വീടു പണയം വച്ചു കിട്ടിയ പത്തുലക്ഷം ‘അമ്മ’യ്ക്ക് സമര്‍പ്പിച്ചു ! 50 ലക്ഷം വിലവരുന്ന ‘സ്വര്‍ണവിഗ്രഹം’ നല്‍കി അമ്മയുടെ അനുഗ്രഹവും; കൊച്ചിയിലെ മൂന്ന് വീട്ടമ്മമാരില്‍ നിന്ന് 40 ലക്ഷം തട്ടി ‘അമ്മ’

കൊച്ചി വീണ്ടും തട്ടിപ്പുകാരുടെ ഹബ്ബായി മാറുന്നുവോ…നടി ഷംന കാസിമിനെതിരേ തട്ടിപ്പ് നടത്തിയ യുവാക്കള്‍ നിരവധി യുവതികളെ തട്ടിപ്പിനിരയാക്കിയ സംഭവം പുറത്തു വന്നതിനു പിന്നാലെ മറ്റൊരു തട്ടിപ്പിന്റെ കഥ കൂടി കൊച്ചിയില്‍ നിന്നും പുറത്തു വരികയാണ്. ആത്മീയതയുടെ പേരില്‍ നടത്തിയ തട്ടിപ്പിനെത്തുടര്‍ന്ന് മരടിലെ മൂന്നു വീട്ടമ്മമാര്‍ക്ക് നഷ്ടമായത് 40 ലക്ഷം രൂപയാണ്. അമ്മ എന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീയും വൈറ്റില സ്വദേശി ഷീബാ സേവ്യര്‍ എന്ന സഹായിയായ യുവതിയും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. കാന്‍സറില്‍ നിന്നും തന്റെ ബന്ധുവിനെ രക്ഷിച്ച അമ്മ നിങ്ങളെയും രക്ഷിക്കുമെന്ന് അയല്‍ക്കാരി പറഞ്ഞതിനെ തുടര്‍ന്നാണ് വീട്ടമ്മമാര്‍ സ്ത്രീയെ വിശ്വസിച്ച് പണം നല്‍കിയത്. ഭിന്നശേഷിക്കാരനായ മകനൊപ്പം കഴിയുന്ന വീട്ടമ്മ സ്വന്തം വീട് പണയം വച്ചാണ് തട്ടിപ്പുകാരിയ്ക്ക് 10 ലക്ഷം രൂപ നല്‍കിയത്. ഇതിനു പകരമായി അവര്‍ 50 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണവിഗ്രഹമെന്നു പറഞ്ഞ് ഒരു…

Read More

അമ്പട കേമാ സണ്ണിക്കുട്ടാ ! വയനാട്ടിലെ റേഷന്‍ കടയില്‍ നിന്ന് 239 ചാക്ക് അരിയും 18 ചാക്ക് ഗോതമ്പും മോഷണം പോയി; പോലീസ് നടത്തിയ അന്വേഷണത്തില്‍ ഉണ്ടായത് വന്‍ ട്വിസ്റ്റ്…

വയനാട്ടിലെ റേഷന്‍ കടയില്‍ നിന്ന് 239 ചാക്ക് അരിയും 18 ചാക്ക് ഗോതമ്പും മോഷണം പോയ കേസില്‍ അപ്രതീക്ഷിത വഴിത്തിരിവ്. സംഭവത്തില്‍ കടയുടമയുടെ പരാതി വ്യാജമാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സ്റ്റോക്ക് മറിച്ചുവിറ്റശേഷം കടയുടമ വി അഷറഫ് പോലീസില്‍ വ്യാജപരാതി നല്‍കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വെള്ളമുണ്ട മൊതക്കര റേഷന്‍ കടയില്‍ വന്‍മോഷണം നടന്നെന്ന് കടയുടമയായ അഷ്‌റഫ് പരാതി നല്‍കിയത്. റേഷന്‍ കടയുടെ പൂട്ട് പൊട്ടിച്ചാണ് മോഷണം എന്നും ഇയാള്‍ പരാതിയില്‍ പറഞ്ഞിരുന്നു. വിതരണം ചെയ്യേണ്ടിയിരുന്ന സാധനങ്ങളാണ് മോഷണം പോയതെന്നും ഇയാള്‍ പോലീസില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്രയധികം ധാന്യം രാത്രി ഒറ്റയടിക്ക് എങ്ങനെ മോഷ്ടാക്കള്‍ കടയില്‍നിന്നും കടത്തിയെന്നു തുടക്കത്തിലേ സംശയം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ വെള്ളമുണ്ട പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഷറഫിന്റെ പരാതി വ്യാജമാണെന്ന് കണ്ടത്തിയത്. ധാന്യമത്രയും കൂടുതല്‍ വിലയ്ക്ക് മറിച്ചു വിറ്റശേഷം ഇയാള്‍ പോലീസില്‍ വ്യാജപരാതി നല്‍കുകയായിരുന്നുവെന്ന്…

