സാങ്കേതിക വിദ്യ പുരോഗമിക്കുന്നതിനനുസരിച്ച് തട്ടിപ്പുകാരും തട്ടിപ്പുകള്‍ അപ്ഡേറ്റ് ചെയ്യാറുണ്ട്. ഒട്ടുമിക്ക ഓണ്‍ലൈന്‍ ആപ്പുകളും പലരും തട്ടിപ്പിനുപയോഗിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു യുവതി സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റില്‍ പങ്കുവെച്ച കുറിപ്പ് സാമൂഹിക മാധ്യമ ഉപഭോക്താക്കളെ ഒന്നാകെ അമ്പരപ്പിച്ചിരിക്കുകയാണ്. ഒരു മാട്രിമോണിയല്‍ സൈറ്റ് വഴി തന്റെ കയ്യില്‍ നിന്നും 45 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിച്ചതിനെ കുറിച്ചായിരുന്നു യുവതിയുടെ കുറിപ്പ്. ‘ഷാദി ഡോട്ട് കോം തട്ടിപ്പ്’ എന്ന പേരിലാണ് യുവതി തനിക്കുണ്ടായ അനുഭവം വിവരിച്ചത്. പല മാട്രിമോണിയല്‍ സൈറ്റുകളിലും പ്രീമിയം ഉപഭോക്താക്കള്‍ക്ക് പരസ്പരം കോണ്ടാക്ട് നമ്പറുകള്‍ ഉള്‍പ്പെടെ കാണാനും ചാറ്റ് ചെയ്യാനുള്ള അവസരമുണ്ട്. അത്തരത്തില്‍ സൈറ്റില്‍ നിന്നും യുവതിയുടെ മുഴുവന്‍ വിവരങ്ങളും കോണ്ടാക്ട് നമ്പറും ലഭിച്ച ഒരാള്‍ വാട്സാപ്പിലൂടെ അവരെ ബന്ധപ്പെട്ടു. ആദ്യ രണ്ട് ദിവസത്തെ സൗഹൃദ സംഭാഷണത്തിന് ശേഷം താന്‍ ആളുകളെ വിദേശത്തേക്ക് കുടിയേറാന്‍ സഹായിക്കുന്ന…
Read MoreTag: fraud
അമേരിക്കയില്‍ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയതായി പരാതി ! 300ലധികം പേര് തട്ടിപ്പിനിരയായെന്ന് സൂചന
അമേരിക്കയില്‍ നഴ്സിംഗ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയതായി സൂചന.കൊല്ലം ജില്ലയിലെ 40 ഉദ്യോഗാര്‍ഥികളില്‍ നിന്ന് 60 ലക്ഷം രൂപയിലധികം വാങ്ങി കബളിപ്പിച്ചതായാണ് പരാതി. യുഎസിലെ വിര്‍ജീനിയയില്‍ ജോലി വാങ്ങി തരാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. വിരമിച്ച സെക്രട്ടേറിയേറ്റ് പ്രിന്റിങ് ഡയറക്ടറും അഡീഷനല്‍ സെക്രട്ടറിയുമായ ചവറ പുതുക്കാട് മഠത്തില്‍ വീട്ടില്‍ ജയിംസ് രാജ്, തമിഴ്നാട് ചെന്നൈ അണ്ണാനഗറിലുള്ള എജ്യൂഫ്യൂച്ചറിസ്റ്റിക് ലേണിങ് പ്രൈവറ്റ് ലിമിറ്റഡ് എംഡി ജോസഫ് ഡാനിയേല്‍ എന്നിവര്‍ക്കെതിരെയാണു പരാതി നല്‍കിയത്. 2022 ജനുവരിയില്‍ യൂണിറ്റാറ്റിസ് യൂണിവേഴ്സിറ്റാസ് സാരവത്താരിസ് എന്ന യൂണിവേഴ്സിറ്റി നടത്തുന്ന നാലാഴ്ചത്തെ ഓണ്‍ലൈന്‍ സിഎന്‍എ കോഴ്സില്‍ പങ്കെടുക്കുന്നവര്‍ക്ക് ആറു മാസത്തിനുള്ളില്‍ ഇബി3 വീസ നല്‍കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നുവെന്നു തട്ടിപ്പിനിരയായവരുടെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. കോഴ്സിനായുള്ള തുക ജോസഫ് ഡാനിയേലിന്റെ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് നല്‍കിയത്. യൂണിവേഴ്സിറ്റിയുടെ ഏജന്‍സിയാണു ജോസഫ് ഡാനിയേലിന്റെ സ്ഥാപനമെന്നു തെറ്റിദ്ധരിപ്പിച്ചാണു…
