മുപ്പത് വര്‍ഷം മുമ്പ് ശീതീകരിച്ച ഭ്രൂണത്തില്‍ നിന്ന് പിറന്ന ഇരട്ടക്കുട്ടികള്‍ അദ്ഭുതമാകുന്നു. ഏറ്റവും കൂടുതല്‍ കാലം ശീതീകരിച്ചു സൂക്ഷിച്ച ഭ്രൂണത്തില്‍നിന്ന് കുഞ്ഞ് പിറന്നതിന്റെ റെക്കോര്‍ഡും അമേരിക്കയിലെ ഒറിഗോണിലെ ഈ ഫ്രോസന്‍ എംബ്രിയോ ട്രാന്‍സ്ഫറിന്(എഫ്.ഇ,ടി) സ്വന്തമായി. 2006ല്‍ 27 വര്‍ഷമായ ശീതീകരിച്ച ഭ്രൂണത്തില്‍നിന്ന് കുഞ്ഞ് പിറന്നതായിരുന്നു മുന്‍ റെക്കോര്‍ഡ്. 1992 ഏപ്രില്‍ 22-ന് ലിക്വിഡ് നൈട്രജന്‍ -196ഇ (323എ) താപനിലയില്‍ ഒറിഗോണിലെ ലാബില്‍ ശീതീകരിച്ച സൂക്ഷിച്ച ഭ്രൂണം ഉപയോഗിച്ച് റേച്ചല്‍ റിഡ്ജ്വേ എന്ന യുവതിയാണ് ഇപ്പോള്‍ ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ലിഡിയ, തിമോത്തി എന്നിങ്ങനെയാണ് കുഞ്ഞുങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത്. ഒക്ടോബര്‍ 31നാണ് നാല് കുട്ടികളുടെ അമ്മയായ റേച്ചല്‍ ഇരട്ടകുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നത്. ദാനം ചെയ്ത ഭ്രൂണങ്ങളില്‍ നിന്ന് 1,200-ലധികം ശിശുക്കള്‍ ജനിച്ചതായി വിശ്വസിക്കുന്ന നാഷണല്‍ എംബ്രിയോ ഡൊണേഷന്‍ സെന്ററില്‍നിന്നാണ് (എന്‍ഇഡിസി) റേച്ചല്‍ ഭ്രൂണം സ്വീകരിച്ചത്. 5, 10, 20…
Read More