Read More

നാട്ടില്‍ കൂലിപ്പണിക്കാരനായി നടന്നയാള്‍ ഗള്‍ഫിലെത്തിയതോടെ ജീവിതം ആകെമാറി ! കോടീശ്വരനായത് കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍; സിസി തമ്പി ചെറിയ മീനല്ല…

വിദേശ നാണ്യ വിനിമയ ചട്ടം ലംഘനത്തിന് പിടിയിലായ മലയാളി വ്യവസായി സിസി തമ്പി കേരളത്തിലെ മുന്‍നിര രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും ഇഷ്ടതോഴന്‍. കുന്നംകുളം അക്കിക്കാവ്- പഴഞ്ഞി റോഡില്‍ കോട്ടോല്‍ കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിനു സമീപമായിരുന്നു തമ്പിയുടെ വീട്. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കോട്ടോല്‍ ചെറുവത്തൂര്‍ വീട്ടില്‍ ചാക്കുട്ടിയുടെ മകനായ തമ്പിയുടെ ബാല്യം കഷ്ടതകള്‍ നിറഞ്ഞതായിരുന്നു. ചങ്ങരംകുളത്ത് ഇരുമ്പുകടയിലും പിന്നീട് കുന്നംകുളത്ത് ഇലക്ട്രിക് കടയിലും ദിവസക്കൂലിക്കു ജോലി ചെയ്തു. എന്നാല്‍ നാട്ടിലെ സുഹൃത്തുകളുടെ സഹായത്തോടെ ഗള്‍ഫിലേക്കു പോയതോടെ ജീവിതം മാറി. യുഎഇയിലെ അജ്മാന്‍ കേന്ദ്രീകരിച്ചുള്ള തമ്പിയുടെ ഹോളിഡേ ഗ്രൂപ്പിന്റെ ബിസിനസ് പന്തലിച്ചത് വളരെപ്പെട്ടെന്നായിരുന്നു. തുടക്കം മദ്യവ്യാപാര മേഖലയിലായിരുന്നു. തുടര്‍ന്ന് ദുബായില്‍ ഉള്‍പ്പെടെ റസ്റ്ററന്റുകള്‍ തുറന്നു. ഏതാനും വന്‍കിട ഹോട്ടലുകളുടെ ബാര്‍ ഏറ്റെടുത്തു നടത്തിയിരുന്നു. ഇപ്പോള്‍ ട്രേഡിങ്, ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ് രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. അജ്മാനിലും ഹത്തയിലും ഫുജൈറയിലും റിസോര്‍ട്ടുകളുണ്ട്.…

Read More

വിസയുടെ പേരില്‍ വാട്‌സ്ആപ്പിലൂടെ നിരവധി ആളുകളെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടി 23കാരന്‍ മുങ്ങി ! തട്ടിപ്പിന്റെ പുതിയ രൂപം ഇങ്ങനെ…

