യുവാവിന്റെ പേരില്‍ വ്യാജ ഐഡി ഉണ്ടാക്കിയതിനു ശേഷം സ്വന്തം നഗ്നചിത്രങ്ങള്‍ യഥാര്‍ഥ ഐഡിയിലേക്ക് അയച്ചു; ബന്ധുവായ യുവതിയെ പറ്റിച്ച് കൗമാരക്കാരി അടിച്ചെടുത്തത് 70000 രൂപ; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ലീലാവിലാസങ്ങള്‍ അമ്പരപ്പിക്കുന്നത്…

തന്റെ നഗ്നചിത്രങ്ങള്‍ പരിചയക്കാരനായ യുവാവിന്റെ കൈയ്യിലുണ്ടെന്നും യുവാവ് അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ പണം വേണമെന്നും പറഞ്ഞ് ബന്ധുവായ യുവതിയില്‍ നിന്നും 70000 രൂപ തട്ടിയ കൗമാരക്കാരി പിടിയില്‍. പരിചയക്കാരനായ യുവാവിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി അതില്‍ നിന്ന് സ്വന്തം നഗ്നചിത്രങ്ങള്‍ തന്റെ യഥാര്‍ത്ഥ ഫേസ്ബുക്ക് ഐഡിയിലേക്ക് അയച്ച് തെളിവ് കാണിച്ചാണ് പെണ്‍കുട്ടി ബന്ധുവില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചത്. കൊച്ചി തോപ്പുംപടിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് ബന്ധുവില്‍ നിന്ന് പണം തട്ടിയെടുക്കാനായി സ്വന്തം നഗ്നചിത്രങ്ങളെടുത്തും വ്യാജ ഐഡി നിര്‍മ്മിച്ചും പൊലീസിനെയും വീട്ടുകാരെയും കബളിപ്പിച്ചത്. പരിചയക്കാരനായ യുവാവ് തന്റെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായി വരുത്തിത്തീര്‍ക്കാനായിരുന്നു പെണ്‍കുട്ടിയുടെ ശ്രമം.ഇതിനായി യുവാവിന്റെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് ഐഡി നിര്‍മ്മിച്ചു. പിന്നീട് സ്വയമെടുത്ത നഗ്നചിത്രങ്ങള്‍ ഈ ഐഡി വഴി തന്റെ യഥാര്‍ത്ഥ ഐഡിയിലേക്ക് അയച്ചു. പിന്നാലെ ഒരു…

Read More

ദുബായിലേക്ക് കൊണ്ടു പോയത് നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത്; വീട്ടുജോലിക്കാരിയുടെ പണി ചെയ്യാനാവില്ലയെന്ന് പറഞ്ഞതോടെ കുവൈറ്റിലേക്ക് കൊണ്ടുപോയി;പുല്‍പ്പള്ളിക്കാരി സോഫിയ കുവൈറ്റിലെ കൊടിയ പീഡനത്തില്‍ നിന്നും രക്ഷപ്പെട്ടതിങ്ങനെ…

പുല്‍പള്ളി : കുവൈറ്റില്‍ തടങ്കലിലായിരുന്ന മലയാളി നഴ്‌സിന് ഒടുവില്‍ മോചനം. വയനാട് പുല്‍പള്ളി നടുവിലെ വീട്ടില്‍ സോഫിയ പൗലോസ്(28) തിരിച്ച് നാട്ടിലെത്തി. കുവൈറ്റ് പൊലീസിന്റെയും പ്രവാസി സംഘടനകളുടെയും ഉചിതമായ ഇടപെടലിലാണ് തടവിലായ നഴ്സിനെ പെട്ടെന്നു കണ്ടെത്താനും നാട്ടിലേക്കയയ്ക്കാനും സാധിച്ചത്.കഴിഞ്ഞമാസം പതിനഞ്ചിനാണ് ഇസ്മയില്‍ എന്ന ഏജന്റ് വഴി സോഫിയ കുവൈറ്റിലെത്തിയത്.ദുബായില്‍ ആശുപത്രിയാലായിരുന്നു ജോലിവാഗ്ദാനം. മെയ് 15-നാണ് പെരിന്തല്‍മണ്ണയിലുള്ള സ്വകാര്യ ഏജന്റ് മുഖേന നഴ്സ് ജോലിക്കായി സോഫിയ ദുബായിലേക്ക് പോയത്. 1,25,000 രൂപയാണ് ഏജന്റ് ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ 30,000 രൂപ നല്‍കിയിരുന്നു. ബാക്കി പണം ജോലി ലഭിച്ചതിനുശേഷം നല്‍കാമെന്നായിരുന്നു കരാര്‍.എന്നാല്‍ അവിടെയെത്തിയപ്പോള്‍ ഏജന്റിന്റെ നിറം മാറി. ഹോം നഴ്‌സിന്റെ ജോലി ചെയ്യാന്‍ സോഫിയയോട് ആവശ്യപ്പെടുകയായിരുന്നു. സോഫിയ ഇതു സമ്മതിക്കാഞ്ഞതിനെത്തുടര്‍ന്ന് ഇവരെ കുവൈറ്റിലെത്തിച്ചു. എന്നാല്‍ അവിടെയും ജോലിയുണ്ടായിരുന്നില്ല. ബഹളം വെച്ചതിനെത്തുടര്‍ന്ന് തന്നെ ഒരു വീട്ടിലിട്ട് പൂട്ടിയെന്ന് സോഫിയ സഹോദനെ ഫോണ്‍ ചെയ്ത്…