Read Moreവ്യാജ സ്വര്‍ണനാണയം നല്കി തട്ടിപ്പ് ! ആറ് കര്ണാടകക്കാര് പിടിയില്‍
വ്യാജസ്വര്‍ണനാണയം നല്കി തട്ടിപ്പു നടത്തിയ സംഭവത്തില്‍ ആറ് കര്‍ണാടക സ്വദേശികള്‍ വടകരയില്‍ അറസ്റ്റില്‍. 2022 ജനുവരിയില്‍ വടകര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അന്ന് വടകര ചോറോട് സ്വദേശി രാജേഷില്‍നിന്ന് അഞ്ചുലക്ഷം രൂപയാണ് സംഘം തട്ടിയത്. കേസ് രജിസ്റ്റര്‍ചെയ്തെങ്കിലും ആരെയും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് പോലീസിന്റെ നിര്‍ദേശപ്രകാരം തട്ടിപ്പുസംഘത്തെ മറ്റൊരാള്‍ വഴി ഫോണില്‍ ബന്ധപ്പെട്ട് വീണ്ടും ‘സ്വര്‍ണനാണയം’ ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരം വെള്ളിയാഴ്ച രാവിലെ വ്യാജ’സ്വര്‍ണനാണയ’വുമായി ഇവര്‍ വടകരയില്‍ എത്തിയപ്പോഴാണ് വടകര ഇന്‍സ്പെക്ടര്‍ പി.എം. മനോജും സംഘവും ചേര്‍ന്ന് പിടികൂടിയത്. ഇവരില്‍നിന്ന് മൂന്ന് യഥാര്‍ഥ സ്വര്‍ണനാണയങ്ങളും ഒരു കിഴിയില്‍ കുറെ വ്യാജസ്വര്ണനാണയങ്ങളും പിടിച്ചെടുത്തു. സംഘത്തിലെ മൂന്നുപേര്‍ തന്റെ പക്കല്‍നിന്നും 2022ല്‍ പണം തട്ടിയവരാണെന്ന് രാജേഷ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ബാക്കി മൂന്നുപേരെ പുതുതായി കേസില്‍ കൂട്ടിച്ചേര്‍ത്തു. ചിക്കമംഗളൂരു കാഡൂരിലെ കുമാര്‍…
Read Moreസിനിമാ നടിയാകണമെന്ന അടങ്ങാത്ത മോഹം ! ഉന്നതരുമായി ബന്ധം; തട്ടിപ്പു കേസില്‍ പിടിയിലായ വനിതാ സിഐ ആള് ജഗജാല കില്ലാഡി
പണവിനിമയ തട്ടിപ്പുകേസിലെ പ്രതികളെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത വനിതാ സിഐയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ ആന്ധ്രയിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സ്വര്‍ണലതയ്ക്ക് ഉന്നതരുമായി അടുത്തബന്ധമുണ്ടെന്നാണ് വിവരം. കലശലായ സിനിമാമോഹമുള്ള സ്വര്‍ണലത, പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സഹായത്തോടെ എപി 31 എന്ന ചിത്രത്തിലും അഭിനയിച്ചു. ഇന്‍സ്റ്റഗ്രാം റീല്‍സിലും