വിദേശത്ത് ജോലി ശരിയാക്കാമെന്നു പറഞ്ഞ് നിരവധി ആളുകളെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയ 23കാരന്‍ മുങ്ങി.ആലപ്പുഴ വള്ളിക്കുന്നം സ്വദേശി ശരച്ചന്ദ്രനെതിരേയാണ് വിവിധ സ്ഥലങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ പരാതിയുമായെത്തിയത്. ഏകദേശം അമ്പത് ആളുകളെ ഇയാള്‍ തട്ടിപ്പിനിരയാക്കിയെന്നാണ് വിവരം. മൂന്നുമാസം മുമ്പാണ് പല വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് സിങ്കപ്പൂരിലേക്കും അബുദാബിയിലേക്കും തൊഴില്‍വിസ നല്‍കുമെന്ന സന്ദേശം വന്നത്. അതില്‍കണ്ട ഫോണ്‍നമ്പര്‍ പ്രകാരം ശരച്ചന്ദ്രനെ ബന്ധപ്പെട്ടവരോട് 1,70,000 രൂപ വീതം വാങ്ങിച്ചു. പിന്നീട് എല്ലാവര്‍ക്കും ടിക്കറ്റും നല്‍കി. ഇതുപ്രകാരം എറണാകുളത്തെത്തിയപ്പോഴാണ് ഈ ടിക്കറ്റ് വ്യാജമാണെന്നു മനസ്സിലാകുന്നത്. ഇതേത്തുടര്‍ന്ന് ശരച്ചന്ദ്രനെ വിളിച്ചെങ്കിലും ഉടന്‍ ശരിയാക്കാമെന്നായിരുന്നു മറുപടി. വീട്ടിലേക്കു പോകാനാകാതെ ഒരുമാസം എറണാകുളത്ത് ഹോട്ടലില്‍ തങ്ങിയവരുണ്ട്. പിന്നീട് ആര്‍ക്കും ഇയാളെ വിളിച്ചിട്ട് കിട്ടിയിട്ടില്ല. തട്ടിപ്പ് മനസ്സിലായതോടെ ചിലര്‍ ശരച്ചന്ദ്രന്റെ വീട്ടില്‍പ്പോയി ബഹളമുണ്ടാക്കിയിരുന്നു. അയാളുടെ അമ്മയും സഹോദരിയും മാത്രമാണ് അവിടെ താമസം. അതിനാല്‍ തന്നെ പിന്നീട് ആരും ബഹളത്തിന് മുതിര്‍ന്നില്ല.…

Read More

മേരിയുടെ ഹണി ട്രാപ്പ്! തനിക്കൊപ്പമുള്ള നഗ്‌നചിത്രങ്ങള്‍ വ്യവസായിയുടെ ഫോണിലേക്ക് അയച്ച് യുവതി ആവശ്യപ്പെട്ടത് 50 ലക്ഷം; യുവതിയുടെ വലയില്‍ വീണത് നിരവധി മലയാളികള്‍; മേരി വര്‍ഗീസ് ചില്ലറക്കാരിയല്ല

കൊ​ച്ചി: ഖ​ത്ത​റി​ലെ മ​ല​യാ​ളി വ്യ​വ​സാ​യി​യെ കൂ​ടാ​തെ ഹ​ണി​ട്രാ​പ് സം​ഘ​ത്തി​ന്‍റെ വ​ല​യി​ൽ കൂ​ടു​ത​ൽ​പ്പേ​ർ ഇ​ര​യാ​യി​ട്ടു​ണ്ടാ​കാ​മെ​ന്ന് പോ​ലീ​സ്. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്ന് മ​റ്റു പ​ല​രെ​യും ഇ​ത്ത​ര​ത്തി​ൽ ഹ​ണി​ട്രാ​പ്പ് ഓ​പ്പ​റേ​ഷ​നി​ലൂ​ടെ കു​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന സൂ​ച​ന പോ​ലീ​സ് കി​ട്ടി​യി​ട്ടു​ണ്ട്. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്താ​ലെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ക​യു​ള്ളു. ത​ട്ടി​പ്പി​ന് ഉ​പ​യോ​ഗി​ച്ച ലാ​പ്ടോ​പ്പും മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ഇ​വ പ​രി​ശോ​ധി​ച്ചാ​ൽ ഇ​തു സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചേ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം. കേ​സി​ലെ ര​ണ്ടാം പ്ര​തി ക​ണ്ണൂ​ർ സ്വ​ദേ​ശി ഷാ​ന​വാ​സ് ഇ​നി​യും പി​ടി​യി​ലാ​കാ​നു​ണ്ട്. ഇ​യാ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ന് കി​ട്ടി​യി​ട്ടു​ണ്ട്. ത​ട്ടി​പ്പി​ന് പ്ര​തി​ക​ൾ​ക്ക് സ​ഹാ​യ​ങ്ങ​ൾ ഒ​രു​ക്കി​ക്കൊ​ടു​ത്ത ആ​ളാ​ണ് ഷാ​ന​വാ​സ്. ഒ​ന്നാം പ്ര​തി പ​യ്യ​ന്നൂ​ർ വെ​ള്ളോ​രാ എ​ര​മം​കു​ട്ടൂ​ർ മു​ണ്ട​യോ​ട്ട് സ​വാ​ദ് (25), മൂ​ന്നു മു​ത​ൽ അ​ഞ്ചു​വ​രെ​യു​ള്ള പ്ര​തി​ക​ളാ​യ തോ​പ്പും​പ​ടി ചാ​ലി​യ​ത്ത് മേ​രി വ​ർ​ഗീ​സ് (26), ത​ളി​പ്പ​റ​ന്പ് പു​ല്ക്കൂ​ൽ അ​സ്ക​ർ (25), ക​ണ്ണൂ​ർ ക​ട​ന്ന​പ്പ​ള്ളി ആ​ല​ക്കാ​ട്…