Read More

ചാറ്റിംഗിലൂടെ സൗഹൃദം സ്ഥാപിച്ച വീട്ടമ്മയെ ശരിക്കും മുതലെടുത്തു ! ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തി തട്ടിയത് ലക്ഷങ്ങള്‍; ചെരുപ്പുകടക്കാരായ യുവാക്കള്‍ക്ക് വിനയായത് അത്യാഗ്രഹം…

തൃശൂരില്‍ വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളുപയോഗിച്ച് പണം തട്ടിയ ചെറുപ്പക്കാരുടെ സംഘം അറസ്റ്റില്‍.വലപ്പാട് കോതകുളം സ്വദേശി കളിച്ചത്ത് വീട്ടില്‍ ആദിത്യന്‍, തളിക്കുളം സ്വദേശികളായ പെരുംതറ വീട്ടില്‍ ആദില്‍, മാനങ്ങത്ത് വീട്ടില്‍ അശ്വിന്‍, വലപ്പാട് സ്വദേശി വെന്നിക്കല്‍ വീട്ടില്‍ അജന്‍ എന്നിവരാണ് അറസ്റ്റിലായത്.പത്ത് ലക്ഷം തട്ടിയെടുത്തതിനു ശേഷം അരലക്ഷം കൂടി തട്ടാനുളള നീക്കമാണ് അഴിക്കുളളില്‍ കലാശിച്ചത്. ചാറ്റിംഗിലൂടെ വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് നാലംഗസംഘം യുവതിയെ തട്ടിപ്പിന് ഇരയാക്കിയത്. പ്രതികളായ ആദിത്യന്‍, ആദില്‍, അശ്വിന്‍, അജന്‍ എന്നിവര്‍ യുവതിയുമായി മൊബൈല്‍ഫോണില്‍ വീഡിയോ ചാറ്റിംഗ് നടത്താറുണ്ടായിരുന്നു. ചാറ്റിംഗിനിടെ യുവതിയുടെ ഫോട്ടോ ഇവര്‍ സ്‌ക്രീന്‍ ഷോട്ട് എടുത്തു. ഈ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രതികള്‍ പണം തട്ടിക്കാന്‍ പദ്ധതി തയ്യാറാക്കി. ഇതിനായി പുതിയ നമ്പര്‍ എടുത്ത ഫോണില്‍ നിന്ന് അജ്ഞാതനെന്ന നിലയില്‍ നാലംഗസംഘം വാട്‌സ് ആപ്പ് മുഖേന സന്ദേശം യുവതിക്ക്…

Read More

ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറിയാല്‍ കണ്ണും കയ്യും കാണിച്ച് മയക്കും; മറിയാമ്മ ചാണ്ടിയുടെ വശീകരണ തന്ത്രത്തില്‍ വീണവരില്‍ നിരവധി രാഷ്ട്രീയ പ്രമുഖരും; ഭീഷണിപ്പെടുത്തി പലരില്‍ നിന്നായി അടിച്ചെടുത്തത് കോടികള്‍…

കോട്ടയം: മറിയാമ്മ ചാണ്ടിയുടെ കുതന്ത്രത്തില്‍ വീണ് പലര്‍ക്കും നഷ്ടമായത് ലക്ഷങ്ങള്‍. അശ്ലീലച്ചിത്രം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഡോക്ടറില്‍ നിന്ന് എട്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ മറിയാമ്മ ചാണ്ടിയ്ക്കും സംഘത്തിനും പെണ്‍വാണിഭ മാഫിയയുമായി ബന്ധമുണ്ടോയെന്ന സംശയത്തിലാണ് പോലീസ്. തിരുവല്ല കടപ്ര വടക്കേത്തലയ്ക്കല്‍ മറിയാമ്മ ചാണ്ടി (44), കോഴഞ്ചേരി സ്വദേശികളായ മേലേമണ്ണില്‍ സന്തോഷ് (40), തോളുപറമ്പില്‍ രാജേഷ് (40), പിച്ചന്‍വിളയില്‍ ബിജുരാജ് (40), വെണ്ണപ്പാറമലയില്‍ സുജിത്ത് (35) എന്നിവരെയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശിയായ ഡോക്ടറുടെ പരാതിയിലാണ് നടപടി. അറസ്റ്റിലായവര്‍ക്ക് ക്രിമിനല്‍ കേസുകളില്ലെങ്കിലും ഇവര്‍ പല ഉന്നതരേയും സമാന രീതിയില്‍ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇക്കാര്യം ചോദ്യം ചെയ്യലില്‍ പ്രതികളും സമ്മതിച്ചിട്ടുണ്ട്. കാറില്‍ ലിഫ്റ്റ് ചോദിച്ചു കയറിയ മറിയാമ്മ ഡോക്ടറുമായി അടുപ്പമുണ്ടാക്കുകയായിരുന്നു. പിന്നീട് ഇരുവരും ചേര്‍ന്നുള്ള അശ്ലീലചിത്രം…