ആല്‍ബങ്ങളിലും സ്വര്‍ണലത സജീവമാണ്. സ്വര്‍ണലതയുടെ അറസ്റ്റ് ആന്ധ്രപ്രദേശ് പോലീസില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. പണം തട്ടിപ്പു കേസില്‍ അറസ്റ്റിലായ സ്വര്ണലതയ്ക്കെതിരേ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഹോംഗാര്‍ഡ് എസ്എസ്ഐ ആയിരിക്കുമ്പോള്‍ നിയമനവുമായി ബന്ധപ്പെട്ടു നിരവധി ആരോപണങ്ങള്‍ ഇവര്‍ക്കെതിരേ ഉയര്‍ന്നിരുന്നു. അന്ന് ഇവരെ വിജയവാഡയിലേക്കു സ്ഥലം മാറ്റി. കുറച്ചുകാലം അവിടെ ജോലി ചെയ്തശേഷം വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളുടെ ശിപാര്‍ശയോടെ വിശാഖപട്ടണത്തിലേക്കു സ്ഥലംമാറ്റം. തുടക്കത്തില്‍ കുറച്ചുകാലം സിറ്റിംഗ് ട്രെയിനിംഗ് സെന്ററില്‍ ജോലിചെയ്തു. തുടര്‍ന്ന് ഹോംഗാര്‍ഡ്സ് റിസര്‍വ് ഇന്‍സ്പെക്ടറായി ചുമതലയേറ്റു. സ്വര്‍ണലതയ്ക്ക് ആദ്യം…
Read More2000 രൂപയുണ്ടായിരുന്ന ബില്‍ പുതിയ മീറ്റര്‍ റീഡിംഗുകാരന് എത്തിയപ്പോള്‍ 35,000 രൂപയായി ! ജീവനക്കാരന്റെ തട്ടിപ്പ് കെഎസ്ഇബിയ്ക്ക് ഉണ്ടാക്കിയത് ലക്ഷങ്ങളുടെ നഷ്ടം
140 വീട്ടുകാരുടെ വൈദ്യുതി ഉപയോഗം രണ്ടു വര്‍ഷത്തോളം വളരെക്കുറച്ചു കാണിച്ച് തട്ടിപ്പ് നടത്തിയ മീറ്റര്‍ ജീവനക്കാരനെ പിരിച്ചുവിട്ടു. കരാര്‍ ജീവനക്കാരന്റെ തട്ടിപ്പുമൂലം കെഎസ്ഇബിയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. കുറ്റം സമ്മതിച്ച കരിമണ്ണൂര്‍ സ്വദേശിയെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. തൊടുപുഴ സെക്ഷന്‍-1 ഓഫീസിന് കീഴിലെ സീനിയര്‍ സൂപ്രണ്ടിനെയും സീനിയര്‍ അസിസ്റ്റന്റിനെയും സസ്പെന്‍ഡ് ചെയ്തു. എന്തിനാണ് ഇയാള്‍ ഇങ്ങനെ ചെയ്തതെന്ന് വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. തൊടുപുഴ സെക്ഷനിലെ മീറ്റര്‍ റീഡര്‍മാരെ പരസ്പരം സ്ഥലംമാറ്റിയപ്പോഴാണ് വന്‍ ക്രമക്കേട് കണ്ടെത്തിയത്. ഈ മാസം പുതിയ ജീവനക്കാരന് റീഡിംഗ് എടുത്തപ്പോഴാണ് ബില്‍ തുകയിലെ പ്രകടമായ മാറ്റം ശ്രദ്ധയില്‍പ്പെട്ടത്. ശരാശരി 2,000 രൂപ വന്നിരുന്ന വീട്ടില്‍ 35,000 രൂപ വരെയായി ബില്‍ കുത്തനെ ഉയര്‍ന്നു. കുമാരമംഗലം, മണക്കാട് പഞ്ചായത്തുകളിലുള്ള ഉപഭോക്താക്കളാണിവര്‍. പരാതി ഉയര്‍ന്നതോടെ ഇതിന് മുമ്പ് റീഡിംഗ് എടുത്തിരുന്ന യുവാവിനെ ചോദ്യം ചെയ്യുകയായിരുന്നു. ബില്‍ തുക…
Read More150 പൊറോട്ടയും 40 ബീഫ് കറിയും വേണം ! തട്ടിപ്പിന്റെ പുതിയ വേര്‍ഷനുമായി യുവാവ്…
