ആ ഡിസ് ലൈക്കുകള്‍ എനിക്ക് ലൈക്കുകള്‍ തന്നെയാണ് ! പാട്ട് ഹിറ്റായതില്‍ പെരുത്ത സന്തോഷം; ‘ഫ്രീക്ക് പെണ്ണിന്റെ’എല്ലാമെല്ലാമായ സത്യജിത്ത് പ്രതികരിക്കുന്നു…

ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ ‘ഫ്രീക്ക് പെണ്ണേ’ എന്ന ഗാനമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം യൂട്യൂബില്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതെത്തിയ പാട്ട് ഡിസ് ലൈക്കുകള്‍ കൊണ്ടാണ് ശ്രദ്ധേയമായത്. 75000 ലൈക്കുകള്‍ പാട്ടിന് ലഭിച്ചപ്പോള്‍ ലഭിച്ച ഡിസ് ലൈക്കുകളുടെ എണ്ണം 4.5 ലക്ഷമാണ്. ഇതിനോടകം 50 ലക്ഷത്തിലധികം ആളുകള്‍ ഗാനം കണ്ടു കഴിഞ്ഞു. പാട്ട് റിലീസ് ആയതോടെ നടി പ്രിയ വാര്യരെക്കുറിച്ചുള്ള ട്രോളുകളും സോഷ്യല്‍ മീഡിയിയില്‍ സജീവമായിരുന്നു. പ്രിയയെ ഇഷ്ടമില്ലാത്തതു കൊണ്ടാണ് ഡിസ് ലൈക്ക് ചെയ്തതെന്നായിരുന്നു ചിലരുടെ ഭാക്ഷ്യം. ഡിസ് ലൈക്കുകളുടെ എണ്ണം കൂടിയതോടെ പ്രിയയോടുള്ള ദേഷ്യം സിനിമയോടു കാണിക്കരുതെന്ന് അഭ്യര്‍ഥിച്ച് സംവിധായകന്‍ ഒമര്‍ ലുലു തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ ഡിസ് ലൈക്കുകളെയെല്ലാം ലൈക്കുകളായി കാണുകയാണു ഗാനം ആലപിച്ച സത്യജിത്ത്. ‘ഫ്രീക്ക് പെണ്ണേ’ എന്ന ഗാനത്തിന്റെ വരികളും നവാഗതനായ സത്യജിത്തിന്റേതാണ്. ഡിസ് ലൈക്കുകളെക്കുറിച്ച്…

Read More