ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ സഹായ ഹസ്തവുമായി എണ്ണക്കമ്പനികള്‍ ! ആവശ്യമുള്ളത്രയും ഓക്‌സിജന്‍ സൗജന്യമായി വിതരണം ചെയ്തു തുടങ്ങി…

കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് കുതിച്ചുയരുന്ന സാഹചര്യത്തില്‍ കടുത്ത ഓക്‌സിജന്‍ ക്ഷാമമാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തില്‍ വലിയ രണ്ട് പെട്രോളിയം കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ഭാരത് പെട്രോളിയവും സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ്. ആശുപത്രികളില്‍ സൗജന്യമായി ഓക്സിജന്‍ എത്തിക്കാനാണ് ഇവര്‍ മുന്നോട്ടുവന്നിരിക്കുന്നത്. കോവിഡ് മോശമായി ബാധിച്ച സംസ്ഥാനങ്ങളിലാണ് കമ്പനികള്‍ സൗജന്യ ഓക്സിജന്‍ എത്തിക്കുക. ഡല്‍ഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഓക്സിജന്‍ വിതരണം ചെയ്ത് കഴിഞ്ഞു. 150 ടണ്‍ ഓക്സിജനാണ് ഇവിടെ ആശുപത്രികളില്‍ നല്‍കുക. ഡല്‍ഹിയിലെ മഹാ ദുര്‍ഗ ചാരിറ്റബിള്‍ ട്രസ്റ്റ് ആശുപത്രിയില്‍ ആദ്യ ബാച്ച് ഓക്സിജന്‍ കമ്പനി നേരിട്ട് നല്‍കി. ആശുപത്രികള്‍ക്ക് പണം വാങ്ങാതെ 100 ടണ്‍ ഓക്സിജന്‍ നല്‍കാനാണ് തീരുമാനമെന്ന് ബിപിസിഎലും അറിയിച്ചു. ഇതാദ്യമായല്ല പെട്രോളിയം കമ്പനികള്‍ ആശുപത്രികള്‍ക്ക് ആവശ്യമായ മെഡിക്കല്‍ ഓക്സിജന്‍ എത്തിക്കുന്നത്. റിലയന്‍സും സൗജന്യമായി ഓക്സിജന്‍ എത്തിച്ചിരുന്നു.…

Read More