കടകളിലെത്തി വലിയ ഓര്‍ഡറുകള്‍ നല്കിയ ശേഷം കടയുടമകളെ തന്ത്രപരമായി കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന യുവാവിനായി പോലീസിന്റെ തിരച്ചില്‍. കോട്ടയം, തിരുവാര്‍പ്പ്, ചുങ്കം, ഏറ്റുമാനൂര്‍, മാന്നാനം, കുടയംപടി തുടങ്ങിയ സ്ഥലങ്ങളിലാണ് യുവാവ് തട്ടിപ്പ് നടത്തിയത്. 46 വയസ് തോന്നിക്കുന്ന യുവാവാണ് പുത്തന്‍ രീതിയില്‍ കബളിപ്പിച്ച് പണം തട്ടിയെടുത്തത്. മത്സ്യ- ഇറച്ചി വ്യാപാര സ്ഥാപനങ്ങളില്‍ എത്തി വലിയ ഓര്‍ഡറുകള്‍ നല്‍കുകയാണ് ഇയാളുടെ രീതി. ഇതിനു ശേഷം മറ്റു സാധനങ്ങള്‍ വാങ്ങാന്‍ പണം തികയില്ലെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് കടയുടമയുടെ പക്കല്‍ നിന്നു പണം തട്ടിയെടുക്കും. ഓട്ടോറിക്ഷയോ ടാക്സിയോ വിളിച്ചാവും ഇയാള്‍ കടകളിലെത്തുക. ഇവരില്‍ നിന്നും പണം തട്ടിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കടക്കാരന്റെ കയ്യില്‍ പണം ഇല്ലെങ്കില്‍ ടാക്സിക്കാരന്റെ കയ്യില്‍ നിന്നു പണം വാങ്ങി മുങ്ങും. കഴിഞ്ഞദിവസം രാവിലെ 9ന് കോട്ടയം ചുങ്കത്തെ താജ് ഹോട്ടലില്‍ എത്തിയ തട്ടിപ്പുകാരന് 150 പൊറോട്ടയും…
Read Moreമൂന്നു കോടി രൂപയ്ക്ക് വൃക്ക വില്ക്കാന് ശ്രമിച്ച വിദ്യാര്‍ഥിനിയ്ക്ക് നഷ്ടമായത് 16 ലക്ഷം രൂപ ! പുതിയ തട്ടിപ്പ് ഇങ്ങനെ…
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടവര്‍ക്ക് വൃക്ക വില്ക്കാന് ശ്രമിച്ച പെണ്‍കുട്ടിയില്‍ നിന്നും 16 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഹൈദരാബാദില്‍ നഴ്സിങ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയാണ് 16 ലക്ഷം രൂപ നഷ്ടമായെന്ന് ആരോപിച്ച് ഗുണ്ടൂര്‍ പോലീസില്‍ പരാതി നല്‍കിയത്. സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട പ്രവീണ്‍ രാജ് എന്നയാള്‍ മുഖേനയാണ് ഗുണ്ടൂര്‍ സ്വദേശിയായ പെണ്‍കുട്ടി വൃക്ക വില്ക്കാന് ശ്രമിച്ചത്. മൂന്നുകോടി രൂപയാണ ഇയാള്‍ നല്കിയ വാഗ്ദാനം. എന്നാല്‍ ഇതിന് മുന്നോടിയായി നികുതിയിനത്തിലും പോലീസ് വെരിഫിക്കേഷനുമെന്ന് പറഞ്ഞ് 16 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. പിതാവിന്റെ അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ച രണ്ടുലക്ഷം രൂപ തിരികെയിടാന്വേണ്ടിയാണ് പെണ്‍കുട്ടി വൃക്ക വില്ക്കാന് തയ്യാറായത്. അതിനുള്ള