മുമ്പ് പ്രഖ്യാപിച്ച സൗജന്യ കോണ്ടം പദ്ധതി ഫ്രാന്‍സ് നടപ്പാക്കിത്തുടങ്ങി. ഇതേത്തുടര്‍ന്ന് 26 വയസിന് താഴെയുള്ള എല്ലാവര്ക്കും സൗജന്യമായി കോണ്ടം ലഭിക്കും. ലൈംഗികതയിലൂടെ പകരുന്ന രോഗങ്ങള്‍ തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് നീക്കം. പുതുവല്‍സര ദിനത്തിലാണ് തീരുമാനം പ്രാബല്യത്തില്‍ വന്നത്. കഴിഞ്ഞ ഡിസംബറിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പദ്ധതി പ്രഖ്യാപിച്ചത്. 18 നും 25 നും ഇടയില്‍ പ്രായമുള്ള യുവാക്കളെ ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപിച്ചതെങ്കിലും ഇത് പ്രായപൂര്‍ത്തിയാകാത്തവരിലേക്കും വ്യാപിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും കുറിപ്പടി ഇല്ലാതെ ഗര്‍ഭനിരോധന ഗുളികകള്‍ ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ വക്താവ് ഒലിവിയര്‍ വെരാന്‍ ട്വീറ്റ് ചെയ്തു. ഫ്രാന്‍സിലെ ഇരുപത്തിയഞ്ച് വയസിന് താഴെ പ്രായം വരുന്ന സ്ത്രീകള്‍ക്ക് 2022 ജനുവരി ഒന്നു മുതല്‍ തന്നെ ഗര്‍ഭനിരോധന ഗുളികകള്‍ സൗജന്യമായിരുന്നു. പുതിയ പ്രഖ്യാപനം അനുസരിച്ച് 18 വയസ്സിന് താഴെയുള്ളവര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍ സൗജന്യമായി ലഭിക്കും. യുവാക്കള്‍ക്കിടയില്‍…
Read More