ക്കാണ് രണ്ട് ട്രാഫിക് പോലീസുകാര്‍ വണ്ടിതടഞ്ഞ് നയേലിനെ വെടിവെച്ചുകൊന്നത്. നയേല്‍ തനിക്കുനേരെ കാറോടിച്ചു കയറ്റാന്‍ നോക്കിയതിനാലാണ് വെടിവെച്ചതെന്നാണ് പോലീസുകാരന് പറഞ്ഞത്. എന്നാല്‍, ഇത് പച്ചക്കള്ളമാണെന്ന് വെളിവാക്കുന്ന ദൃശ്യങ്ങള്‍ പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. ദൃശ്യങ്ങള്‍ യഥാര്‍ഥമാണെന്ന് വാര്‍ത്താ…
Read Moreഅര്‍ജന്റീനയും ഫ്രാന്‍സും ഗോളടിച്ചപ്പോള്‍ ‘കോളടിച്ച് ബെവ്കോ ! ഫൈനല്‍ ദിനം വിറ്റത് 50 കോടിയുടെ മദ്യം;കണക്കുകള്‍ ഇങ്ങനെ…
ലോകകപ്പ് ഫൈനല്‍ ദിനം മലയാളി മദ്യത്തില്‍ ആറാടിയപ്പോള്‍ കോളടിച്ചത് ബിവറേജസ് കോര്പ്പറേഷന്. ഫൈനല്‍ ദിനമായ ഞായറാഴ്ച 50 കോടിയുടെ മദ്യമാണ് ബെവ്കോ വിറ്റത്. സാധാരണ ഞായറാഴ്ചകളിലെ മദ്യവില്‍പ്പന ശരാശരി 30 കോടിയാണ്. അര്‍ജന്റീന- ഫ്രാന്‍സ് ഫൈനല്‍ മദ്യവില്‍പ്പന ഗണ്യമായി വര്‍ധിപ്പിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 20 കോടിയുടെ അധിക വില്‍പ്പനയാണ് നടന്നത്. ഇക്കഴിഞ്ഞ ഓണത്തിന് സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പനയാണ് നടന്നത്. ഉത്രാട ദിനത്തില്‍ മാത്രം 117 കോടിയുടെ മദ്യമാണ് വിറ്റത്. ഉത്രാടം വരെയുള്ള ഏഴു ദിവസത്തില്‍ 624 കോടിയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞവര്‍ഷം ഇത് 529 കോടിയായിരുന്നു. മാത്രമല്ല, ഫൈനലിനു ശേഷം നിരവധിയിടങ്ങളില്‍ സംഘര്‍ഷമുണ്ടായതിനു പിന്നിലും കളിച്ചത് മദ്യമാണെന്നാണ് പരക്കെയുള്ള ശ്രുതി.