വഴികളാലോചിക്കുമ്പോഴാണ് സമൂഹമാധ്യമത്തിലൂടെ പ്രവീണ്‍ രാജ് എന്നയാളെ പരിചയപ്പെടുന്നത്. തുടര്‍ന്ന് കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ വൃക്ക നല്കിയാല് മൂന്നുകോടി രൂപ നല്‍കാമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. ശസ്ത്രക്രിയയ്ക്ക് മുന്‍പ് പകുതിപണവും ശേഷം ബാക്കി തുകയും നല്‍കാമെന്നും പറഞ്ഞു.…
Read Moreസഹകരണബാങ്ക് അഴിമതി തുടരുന്നു ! കണ്ണമ്പ്ര ബാങ്കില്‍ നടന്നത് 5.45 കോടിയുടെ ക്രമക്കേട്; ജീവനക്കാരും ഭരണസമിതിയും പണം തിരിച്ചടയ്ക്കണമെന്ന് സഹകരണ വകുപ്പ്
സംസ്ഥാനത്തുടനീളമായി കഴിഞ്ഞ കുറേ നാളുകളായി നടന്നു കൊണ്ടിരിക്കുന്ന സഹകരണബാങ്ക് അഴിമതി നിര്‍ബാധം തുടരുകയാണ്. സിപിഎം ഭരണത്തിലുള്ള പാലക്കാട് കണ്ണമ്പ്ര സര്‍വീസ് സഹകരണ ബാങ്കില്‍ 5.45 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നതായി അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നു. ഇതേത്തുടര്‍ന്ന് സെക്രട്ടറിയും ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേര്‍ന്നു പണം തിരിച്ചടയ്ക്കണമെന്നാണു സഹകരണ വകുപ്പ് ഉത്തരവിട്ടിരിക്കുകയാണ്. സഹകരണ ബാങ്കുകളിലെ കോടിക്കണക്കിനു രൂപയുടെ ക്രമക്കേടുകള്‍ ഓരോ ദിവസവും ചര്ച്ചയാകുമ്പോഴാണു കണ്ണമ്പ്രയും വിവാദത്തിലായിരിക്കുന്നത്. കണ്ണമ്പ്ര റൈസ് പാര്ക്കിന് ഭൂമി വാങ്ങിയതില്‍ ബാങ്കിനു കൂടി പങ്കാളിത്തമുണ്ടായിരുന്ന പാപ്കോസ് വഴി നടത്തിയ കോടികളുടെ അഴിമതിയായിരുന്നു ആദ്യ വിവാദം. പാര്‍ട്ടി കമ്മീഷന്റെ അന്വേഷണത്തില്‍ ബാങ്ക് സെക്രട്ടറി ആര്. സുരേന്ദ്രന്റെ പങ്ക് തെളിഞ്ഞതോടെ സിപിഎം ഇദ്ദേഹത്തെ പുറത്താക്കിയിരുന്നു. സുരേന്ദ്രന്റെ ബന്ധുകൂടിയായ ജില്ലാ നേതാവിനെ തരംതാഴ്ത്തുകയും ചെയ്തു. എന്നാല്‍ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ കൂടുതലാളുകള്‍ക്കു പങ്കുണ്ടെന്നാണ് അസിസ്റ്റന്റ് റജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍…
Read Moreഎനിക്കല്‍പ്പം സ്നേഹം തരൂ ! അനാഥന് എന്നു പറഞ്ഞ് സഹതാപം പിടിച്ചുപറ്റി നൂറിലേറെ സ്ത്രീകളില്‍ നിന്ന് യുവാവ് തട്ടിയത് ലക്ഷങ്ങള്‍…
