കുന്നന്താനം കവല എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ രണ്ടു യുവതികള്‍ക്കെതിരേ കീഴ്വായ്പ്പൂര് പോലീസ് കേസെടുത്തു. വ്യാജ പ്രൊഫൈലിലൂടെ ഗ്രൂപ്പില്‍ അംഗമാവുകയും പിന്നീട് തട്ടിപ്പ് നടത്തുകയുമായിരുന്നുവെന്ന പ്രവാസികളുടെ പരാതിയിലാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പും ഐടി ആക്ടും ചേര്‍ത്ത് കേസ് എടുത്തതിന് പിന്നാലെ മുഖ്യപ്രതി സീമ സജി ഒളിവില്‍പ്പോയി. രണ്ടാം പ്രതി നീരജ ശരത് സ്ഥലത്തുണ്ടെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. സീമയുമായി ഇവരെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ കിട്ടിയാലുടന്‍ അറസ്റ്റ് ഉണ്ടാകുമെന്ന് കീഴ്വായ്പൂര് പൊലീസ് ഇന്‍സ്പെക്ടര്‍ സിടി സഞ്ജയ് പറഞ്ഞു. കുന്നന്താനത്തെ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് രൂപം കൊടുത്ത ഫേസ്ബുക്ക് കൂട്ടായ്മയാണ് കവല. ഇരുപത്തഞ്ചോളം യുവതി-യുവാക്കളാണ് കൂട്ടായ്മയില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഉള്‍പ്പെട്ട സീമ സജി എന്ന യുവതിയാണ് ഗ്രൂപ്പില്‍ തന്നെയുള്ള യുവാക്കളില്‍ നിന്ന് വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉപയോഗിച്ച് പണം തട്ടിയത്. ഗ്രൂപ്പില്‍ അംഗമായ ശേഷം എല്ലാവരുടെയും…
Read More