ഹിസാര്‍ : വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തതിനെത്തുടര്‍ന്ന് ആത്മഹത്യയ്ക്കു ശമിച്ച കമിതാക്കള്‍ക്ക് ആശുപത്രി ഐസിയുവില്‍ വിവാഹം. ഹിസാര്‍ ജില്ലയിലെ പീരാന്‍വാലി ഗ്രാമത്തിലെ 23 കാരന്‍ ഗുരുമുഖ് സിംഗും ഹിസാര്‍ നഗരത്തിലെ വിദ്യൂത് നഗറിലെ 22 കാരി കുസുമവുമാണ് കഥയിലെ നായകനും നായികയും. ആശുപത്രിയില്‍ ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. ഹിസാറിലെ ഡിഎന്‍ കോളേജില്‍ സഹപാഠികളാണ് ഗുര്‍മുഖും കുസുമവും. പരിചയപ്പെട്ട നാള്‍ മുതലുള്ള ഇവരുടെ സൗഹൃദം രണ്ടു വര്‍ഷം മുമ്പ് പ്രണയമായി മാറുകയായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കാനായിരുന്നു ഇരുന്നതെങ്കിലും രണ്ടു പേരുടെയും മാതാപിതാക്കള്‍ വിവാഹത്തെ എതിര്‍ത്തു. ഒന്നിക്കാന്‍ കഴിയില്ലെന്ന് ഭയപ്പെട്ട ഇരുവരും ഒരു ക്ഷേത്രത്തിന് അടുത്തുള്ള നഗരത്തിലെ ഒരു സൈബര്‍ കഫേയില്‍ പോയിരുന്ന് ഒരുമിച്ച് വിഷം കഴിക്കുകയായിരുന്നു. ഇതിന് മുമ്പായി ഗുര്‍മുഖ് തന്റെ മൂത്ത സഹോദരനെ വിളിച്ച് വിവരം പറഞ്ഞിരുന്നു. വിവരമറിഞ്ഞ് കുടുംബം പെട്ടെന്ന് തന്നെ കഫേയില്‍ എത്തുകയും ഇരുവരേയും…
Read More