മാതാപിതാക്കളും സഹോദരങ്ങളും വാഹനാപകടത്തില്‍ മരണമടഞ്ഞുവെന്നും തനിക്ക് സ്വന്തക്കാരായി ആരുമില്ലെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നൂറോളം സ്ത്രീകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. ഒഡീഷ സ്വദേശിയായ ഫര്ഹാന് തസീര്ഖാനാണ് പിടിയിലായത്. വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ചുവെന്ന ഡല്‍ഹി എയിംസിലെ വനിതാ ഡോക്ടറുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയായിരുന്നു. മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് ഇയാള്‍ ഡോക്ടറെ പരിചയപ്പെട്ടത്. എഞ്ചിനീയറിങ് ,എംബിഎ യോഗ്യതയുള്ളയാളാണ് താനെന്നും ബിസിനസ് ചെയ്യുന്നുവെന്നുമാണ് ഇയാള്‍ ആളുകളെ വിശ്വസിപ്പിച്ചത്. വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കിയതിനു പിന്നാലെ, ബിസിനസ് വിപുലീകരിക്കാനായി പലതവണയായി 15 ലക്ഷം രൂപ ഫര്ഹാന് ഡോക്ടറില്‍ നിന്നു വാങ്ങിയെന്നാണ് ആരോപണം. നിരവധി ഐഡികള്‍ ഇയാള്‍ ഉപയോഗിക്കുന്നുവെന്ന് പോലീസ് കണ്ടെത്തി. കൊല്‍ക്കത്തയിലായിരുന്ന ഇയാളെ പിന്തുടര്‍ന്ന പൊലീസിനു ഡല്‍ഹിയിലെ ഹോട്ടലില്‍വച്ചാണ് അറസ്റ്റ് ചെയ്യാനായത്. വിവിഐപി റജിസ്ട്രേഷന് നമ്പരുള്ള ആഡംബര കാര്‍ സ്വന്തമാണെന്നു ധരിപ്പിച്ചാണ് ഇയാള്‍ സ്ത്രീകളെ വശീകരിക്കുകയെന്നും…
Read More23 ലക്ഷം കൊടുത്ത് അത്യപൂര്‍വമായ കറുത്ത കുതിരയെ വീട്ടിലെത്തിച്ചു ! കുളിപ്പിച്ചപ്പോള്‍ ആളാകെ മാറി; സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവം ഇങ്ങനെ…
23 ലക്ഷം രൂപ നല്കി വാങ്ങിയ അത്യപൂര്‍വ ഇനം കറുത്ത കുതിര ഒന്നു കുളിച്ചപ്പോള്‍ ആളാകെ മാറിയതിന്റെ ഞെട്ടലിലാണ് രമേഷ് സിംഗ് എന്നയാള്‍. മാര്‍വാനി ഇനത്തില്‍പ്പെട്ട അത്യപൂര്‍വമായ കറുത്ത കുതിരയെ കണ്ടയുടന്‍ 23 ലക്ഷം രൂപ നല്കി രമേഷ് വാങ്ങുകയായിരുന്നു. പക്ഷേ വീട്ടിലെത്തി കുളിപ്പിച്ചപ്പോഴാണ് തനിക്കു പറ്റിയ അബദ്ധം രമേഷ് അറിയുന്നത്. വെള്ളം വീണതോടെ കുതിരയുടെ ശരീരത്തിലടിച്ച കറുത്ത പെയിന്റ് ഇളകി. തവിട്ടു നിറത്തിലുള്ള നാടന്‍ കുതിര മുന്നില്‍. പഞ്ചാബിലെ സംഗ്രുര്‍ ജില്ലയിലെ സുനം പട്ടണത്തില്‍ തുണിക്കട നടത്തുന്ന രമേഷ് സിങ് ഫാം നടത്തുന്നതിനായാണ് കുതിരയെ വാങ്ങിയത്. അപൂര്‍വ ഇനത്തില്‍പ്പെട്ട കുതിരയുടെ ഫാം തുടങ്ങുന്നതിനുവേണ്ടിയാണ് കറുത്ത കുതിരയെ തന്നെ വാങ്ങിയത്. കുതിരയ്ക്ക് അപൂര്‍മായി മാത്രമാണ് കറുത്ത നിറം വരാറുള്ളത് അതിനാലാണ് ഇത്ര വലിയ തുകയ്ക്ക് കുതിരയെ വാങ്ങാന്‍ രമേഷ് തയാറായത്. കുതിരയുടെ വിപണി വിലവച്ച് മറിച്ചുവിറ്റാല്‍ അഞ്ചു…
Read More