എല്ലാവരും എത്രയും പെട്ടെന്ന് വാക്‌സിനെടുത്താല്‍ കോവിഡ് 19ല്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാമെന്ന് അമേരിക്കന്‍ ജനതയോട് പ്രസിഡന്റ് ജോ ബൈഡന്‍. അമേരിക്കന്‍ ജനസംഖ്യയില്‍ പകുതിപ്പേരും വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞതായി നേരത്തേ വൈറ്റ് ഹൗസ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. അമേരിക്കന്‍ സ്വാതന്ത്ര്യദിനമായ ജൂലൈ നാലിന് മുമ്പ് സംഖ്യയുടെ 70 ശതമാനം പേരിലേക്ക് വാക്‌സിന്‍ എത്തിക്കുക എന്നതാണ് വൈറ്റ് ഹൗസിന്റെ ലക്ഷ്യം. വാക്‌സിന്‍ എടുക്കാന്‍ മടിക്കേണ്ടെന്നും ഒരു ബീയര്‍ കുടിച്ച് കൂളായി വാക്‌സീനെടുത്ത് സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കൂവെന്നുമാണ് ബൈഡന്‍ ജനങ്ങളോട് പറയുന്നത്. ലോട്ടറിയും ബീയറും മുതല്‍ നല്ല സ്‌റ്റൈലന്‍ ഹെയര്‍ കട്ട് വരെ സമ്മാനമായി വാഗ്ദാനം ചെയ്താണ് വാക്‌സിന്‍ എടുക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. യൂണിവേഴ്‌സിറ്റികളും സമ്പൂര്‍ണ വാക്‌സീനേഷന്‍ ദൗത്യത്തില്‍ സര്‍ക്കാരിനൊപ്പം കൈകോര്‍ത്തിട്ടുണ്ട്. ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്കാണ് കോവിഡില്‍ ജീവന്‍ നഷ്ടമായത്. ഒട്ടുമിക്ക സംസ്ഥാനങ്ങളും സൗജന്യവാക്‌സീന്‍ സേവനം 24 മണിക്കൂറും ലഭ്യമാക്കിയിട്ടുണ്ട്. പരമാവധി വേഗത്തില്‍…
Read MoreTag: free beer
വാക്‌സിന്‍ എടുത്താല്‍ സൗജന്യമായി ബിയര്‍ ! ഈ ആനുകൂല്യം മെയ് മാസത്തോടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രം;നിബന്ധനകള്‍ ഇങ്ങനെ…
കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ മുഖ്യമാണ് വാക്‌സിനേഷന്‍. എന്നാല്‍ ചിലര്‍ വാക്‌സിന്‍ എടുക്കാന്‍ വിമുഖത പ്രകടിപ്പിക്കുന്നുണ്ട്. ഇത്തരക്കാരെ ആകര്‍ഷിക്കാന്‍ പലപ്പോഴും അധികൃതര്‍ക്ക് അടവുമാറ്റേണ്ടി വരാറുണ്ട്. ഇപ്പോഴിതാ വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് സൗജന്യമായി ബിയര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ന്യൂജഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി. വാക്സിന്‍ കൂടുതല്‍ പേരിലേയ്ക്ക് എത്തിക്കുവാന്‍ വേണ്ടിയാണ് ഇദ്ദേഹം അമ്പരപ്പിക്കുന്ന തീരുമാനം കൈകൊണ്ടിരിക്കുന്നത്. മെയ് മാസത്തോടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. പ്രായപൂര്‍ത്തിയായ 21 വയസ്സിന് മുകളിലുള്ളവര്‍ വാക്‌സിന്‍ എടുത്തുവെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമാണ് ബിയര്‍ ലഭിക്കുക. ഇതിന്റെ ഭാഗമായി ന്യൂ ജഴ്‌സിയിലെ 12 ഓളം ബിയര്‍ പാര്‍ലറുകളെ ഉള്‍പ്പെടുത്തി പദ്ധതി തയ്യാറാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 21 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഈ ആനൂകൂല്യം ലഭിക്കും. മെയ് മാസത്തില്‍ തന്നെ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കണം,’ മര്‍ഫി പറഞ്ഞു. വാക്‌സിന് സ്വീകരിച്ചുവെന്ന് തെളിയിക്കുന്ന രേഖകളുമായി ബിയര്‍…
Read More