Read Moreഅര്‍ജന്റീനയെ തോല്‍പ്പിച്ചാല്‍ എല്ലാവര്ക്കും ‘സൗജന്യ സേവനം ‘ ! ഓഫറുമായി ഫ്രാന്‍സിലെ ലൈംഗിക തൊഴിലാളികള്‍…
ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സ് അര്‍ജന്റീനയെ തോല്പിച്ച് ലോകകപ്പ് കിരീടം ചൂടിയാല്തങ്ങള് അന്നേ ദിവസം സൗജന്യ സേവനം (ഫ്രീ സെക്സ്) നല്‍കുമെന്ന് ഫ്രാന്‍സിലെ ലൈംഗികത്തൊഴിലാളികളുടെ വാഗ്ദാനം. അര്ജന്റീനഫ്രാന്സ് ഫൈനല്‍ മത്സരം നടക്കാനിരിക്കുന്നതിന് മുന്നോടിയായാണ് പാരീസിലെയും മറ്റു പ്രമുഖ നഗരങ്ങളിലെയും ലൈംഗിക തൊഴിലാളികള്‍ സൗജന്യ സേവന വാഗ്ദാനവുമായി രംഗത്തെത്തിയത്. നിലവിലെ ചാംപ്യന്മാരായ ഫ്രാന്‍സ് ലോകകപ്പ് കിരീടം നിലനിര്‍ത്തിയാല്‍ ടീമംഗങ്ങള്‍ക്ക് മികച്ച ഉപഹാരം സമ്മാനിക്കുമെന്ന് നേരത്തേ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും വാഗ്ദാനം ചെയ്തിരുന്നു. മുന്‍പ്, ക്രൊയേഷ്യ ലോകകപ്പ് ഉയര്‍ത്തിയാല്‍ പൂര്‍ണനഗ്നയായി ആഘോഷിക്കുമെന്ന് മുന്‍ മിസ് ക്രൊയേഷ്യയും മോഡലുമായ ഇവാന നോള്‍ പ്രഖ്യാപിച്ചിരുന്നു. സെമി ഫൈനലില്‍ മൊറോക്കോയെ 2-0 ത്തിന് തോല്പിച്ചാണ് ഫ്രാന്‍സ് ഫൈനലിലെത്തിയത്. ക്രൊയേഷ്യയെ 3-0 ത്തിന് തോല്പിച്ചായിരുന്നു അര്‍ജന്റീന കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
Read More14 വയസ്സില്‍ താഴെയുള്ള ആയിരത്തോളം പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായി ! 25 വയസില്‍ താഴെയുള്ളവര്‍ക്ക് ഗര്‍ഭനിരോധനോപാധികള്‍ സൗജന്യമാക്കി ഫ്രാന്‍സ്…
നിര്‍ണായക തീരുമാനവുമായി ഫ്രഞ്ച് സര്‍ക്കാര്‍.അടുത്ത വര്‍ഷം മുതല്‍ ഫ്രഞ്ച് യുവതികള്‍ക്ക് സൗജന്യമായി ഗര്‍ഭനിരോധനാമാര്‍ഗങ്ങള്‍ നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് ഫ്രാന്‍സിലെ ആരോഗ്യ മന്ത്രി. 25 വയസ്സിന് താഴെയുള്ളവര്‍ക്ക് മെഡിക്കല്‍ അപ്പോയിന്റ്മെന്റുകള്‍, ടെസ്റ്റുകള്‍, അല്ലെങ്കില്‍ ഗര്‍ഭനിരോധനവുമായി ബന്ധപ്പെട്ട മറ്റ് മെഡിക്കല്‍ നടപടിക്രമങ്ങള്‍ എന്നിവയ്ക്ക് പണം ഈടാക്കില്ലെന്ന് ഒലിവിയെ വേര പറയുന്നു. ‘ഇത് ഗര്‍ഭനിരോധനം, അതുമായി ബന്ധപ്പെട്ട പരിശോധനകള്‍, ഗര്‍ഭനിരോധനത്തിന്റെ കുറിപ്പടി തുടങ്ങി, 25 വയസ്സ് വരെ ഗര്‍ഭനിരോധനവുമായി ബന്ധപ്പെട്ട എല്ലാ പരിചരണങ്ങളും ഉള്‍ക്കൊള്ളുന്നു’ എന്ന് ഫ്രാന്‍സ് 2 ന് നല്കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു. ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ വലിയ ചിലവ് മൂലം നിരവധി സ്ത്രീകള്‍ ഇത് ഉപയോഗിക്കുന്നതില്‍ വിമുഖത കാട്ടുന്നു. പണമില്ലാത്തതു കൊണ്ട് ആരും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കാനാവാതെ വരുന്ന അവസ്ഥയുണ്ടാവാന്‍ പാടില്ലയെന്നും വേര പറയുന്നു. എന്തുകൊണ്ടാണ് സര്‍ക്കാര്‍ 25 എന്നൊരു പ്രായപരിധി തിരഞ്ഞെടുത്തതെന്ന് ചോദിച്ചപ്പോള്‍, ഇത് കൂടുതല്‍ ആളുകള്‍ സ്വതന്ത്രമായി…
