പെട്രോള്‍ വില 100 ആയാല്‍ പമ്പുടമകള്‍ക്ക് കിട്ടുന്നത് എട്ടിന്റെ പണി ! ഇന്ധന മെഷീനുകള്‍ക്ക് 99.99 രൂപയില്‍ കൂടുതല്‍ ഡിസ്പ്ലേ സംവിധാനമില്ല

പെട്രോള്‍ വില നാള്‍ക്കുനാള്‍ റോക്കറ്റു പോലെ കുതിച്ചുയരുമ്പോള്‍ ജനങ്ങള്‍ നട്ടംതിരിയുകയാണ്. എന്നാല്‍ പെട്രോള്‍ വില 100 രൂപയെത്തിയാല്‍ നാട്ടുകാര്‍ക്കൊപ്പം പെട്രോള്‍ പമ്പുകളും വെട്ടിലാകും. കാരണം നിലവില്‍ പെട്രോള്‍ പമ്പുകളില്‍ ഉപയോഗിക്കുന്ന ഇന്ധന മെഷീനുകളില്‍ ഡിസ്പ്ലേ ചെയ്യുന്ന യൂണിറ്റ് പ്രൈസ് 99.99 വരെ മാത്രമെ സെറ്റ് ചെയ്തിട്ടുള്ളു. 100 രൂപയ്ക്ക് മുകളില്‍ പെട്രോള്‍ വില ഉയരുകയാണെങ്കില്‍ യൂണിറ്റ് പ്രൈസ് 100 രൂപ എന്ന് ഡിസ്പ്ലേ ചെയ്യാന്‍ പാകത്തിന് പുനക്രമീകരണം നടത്തേണ്ടി വരും. ഇത് പറയാന്‍ കാരണം മുംബൈ പോലുള്ള നഗരങ്ങളില്‍ വില്‍ക്കുന്ന പ്രീമിയം പെട്രോളിന്റെ വില നൂറ് രൂപ കഴിഞ്ഞു. സാധാരണ പെട്രോളിന് 90 രൂപയ്ക്ക് അടുത്താണ് ഇവിടെ വില. ഹിന്ദുസ്ഥാന്‍ പെട്രോളിയം വില്‍ക്കുന്ന ഒക്ടെയ്ന്‍ ക്വാളിറ്റി പെട്രോളിന് സാധാ പെട്രോളിനെക്കാള്‍ 20 രൂപ കൂടുതലാണ്. ഈ പെട്രോളിന്റെ വില മെഷീനുകളില്‍ ഡിസ്പ്ലേ ചെയ്യുമ്പോള്‍ 103 രൂപ എന്നത്…

Read More