Read More

പെണ്ണന്വേഷിച്ച് മടുത്തപ്പോള്‍ മുന്നില്‍ തെളിഞ്ഞത് പ്രമുഖ മാട്രിമോണിയല്‍ സൈറ്റ് ; 55000 രൂപ മുടക്കി രജിസ്റ്റര്‍ ചെയ്തു; എന്നാല്‍ പണം കിട്ടിയതോടെ ദല്ലാള്‍കമ്പനിയുടെ മട്ടുമാറി; ഇപ്പോള്‍ പെണ്ണുമില്ല പണവുമില്ല…

കൊല്ലം: മാട്രിമോണിയല്‍ സൈറ്റുകളുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ജാതിയുടെയും മതത്തിന്റെയും സ്ഥലങ്ങളുടെയും പേരിട്ടാണ് ഒട്ടുമിക്ക മാട്രിമോണിയല്‍ കമ്പനികളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വരനെയും വധുവിനെയും അപേക്ഷിച്ച് വഴിമുട്ടുന്നവര്‍ ഒടുവില്‍ ചെന്നെത്തുന്നത് ഇത്തരം സൈറ്റുകളിലാണ്. പലര്‍ക്കും നല്ല സുന്ദരന്‍ പണിയും കിട്ടാറുണ്ട്. മാട്രിമോണിയല്‍ സൈറ്റിന്റെ മോഹന വാഗ്ദാനങ്ങളില്‍ പെട്ട് ഒരു പ്രവാസി മലയാളിക്ക് നഷ്ടമായത് അരലക്ഷം രൂപയാണ്. പത്തനാപുരം സ്വദേശി അജ്മല്‍ നാസര്‍ എന്ന പ്രവാസി മലയാളിക്കാണ് ചതി പറ്റിയത്. പ്രമുഖ മാട്രിമോണിയലിന്റെ ഭാഗമായ എലൈറ്റ് മാട്രിമോണിയല്‍ എന്ന കമ്പനിയാണ് ഇയാളോട് വഞ്ചന കാട്ടിയത്. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന അജ്മല്‍ ഏറെ നാളായി വിവാഹം കഴിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനായി പല സ്ഥലങ്ങളിലും പെണ്ണന്വേഷിച്ചു തളര്‍ന്നു. നിരവധി ബ്രോക്കര്‍മാര്‍ വഴി ശ്രമിച്ചിട്ടും പണം പാഴായതല്ലാതെ ഒന്നും നടന്നില്ല. അങ്ങനെയാണ് ഒരു പരസ്യം കണ്ട് ഇയാള്‍ ഭാരത് മാട്രിമോണിയല്‍ സൈറ്റിലേക്കെത്തുന്നത്. തുടര്‍ന്ന്…

Read More

വിമാനത്താവളത്തില്‍ വച്ചു കണ്ടുമുട്ടിയ യുവസുന്ദരിയോടു മധ്യവയസ്‌കനായ മലയാളിയ്ക്കു കടുത്ത പ്രേമം; പിന്നെ നഗ്നചിത്രങ്ങള്‍ പരസ്പരം അയയ്ക്കുന്നതു പതിവായി; മുംബൈക്കാരിയായ യുവതി മധ്യവയസ്‌കനില്‍ നിന്നും ഒരു കോടി രൂപ ഊറ്റിയതിങ്ങനെ…