Read Moreസമ്മതത്തോടെ ലൈംഗികപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാനുള്ള പ്രായം 15 വയസാക്കി ! ലൈംഗികത്തൊഴിലില്‍ സ്വീകരിക്കണമെങ്കില്‍ പ്രായം 18 വേണം; ലോകത്തെ ഞെട്ടിച്ച് ഫ്രാന്‍സിന്റെ ബില്‍…
സമ്മതപ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള പ്രായം 15 ആക്കി ലോകത്തെ ഞെട്ടിച്ച് ഫ്രാന്‍സ്. വ്യാഴാഴ്ച ഇക്കാര്യത്തിലുള്ള ബില്‍ അധോസഭ ഐകകണ്ഠ്യേന പാസ്സാക്കി. ലൈംഗിക ചൂഷണം സംബന്ധിച്ച രണ്ടാം മീടൂ മൂവ്മെന്റ് ഫ്രാന്‍സിനെ ഇളക്കി മറിച്ച സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവന്നത്. എന്നാല്‍ 15ല്‍ താഴെയുള്ള കുട്ടികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് പ്രായപൂര്‍ത്തിയായവര്‍ക്ക് 20 വര്‍ഷം വരെ തടവു കിട്ടാവുന്ന കുറ്റമാണ്. അതേ സമയം പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുമായി സമ്മതത്തോടെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന മുതിര്‍ന്നവര്‍ക്ക് കാര്യമായ പ്രായവ്യത്യാസം ഇല്ലെങ്കില്‍ അത് കുറ്റകരമല്ല. എന്നാല്‍ പ്രായവ്യത്യാസം അഞ്ചു വയസില്‍ കൂടാന്‍ പാടില്ലെന്നും ബില്ലില്‍ പറയുന്നു. അതേ സമയം ലൈംഗികത്തൊഴില്‍ സ്വീകരിക്കുന്ന കാര്യത്തിലുള്ള പ്രായപരിധി 18 ആണ്. നേരത്തേയുള്ള നിയമം അനുസരിച്ച് ബാല ബലാത്സംഗ വകുപ്പുകളില്‍ കേസ് എത്താന്‍ പ്രായപൂര്‍ത്തി ആകാത്തയാളെ പ്രായപൂര്‍ത്തിയായ ആള് നിര്‍ബ്ബന്ധിച്ചും ഭീഷണിപ്പെടുത്തിയും കെണിയില്‍പ്പെടുത്തിയുമാണ് ലൈംഗികത നിര്‍വ്വഹിച്ചത് എന്നത് പ്രോസിക്യൂട്ടര്‍മാര്‍ തെളിയിക്കേണ്ടി വരുമായിരുന്നു.…
Read Moreതീവ്ര ഇസ്ലാമിനെ പ്രതിരോധിക്കാന്‍ കൊണ്ടുവന്ന ബില്ലിന് ഫ്രാന്‍സിന്റെ അംഗീകാരം ! മതസംഘടനകളെ സൂക്ഷ്മമായി നിരീക്ഷിക്കും;വിവേചനമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍…
