കൈ സാനിറ്റസൈറിട്ട് പല തവണ കഴുകിയതു കൊണ്ടു മാത്രം കൊറോണ നമ്മെ വിട്ടകലുകയില്ല ! പച്ചക്കറികളും പഴങ്ങളുമെല്ലാം സോപ്പിട്ട് കഴുകണം; ആരോഗ്യ വിദഗ്ധര്‍ പറയുന്നതിങ്ങനെ…

കൊറോണയെ എങ്ങനെ ചെറുക്കുമെന്ന ചിന്തയിലാണ് ലോകം മുഴുവന്‍. ഇപ്പോള്‍ എടുക്കുന്ന മുന്‍കരുതകലുകള്‍ കൊറോണയെ സമ്പൂര്‍ണാമായി ചെറുക്കാന്‍ പര്യാപ്തമല്ലെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നിയിലെ അസ്സോസിയേറ്റ് പ്രൊഫസര്‍ തിമോത്തി ന്യൂസം പറയുന്നത്. കൊറോണക്ക് ഏത് പ്രതലത്തിലും ജീവിക്കാമെന്നിരിക്കെ സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റു കടകളിലും തുറന്നു വച്ചിരിക്കുന്ന പഴങ്ങളിലും പച്ചക്കറികളിലുമൊക്കെ അതിന്റെ സാന്നിദ്ധ്യമുണ്ടാകാം. സൂപ്പര്‍മാര്‍ക്കറ്റുകള്‍ കയറി, അവയൊക്കെ വാങ്ങി തിരിച്ചെത്തുന്ന നമ്മള്‍ കൈകള്‍ നന്നായി സോപ്പിട്ടു കഴുകിയതുകൊണ്ട് നമ്മുടെ കൈകളില്‍ ഉണ്ടായേക്കാവുന്ന വൈറസുകള്‍ മാത്രമേ പോകുകയുള്ളു. പച്ചക്കറികളുടെയും പഴങ്ങളുടെയും ഉപരിതലത്തില്‍ ഉള്ള വൈറസുകള്‍ അപ്പോഴും സുരക്ഷിതരാണ്. വീണ്ടും ഈ വൈറസുകള്‍ നിങ്ങളുടെ ശരീരവുമായി സ്പര്‍ശനത്തില്‍ ഏര്‍പ്പെടുകയാണ്. പച്ചക്കറിയും പഴവും ഓരോന്നെടുത്ത് കൊറോണ ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുക നടപ്പുള്ള കാര്യമല്ല. അതുപോലെ ദിവസേന റാക്കുകളിലേക്കും തിരിച്ചും ഇതൊക്കെ എടുത്തു വയ്ക്കുന്ന സെയില്‍സ്മാന്മാരേയും. അതിനാല്‍ നമുക്ക് ചെയ്യാവുന്ന ഏറ്റവും നല്ല വഴി, വാങ്ങിക്കൊണ്ടു വന്നാല്‍ ഉടനെ ത്തന്നെ…

Read More