മലപ്പുറം: അഞ്ച് യുവാക്കളുടെ ചിത്രം വച്ചുള്ള വാര്‍ത്തകള്‍ ഏതാനും ദിവസമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഉറ്റ സുഹൃത്തുക്കള്‍ മരണത്തിലും ഒന്നായി എന്ന തരത്തിലുള്ളതാണ് പോസ്റ്റുകളെല്ലാം. വാഹനാപകടത്തില്‍ മരണപ്പെട്ട യുവാക്കള്‍ക്ക് ആദരാജ്ഞലികളുമായി ഫേസ്ബുക്കിലെ ‘നിഷ്‌കുകളും’ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത് വ്യാജപ്രചരണമായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല യുവാക്കളെ സോഷ്യല്‍ മീഡിയയിലൂടെ വധിച്ച ആളുകള്‍ക്കെതിരേ നിലമ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തകേസില്‍ സൈബര്‍സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലമ്പൂര്‍ മേഖലയിലെ അഞ്ചംഗ സുഹൃത്തുക്കളായ യുവാക്കള്‍ വാഹനാപകടത്തില്‍ മരിച്ചുവെന്ന് ഇവുടെ ഫോട്ടോസഹിതം വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെയാണ് യുവാക്കളുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചത്. സുഹൃത്തുക്കളായ യുവാക്കള്‍ പെരുന്നാളിന് ഊട്ടിയില്‍ വിനോദ യാത്രപോയപ്പോള്‍ എടുത്ത സെല്‍ഫി ഫോട്ടോ ഉപയോഗിച്ചാണ് ഇവര്‍ വാഹനാപകടത്തില്‍ മരണപ്പെട്ടതായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരണം നടത്തിയത്. നേരത്തെ ഇടുക്കി, എറണാകുളം, തൃശൂര്‍ ഭാഗങ്ങളില്‍നടന്ന വാഹനാപകടത്തില്‍ മരിച്ചുവെന്ന് പറഞ്ഞ ഇവരുടെ ഫോട്ടോ ഉപയോഗിച്ച് പ്രചരണം നടത്തിയെങ്കിലും ഇതൊന്നും…
Read More