തീവ്രഇസ്ലാമിനെ പ്രതിരോധിക്കാനായി കൊണ്ടുവന്ന ബില്ലിന് ഫ്രാന്‍സിന്റെ ദേശീയ അസംബ്ലി അംഗീകാരം നല്കി. ദേശീയ ഐക്യത്തിന് ഭീഷണിയാണെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ ഇത്തരമൊരു ബില്ലുമായി മുമ്പോട്ടു വന്നത്. എന്നാല്‍ നിയമനിര്‍മ്മാണം ഏതെങ്കിലും പ്രത്യേക മതത്തെ ലക്ഷ്യംവച്ചല്ലെന്നും, നിര്‍ബന്ധിത വിവാഹം, കന്യകാത്വ പരിശോധന തുടങ്ങിയ നടപടികളെയാണ് എതിര്‍ക്കുന്നതെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. കുട്ടികളെ മുഖ്യധാരാ സ്കൂളുകള്‍ക്ക് പുറത്ത് പഠിപ്പിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് രാജ്യത്ത് നടപ്പാക്കുക. കൂടാതെ മതസംഘടനകളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യും. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നവരെ പ്രതിരോധിക്കാനാണ് നിയമമെന്നാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞത്. അതേസമയം നിയമം ഫ്രാന്‍സിലെ മുസ്ലീങ്ങളോട് കാണിക്കുന്ന വിവേചനമാണെന്ന് ആരോപിച്ച് മനുഷ്യാവകാശ സംഘടനകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. രാജ്യത്ത് ഏകദേശം അഞ്ച് ദശലക്ഷം മുസ്ലീങ്ങളുണ്ട്. 2020 ഒക്ടോബര്‍ 16 ന് മതനിന്ദ ആരോപിച്ച് സാമുവല്‍ പാറ്റി എന്ന അദ്ധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ക്ലാസിനിടെ പ്രവാചകന് മുഹമ്മദിന്റെ…
Read Moreഅടിയ്ക്കു തിരിച്ചടി ! മാലിയില്‍ ഫ്രാന്‍സിന്റെ വ്യോമാക്രമണം ! 50 അല്‍ ഖ്വയ്ദ ഭീകരരെ വധിച്ചതായി ഫ്രഞ്ച് പ്രതിരോധ മന്ത്രി…
ഫ്രാന്‍സില്‍ നടന്നു കൊണ്ടിരിക്കുന്ന തുടര്‍ച്ചയായ ഭീകരാക്രമണത്തിനൊടുവില്‍ പ്രത്യാക്രമണവുമായി ഫ്രഞ്ച് സേന. വെള്ളിയാഴ്ച നടത്തിയ വ്യോമാക്രണത്തില്‍ 50 അല്‍ ഖ്വയ്ദ ഭീകരരെ വധിച്ചതായി ഫ്രാന്‍സ് അറിയിച്ചു. ബുര്‍ക്കിന ഫാസോ, നൈഗര്‍ അതിര്‍ത്തിയിലാണ് ആക്രമണം നടത്തിയതെന്നു ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ളോറന്‍സ് പാര്‍ലെ പറഞ്ഞു. ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ബാര്‍ഖാനെ ഫോഴ്സാണ് ആക്രമണം നടത്തിയത്. വന്‍തോതില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തതായും പ്രതിരോധമന്ത്രി പറഞ്ഞു. നാല് ഭീകരരെ പിടികൂടിയിട്ടുണ്ട്. രണ്ട് മിറാഷ് ജെറ്റുകളും ഒരു ഡ്രോണുമാണ് മിസൈല്‍ ആക്രമണത്തിന് എത്തിയത്. അല്‍ ഖായിദയുമായി ബന്ധപ്പെട്ട അന്‍സാറുല്‍ ഇസ്ലാം ഗ്രൂപ്പിലെ ഭീകരരെയാണു വധിച്ചത്. അതിര്‍ത്തി മേഖലയില്‍ നിരവധി മോട്ടോര്‍ബൈക്കുകളില്‍ ഭീകരര്‍ ആക്രമണത്തിനു സജ്ജരാകുന്നുവെന്നു ഡ്രോണ്‍ നിരീക്ഷണത്തില്‍ വ്യക്തമായതിനു പിന്നാലെയാണ് ആക്രമണം നടത്തിയതെന്നു പ്രതിരോധമന്ത്രി പറഞ്ഞു. ഫ്രാന്‍സിലെ നീസ് പട്ടണത്തിലെ ഒരു പള്ളിക്കു സമീപം കഴിഞ്ഞ ദിവസം ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേരെ കഴുത്തറുത്തു കൊന്നിരുന്നു. അധ്യാപകന്റെ…
Read More