Read More

നോട്ട് അസാധുവാക്കലിനു തൊട്ടുപിന്നാലെ ഉദ്യോഗസ്ഥനില്‍ നിന്ന് 60 ലക്ഷം തട്ടിയ ഗായിക അറസ്റ്റില്‍; ഗായിക ഉദ്യോഗസ്ഥനെ കബളിപ്പിച്ചത് ഇങ്ങനെ…

ന്യൂഡല്‍ഹി:നോട്ട് അസാധുവാക്കലിന്റെ സമയത്ത് മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പറ്റിച്ച് പണം തട്ടിയ ഗായിക പിടിയിലായി. ഹരിയാനയിലാണു സംഭവം. 2016ല്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ 60 ലക്ഷം രൂപയാണ് ഇരുപത്തിയേഴുകാരിയായ ഗായിക ഷിഖ രാഘവ് വിരമിച്ച ഉദ്യോഗസ്ഥനില്‍നിന്നു തട്ടിയെടുത്തത്. 2016ല്‍ രാംലീല മൈതാനത്തു നടന്ന ഒരു ചടങ്ങില്‍ വച്ചാണു ഷിഖയും സുഹൃത്ത് പവനും വിരമിച്ച പാരാമിലിട്ടറി ഉദ്യോഗസ്ഥനെ പരിചയപ്പെടുന്നത്. നോട്ട് അസാധുവാക്കലിന്റെ സമയത്ത് പഴയ നോട്ടുകള്‍ മാറി പുതിയ നോട്ട് നല്‍കാമെന്ന് അവര്‍ ഉദ്യോഗസ്ഥനെയും കുടുംബാംഗങ്ങളെും വിശ്വസിപ്പിച്ചു. ഇത്തരത്തില്‍ ലഭിച്ച പണവുമായി ഷിഖയും സുഹൃത്തും രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പവനെ പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ ഒളിവിലായിരുന്ന ഷിഖയെ രണ്ടുവര്‍ഷത്തിനുശേഷമാണ് പിടിച്ചത്. ഹരിയാനയില്‍ നിന്നു കസ്റ്റഡിയിലെടുത്ത ഷിഖയെ ഡല്‍ഹിയിലെത്തിച്ചു.

Read More

പൂമ്പാറ്റ വീണ്ടും പറക്കുന്നു ! മദ്യവും മയക്കുമരുന്നും ഇല്ലാതെ പറ്റില്ല ! ഇരകളെ വീഴ്ത്താന്‍ മിമിക്രിക്കാരും മാസശമ്പളത്തിന് ഭര്‍ത്താക്കന്മാരും;തട്ടിപ്പിന്റെ മഹാറാണി പൂമ്പാറ്റ സിനി വീണ്ടും പിടിയില്‍; ഇത്തവണത്തെ തട്ടിപ്പ് ഇങ്ങനെ…

