ആലപ്പുഴ: സ്വകാര്യസ്ഥാപന ഉടമയുടെ വിശ്വാസ്യത പിടിച്ചുപറ്റി 52 ലക്ഷം രൂപ അടിച്ചുമാറ്റിയ സംഭവത്തില്‍ യുവതി പിടിയിലായി. ആലപ്പുഴയിലെ കവിത ഐടിസിയില്‍ നിന്നാണ് അവിടെ അക്കൗണ്ടന്റായ യുവതിയും അവരുടെ ഭര്‍ത്താവും ചേര്‍ന്ന് 52 ല്ക്ഷം രൂപ തട്ടിയത്. യുവതി പൊലീസില്‍ കീഴടങ്ങിയപ്പോള്‍ ഭര്‍ത്താവ് വിദേശത്തേക്ക് മുങ്ങി രക്ഷപെട്ടു. സ്ഥാപനത്തിലെ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന, ആശ്രമം വാര്‍ഡില്‍ വാടകയ്ക്കു താമസിക്കുന്ന നിമ്മി ആന്റണിയെയാണ് (32) നോര്‍ത്ത് പൊലീസ് പിടികൂടിയത്. ഭര്‍ത്താവും രണ്ടാം പ്രതിയുമായ ആന്റണി റെനോള്‍ഡ് ഒളിവിലാണ്. 2017 മേയിലാണ് ആലപ്പുഴ കവിത ഐടിസി ഉടമ സംഗീത് ചക്രപാണി ലോക്കല്‍ പൊലീസിനും തിരുവനന്തപുരം െ്രെകം ബ്രാഞ്ച് ഐജിക്കും പരാതി നല്‍കിയത്. സ്ഥാപനത്തില്‍ അക്കൗണ്ടന്റായിരുന്ന നിമ്മി ഫീസിന്റെ കണക്കില്‍ തിരിമറി കാണിച്ചു പണം തട്ടിയിരുന്നു. സ്ഥാപനം ഉടമയുടെ വിശ്വസ്തനായി നിന്ന് ആന്റണി നടത്തിപ്പ് ഉത്തരവാദിത്തം ഏറ്റെടുത്തു. തട്ടിപ്പു പിടിക്കപ്പെട്ടതോടെ രണ്ടു പേരും…
Read MoreTag: fraudulent
നൗഹീറ പഠിച്ച കള്ളിയെന്ന് പോലീസ് ! വലയില്‍ പെട്ടവരില്‍ പലരും കള്ളപ്പണക്കാരും കണക്കില്‍ കവിഞ്ഞ സ്വത്തുള്ളവരുമായതിനാല്‍ പരാതിപ്പെടാന്‍ ധൈര്യപ്പെടുന്നില്ല; നൗഹീറയെക്കുറിച്ച് പോലീസ് പറയുന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍…
കോഴിക്കോട്: മതവിശ്വാസം ചൂഷണം ചെയ്ത് രാജ്യവ്യാപകമായി കോടികളുടെ തട്ടിപ്പു നടത്തിയ ഹീര ഗോള്‍ഡ് എക്സിമിന്റെ കെണിയില്‍ വീണത് ആയിരങ്ങള്‍. മതമേഖലയിലെ പ്രമുഖരുമായി അടുപ്പം സ്ഥാപിച്ച എം.ഡിയും ഹൈദരാബാദ് സ്വദേശിനിയുമായ നൗഹീര ഷെയ്ഖ് ഈ ഉന്നതബന്ധങ്ങളും തട്ടിപ്പിനുപയോഗിച്ചു. കോടികള്‍ മറിഞ്ഞ ഇടപാടില്‍ ഉള്‍പ്പെട്ടവരുടെ വ്യാപ്തി ഭീമമായതിനാല്‍ തുടരന്വേഷണം സംബന്ധിച്ചു ഡി.ജി.പിയാണു തീരുമാനമെടുക്കുകയെന്നു സിറ്റി പോലീസ് കമ്മിഷണര്‍ സഞ്ജയ്കുമാര്‍ ഗുരുഡിന്‍ കോഴിക്കോട് ഇടിയങ്ങരയിലുള്ള ഹീര ഗോള്‍ഡിന്റെ കെട്ടിടം അടച്ചുപൂട്ടി സീല്‍ ചെയ്തു. ക്രയവിക്രയങ്ങള്‍ വിലക്കി. ഗ്രൂപ്പിന്റെ പേരിലുള്ള കെട്ടിടം വില്‍ക്കാന്‍ അനുവദിക്കരുതെന്നു സബ് രജിസ്ട്രാര്‍ക്കു പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കള്ളപ്പണക്കാരും കണക്കില്‍ കവിഞ്ഞു സ്വത്തുള്ളവരുമടക്കം നിക്ഷേപകരായുണ്ട്. അതുകൊണ്ടുതന്നെ പോലീസില്‍ പരാതിപ്പെടാന്‍ ഇവരാരും തയാറല്ല. പോരാത്തതിന്, പരാതി നല്‍കിയാല്‍ നിക്ഷേപത്തുകപോലും കിട്ടില്ലെന്നു ഹീരയുടെ ഭീഷണി വീഡിയോയും പുറത്തുവന്നിരുന്നു. രണ്ടു കോടി രൂപയ്ക്കു മേലുള്ള തട്ടിപ്പു കേസുകള്‍ ലോക്കല്‍ പോലീസ് കൈകാര്യം ചെയ്യേണ്ടെന്നു…