ഇപ്പോള്‍ പുറത്തു വരുന്ന പീഡനക്കേസുകളില്‍ പലതിലും പ്രതികള്‍ മധ്യവയസ്‌കരാണ്. എന്നാല്‍ ചിലപ്പോഴൊക്കെ ഇവര്‍ക്ക് പണികിട്ടാറുമുണ്ട്്. അത്തരത്തിലൊരു സംഭവമാണ് ഇവിടെയും നടന്നത്. 2010 ല്‍ ഒരു ആഡംബര കാര്‍ വാങ്ങാന്‍ മുംബൈയില്‍ എത്തിയപ്പോഴാണ് വിമാനത്താവളത്തില്‍ വെച്ച് 45 കാരനായ ബിസിനസുകാരന്‍ യുവ സുന്ദരിയെ പരിചയപ്പെട്ടത്. രണ്ടു പേരും പെട്ടെന്ന് സുഹൃത്തുക്കളാകുകയും ചെയ്തു. താന്‍ എയര്‍ലൈനില്‍ ജോലി ചെയ്യുകയാണെന്ന് പരിചയപ്പെടുത്തിയ ഇവര്‍ ബിസിനസുകാരന്റെ കൂടെ കാര്‍ഷോറൂമില്‍ ചെല്ലുകയും ചെയ്തു. കൂടിക്കാഴ്ചയ്ക്ക് ഇടയിലാണ് തന്റെ മാതാവ് അസുഖം ബാധിച്ചു കിടക്കുകയാണെന്ന് യുവതി പറഞ്ഞത്. സഹതാപം തോന്നിയ ബിസിനസുകാരന്‍ 15,000 രൂപ നല്‍കി കേരളത്തിലേക്ക് മടങ്ങുകയും ചെയ്തു. ആദ്യ കാഴ്ചയ്ക്ക് ശേഷം ഇരുവരും ഫോണിലൂടെ ചാറ്റിംഗും മെസേജിംഗുമൊക്കെ പതിവാക്കിയതോടെ സുഹൃത്തുക്കളുമായി. ഒരു ദിവസം മാതാവിന് എങ്ങിനെ ഉണ്ടെന്ന് വീണ്ടും അന്വേഷിച്ചപ്പോള്‍ ഇപ്പോഴും അസുഖമാണെന്നും സഹായിക്കാന്‍ കഴിയുമോയെന്നും ചോദിച്ചു. തുടര്‍ന്ന ബിസിനസുകാരന്‍ 49,000 രൂപ…

Read More

ഇനിയാര്‍ക്കും അബദ്ധം പറ്റരുത്! ഇത് എയിംഫില്‍ അല്ല എയിം’കില്‍’! ഏവിയേഷന്‍ ജോലിയുടെ പേരില്‍ നടക്കുന്നത് വന്‍തട്ടിപ്പെന്ന് വെളിപ്പെടുത്തി ബിബിഎ വിദ്യാര്‍ഥിനിയുടെ വീഡിയോ…

കോഴിക്കോട്: മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളാണ് ഏവിയേഷന്‍ അക്കാദമികളുടെ മുഖമുദ്ര. ഫ്‌ളൈറ്റിനുള്ളില്‍ ട്രെയിനിംഗ്, എയര്‍പോര്‍ട്ടില്‍ ഓഫീസ് ജോലി, ലക്ഷത്തിനു മുകളില്‍ ശമ്പളം, ഇങ്ങനെ തന്നെയാണ് എയിംഫില്‍ അക്കാദമിയും വളര്‍ന്നത്. എന്നാല്‍ അക്കാദമിയുടെ തട്ടിപ്പിന്റെ കഥകളാണ് ദിനംപ്രതി പുറത്തുവരുന്നത്. പരാതിപ്പെടുന്നവരെ ഭീഷണിപ്പെടുത്തുക അക്കാദമിയുടെ രീതിയാണെങ്കിലും ഡിഫറന്റ് തിങ്കേഴ്‌സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് രംഗത്തെത്തിയതോടെ കൂടുതല്‍ പേര്‍ ഇപ്പോള്‍ സത്യം വെളിപ്പെടുത്തി രംഗത്തെത്തിരിക്കുകയാണ്. പെണ്‍കുട്ടിയുടെ വാക്കുകള്‍ ഇങ്ങനെ… തട്ടിപ്പിനിരയായ ഒരു പാട് പേരെ പരിചയപ്പെട്ടു. നിങ്ങള്‍ക്കും ഇങ്ങനെ ഒരു അബദ്ധം നിങ്ങള്‍ക്ക് പറ്റരുത്. എംയിംഫില്‍ ഭാരതീയാര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ളതാണെന്നാണ് പറയുന്നത്. ഈ സര്‍ട്ടിഫിക്കറ്റിന് അയ്യായിരം രൂപം മതി. ഇതിനാണ് അഞ്ച് ലക്ഷം രൂപയാണ് വാങ്ങുന്നത്. ഇതിന് വേണ്ടി പറയുന്നത് ഒരു ലക്ഷം രൂപയുടെ ഡിജിറ്റോ എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. ഇതിന് ഇന്ത്യയിലെന്നെല്ല ഒരിടത്തും വാല്യൂ ഇല്ല. സ്‌കോളര്‍ഷിപ്പും എല്ലാം ഓഫറും ചെയ്യുന്നു. കോഴ്‌സ്…

Read More