തട്ടിപ്പിന്റെ മഹാറാണി പൂമ്പാറ്റ സിനി വീണ്ടും പിടിയില്‍. തൃശൂര്‍ മാള പൊലീസാണ് പിടികൂടിയത്. ഒല്ലൂര്‍ മേബന്‍ നിധി ലിമിറ്റഡില്‍ നിന്ന് 6 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ് ചെയ്തത്. പള്ളുരുത്തി സ്വദേശി തണ്ടാശ്ശേരി ഷീജ (40) എന്ന പൂമ്പാറ്റ സിനി തട്ടിപ്പിനിടെ മാള പൊലീസിന്റെ പിടിയിലാവുകയായിരുന്നു. മറ്റൊരു പ്രതി എടക്കുന്നി സ്വദേശി പൊട്ടനാട് ഉല്ലാസിനേയും പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തില്‍ രണ്ട് പേര്‍കൂടി പിടിയിലാകുമെന്നാണ് സൂചന. കള്ളക്കടത്തു സ്വര്‍ണം ചുളുവിലയ്ക്ക് തരപ്പെടുത്താം എന്നു പറഞ്ഞ് ജ്യുവല്ലറി ഉടമകളെ പറ്റിച്ച കേസിലായിരുന്നു സിനി പിടിയിലായത്. എന്നിട്ടും തട്ടിപ്പ് അവസാനിപ്പിക്കാന്‍ ഇവര്‍ ഒരുക്കമല്ലായിരുന്നുവെന്നാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്. മേബന്‍ നിധി ലിമിറ്റഡില്‍ നിന്ന് സിനിയും ഉല്ലാസും കൂടി 6 ലക്ഷം രൂപ ചോദിച്ചു. തുക ലഭിച്ചാല്‍ അഷ്ടമിച്ചിറയിലുള്ള ജൂവലറിയില്‍ നിന്ന് 40 പവന്‍ സ്വര്‍ണം ലഭിക്കുമെന്നും ഇതില്‍ 32…

Read More

ഒന്നേകാല്‍ ലക്ഷം രൂപ വിലയുള്ള ഐഫോണ്‍ 10 മാക്‌സ് വെറും 1800 രൂപയ്ക്ക് ! ഐഫോണിന്റെ പേരില്‍ അരങ്ങേറുന്നത് വമ്പന്‍ തട്ടിപ്പ്; ഐഫോണ്‍ പ്രേമികളെ തട്ടിപ്പുകാര്‍ കെണിയില്‍ വീഴ്ത്തുന്നത് ഇങ്ങനെ…

ഐഫോണിന്റെ ഏറ്റവും പുതിയ മോഡല്‍ ഫോണുകളുടെ വ്യാജന്‍ വ്യാപകമായി പ്രചരിക്കുന്നുവെന്ന് ആരോപണം. ഏറ്റവും പുതിയ ഹാന്‍ഡ്‌സെറ്റായ ഐഫോണ്‍ XS/മാക്സ് മോഡലുകളുടെ വില 99,900 രൂപ മുതല്‍ 1,44,900 രൂപ വരെയാണ്. എന്നാല്‍, ഉപയോഗിച്ച സാധനങ്ങള്‍ വില്‍ക്കുന്ന ചില വെബ്സൈറ്റുകളില്‍ ഐഫോണ്‍ XS മാക്സ് എന്ന വ്യാജേന വില്‍ക്കുന്ന മോഡലുകള്‍ക്ക് കേവലം 1800 രൂപയാണു വില. മുന്‍നിര വെബ്‌സൈറ്റില്‍ നവംബര്‍ 18 ന് പോസ്റ്റ് ചെയ്ത പരസ്യപ്രകാരം ഐഫോണ്‍ എക്‌സ് മാക്‌സ് (4ജിബി റാം, 64 ജിബി സ്റ്റോറേജ്) ഉള്‍പ്പടെ ഏതു മോഡല്‍ ഫോണും ഈ വിലയ്ക്ക് വിതരണം ചെയ്യുമെന്നാണ് പറയുന്നത്. എന്തിന് ക്യാഷ് ഓണ്‍ ഡെലിവറി ഓപ്ഷന്‍ വരെയുണ്ട്. ആപ്പിളിന്റെ ഡ്യൂപ്ലിക്കേറ്റ് ഫോണുകളുടെ ഡിമാന്‍ഡ് കുറഞ്ഞതോടെയാണ് വിലയും കുത്തനെ ഇടിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഐഫോണ്‍ X ആണെന്നു പറഞ്ഞു വിറ്റിരുന്ന ഉപകരണത്തിന് ഏകദേശം 25,000 രൂപയായിരുന്നു വാങ്ങിയിരുന്നത്.…

Read More

സരിതയെ കണ്ടവരുണ്ടോ ! കാറ്റാടിയന്ത്രത്തിന്റെ പേരുപറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ സരിതാ എസ് നായരെ കാണാനില്ലെന്ന് വലിയതുറ പോലീസ്…