Read Moreവാങ്ങിയ പണം ശമ്പളമായി നല്‍കി സെക്യൂരിറ്റിക്കാരനെ പറ്റിച്ചു; ഭൂമിയുടെ പേരു പറഞ്ഞ് പ്രവാസിയുടെ മകനെ വിവാഹം കഴിച്ചതും തട്ടിപ്പിനായി;ആരെയും വാചകമടിച്ചു വീഴ്ത്താന്‍ കഴിവുള്ള പ്രിയയുടെ കെണിയില്‍ വീണത് നിരവധി ആളുകള്‍…
തൃശൂര്‍: നിരവധി ആളുകളെ പറ്റിച്ച് പണം തട്ടിയ പ്രിയ ചെറിയ പുള്ളിയല്ല. തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശിയായിരുന്ന പ്രിയ അവിടെ ധനകാര്യ സ്ഥാപനം തുടങ്ങി പൊളിഞ്ഞതിനെത്തുടര്‍ന്ന് തൃശൂരേക്ക് മുങ്ങുകയായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ച ഇവര്‍ക്ക് മൂന്നു മക്കളുമുണ്ട്. അനാഥരായ മൂന്നു കുട്ടികളെ ദത്തെടുത്തു വളര്‍ത്തുകയായിരുന്നുവെന്നാണ് ഇവര്‍ നാട്ടുകാരോട് പറഞ്ഞത്. കേച്ചരി സ്വദേശിയായ പ്രവാസിയാണ് പ്രിയയുടെ വലയില്‍ ആദ്യം വീണത്. ഫേസ്ബുക് വഴിയായിരുന്നു പരിചയപ്പെടല്‍. വാചകമടിച്ച് പ്രവാസിയെ വീഴ്ത്തി. മൂന്നു അനാഥ കുട്ടികളെ ദത്തെടുത്ത് വളര്‍ത്തുന്ന മഹനീയ മനസിന്റെ ഉടമയാണ് പ്രിയയെന്ന് അറിഞ്ഞപ്പോള്‍ പ്രവാസിയുടെ സൗഹൃദം വളര്‍ന്നു. തുടര്‍ന്ന് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ പേരും പറഞ്ഞ് പ്രവാസിയില്‍ നിന്ന് ഇവര്‍ പണം ചോര്‍ത്താന്‍ തുടങ്ങി. സൗഹൃദം വാട്‌സ് ആപ്പ് ചാറ്റിലേക്ക് നീണ്ടപ്പോള്‍ കുന്നംകുളത്ത് ഒരു ജ്വല്ലറി തുടങ്ങാന്‍ ഉദ്ദേശ്യമുണ്ടെന്ന് പ്രിയ ആഗ്രഹം പ്രകടിപ്പിച്ചു. പതിനഞ്ചു വര്‍ഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക്…
Read Moreഒറ്റനോട്ടത്തില്‍ നാക്കില്‍ ശൂലം കുത്തിയിട്ടുണ്ടെന്നു തോന്നും; രക്തമെന്നു തോന്നിപ്പിക്കാന്‍ കുങ്കുമവും തേച്ചു പിടിപ്പിക്കും; നേര്‍ച്ച പിരിവിന്റെ പേരില്‍ കട്ടപ്പനയില്‍ നടന്ന തട്ടിപ്പ് ഇങ്ങനെ…
കട്ടപ്പന:കവിളില്‍ ശൂലം കുത്തിയിറക്കിയെന്ന വ്യാജേന നേര്‍ച്ച പിരിവിനിറങ്ങിയ രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തേനി സ്വദേശികളായ മുനിയമ്മ (39), അമൃത(35) എന്നിവരാണു പിടിയിലായത്. നാക്കില്‍ ശൂലം കുത്തിയെന്നു തോന്നത്തക്ക രീതിയില്‍ കമ്പിവളച്ച് വായില്‍ ഘടിപ്പിച്ച് രക്തമെന്നു തോന്നിപ്പിക്കാന്‍ കുങ്കുമം തേച്ചായിരുന്നു തട്ടിപ്പ്.അമ്മന്‍കോവിലിലേക്കുള്ള നേര്‍ച്ചയെന്ന പേരിലാണു തട്ടിപ്പ് നടത്തിയത്. പുതിയ ബസ് സ്റ്റാന്‍ഡിലെ വ്യാപാരസ്ഥാപനങ്ങളില്‍ പിരിവു നടത്തുന്നതിനിടെ തുക കുറഞ്ഞതിനു ദേഷ്യപ്പെടുന്നതു കണ്ട ഹോംഗാര്‍ഡ് കെ.ജി. കേശവന്‍നായര്‍ വനിതാ സെല്ലില്‍ വിവരം അറിയിച്ചു. എസ്.ഐ കെ.ജെ.ജോഷിയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ സംഘം സംശയത്തെത്തുടര്‍ന്ന് ഇവരെ പരിശോധിച്ചപ്പോഴാണു കള്ളി വെളിച്ചത്തായത്. മുനിയമ്മയാണു ശൂലം കുത്തിയതായി അഭിനയിക്കുന്നത്, അമൃത പണം പിരിക്കും. ഇവര്‍ കഴിഞ്ഞ ദിവസം കുമളിയിലും പരിസരത്തും പണപ്പിരിവ് നടത്തിയിരുന്നു. തേനിയില്‍നിന്ന് രാവിലെ ബസിലെത്തിയാണ് ഇവര്‍ തട്ടിപ്പു നടത്തിയിരുന്നത്.
Read More