തിരുവനന്തപുരം: കാറ്റാടിയന്ത്രത്തിന്റെ വിതരണാവകാശം നല്‍കാമെന്നു വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ പ്രതിയായ സരിത എസ്.നായരെ കാണാനില്ലെന്നു വലിയതുറ പൊലീസ്. സരിതയ്‌ക്കെതിരെ നേരത്തേ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, വാറന്റ് നടപ്പിലാക്കാന്‍ പ്രതി സരിതയെ കാണാനില്ലെന്നാണു പൊലീസ് കോടതിയെ അറിയിച്ചത്. മുന്‍പ് പലതവണ കേസ് പരിഗണിച്ചപ്പോഴും ഒന്നാംപ്രതി സരിത ഹാജരാകാത്തതിനാല്‍ പ്രതി എവിടെയെന്ന് അന്വേഷിക്കാന്‍ കോടതി വലിയതുറ പൊലീസിനു നിര്‍ദേശം നല്‍കിയിരുന്നു. ഇതെ തുടര്‍ന്നാണു സരിതയെ കാണാനില്ലെന്ന വിചിത്ര റിപ്പോര്‍ട്ട് പൊലീസ് ഇന്നലെ അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. സരിത, ബിജു രാധാകൃഷ്ണന്‍, ഇന്ദിര ദേവി, ഷൈജു സുരേന്ദ്രന്‍ എന്നിവരാണു പ്രതികള്‍. കാട്ടാക്കട സ്വദേശി അശോക് കുമാര്‍ നടത്തിവന്ന ലെംസ് പവര്‍ ആന്‍ഡ് കണക്ട് എന്ന സ്ഥാപനത്തിനു വൈദ്യുതി ഉല്‍പാദിപ്പിക്കാവുന്ന കാറ്റാടിയന്ത്രങ്ങളുടെ തിരുവനന്തപുരം ജില്ലയിലെ വിതരണത്തിന്റെ മൊത്തം അവകാശം വാഗ്ദാനം ചെയ്ത് സംഘം…

Read More

വേലിതന്നെ വിളവു തിന്നാല്‍ പിന്നെ എങ്ങനെ കെഎസ്ആര്‍ടിസി രക്ഷപ്പെടും ! യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാതെ തട്ടിപ്പ് നടത്തിയ കണ്ടക്ടര്‍ക്ക് അവസാനം കിട്ടിയത് എട്ടിന്റെ പണി…

കെഎസ്ആര്‍ടിസിയെ ശുദ്ധീകരിക്കാനുള്ള പദ്ധതികളുമായി എംഡി ടോമിന്‍ തച്ചങ്കരി മുമ്പോട്ടു പോകുമ്പോഴും കൂസലില്ലാതെ തട്ടിപ്പു നടത്തുകയാണ് ചിലര്‍. യാത്രക്കാര്‍ക്കു ടിക്കറ്റ് നല്‍കാതെ തട്ടിപ്പ് നടത്തിയ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയിലായി. മൂന്നാര്‍ സബ് ഡിപ്പോയിലെ സ്ഥിരം ജീവനക്കാരനായ എന്‍കെ സജീവാണ് കുമളിയില്‍ നിന്നുള്ള സ്പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. മുട്ടുകാട്-അടിമാലി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഓര്‍ഡിനറി ബസിലെ കണ്ടക്ടറാണ് പിടിയിലായ സജീവന്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് അടിമാലിയില്‍ നിന്നു മുട്ടുകാട്ടേക്ക് സര്‍വീസ് നടത്തുന്നതിനിടെ യാത്രക്കാരില്‍ നിന്ന് പൈസ വാങ്ങിയതിന് ശേഷം സജീവന്‍ ടിക്കറ്റ് നല്‍കാതിരിക്കുകയായിരുന്നു. സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ നാലു യാത്രക്കാരില്‍ നിന്ന് പണം വാങ്ങിയതിന് ശേഷം ഇയാള്‍ ടിക്കറ്റ് നല്‍കാത്തതായി കണ്ടെത്തി. പണം തട്ടിയതിന് സജീവനെതിരെ പൊലീസില്‍ പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് കെഎസ്ആര്‍ടിസി. നാലു വര്‍ഷം മുമ്പും ഇതേകുറ്റത്തിന് ഇയാളെ പിടിച്ചിട്ടുണ്ട്. അതും ഇതേ റൂട്ടില്‍ നിന്നു തന്നെ. ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിനെ…

Read More