കേരളത്തിലെവിടെയും ഫുള്‍ജാര്‍ സോഡ തരംഗമാണ്. വലിയ ഗ്ലാസില്‍ നിന്നും പതഞ്ഞ് താഴേക്ക് തുളുമ്പുന്ന ഈ സോഡയെ നിരവധിപേരാണ് വിമര്‍ശിച്ചും നല്ലതു പറഞ്ഞും രംഗത്തെത്തിയിട്ടുള്ളത്. പാഴായിപ്പോകുന്ന വെള്ളത്തെപ്പറ്റിയും ശുചിത്വത്തെക്കുറിച്ചുമൊക്കെയാണ് പലരുടെയും ആശങ്ക. എന്നാലിപ്പോള്‍ ഈ ന്യൂ ജനറേഷന്‍ സോഡ വിറ്റ് കിട്ടിയ പണം സ്വരൂപിച്ച് സുഹൃത്തിന്റെ ചികിത്സചെലവ് നടത്തിയിരിക്കുകയാണ് ഒരുകൂട്ടം യുവാക്കള്‍. മലപ്പുറത്തെ ചങ്ങരംകുളത്താണ് സംഭവം. ഇരുവൃക്കകളും തകരാറിലായി ചികിത്സ സഹായം തേടുന്ന പള്ളിക്കുന്ന് സ്വദേശി മന്‍സൂര്‍ എന്ന യുവാവിനെ സഹായിക്കുന്നതിനായി സോഷ്യല്‍ മീഡിയയില്‍ വൈറലായ ഫുള്‍ജാര്‍ സോഡ ചങ്ങരംകുളത്ത് എത്തിച്ചത്. നാലു ദിവസത്തെ കച്ചവടത്തിന്റെ ലാഭവിഹിതമായി ലഭിച്ച മുഴുവന്‍ തുകയും ചേര്‍ന്നപ്പോള്‍ യുവാക്കള്‍ സ്വരൂപിച്ചത് ഒരു ലക്ഷം രൂപയാണ്. പെരുന്നാള്‍ ദിനത്തില്‍ ചികിത്സാ സഹായ സമിതി കണ്‍വീനര്‍ കൂടിയായ ഗ്രാമ പഞ്ചായത്ത് അംഗം കെ എം ഹാരിസിന് ചങ്ങരംകുളത്ത് നടന്ന ചടങ്ങില്‍ സംഘാടകര്‍ ഒരു ലക്ഷം രൂപയുടെ…
Read MoreTag: fulljar soda
ഇ-കോളി എന്ന ബാക്ടീരിയയെ പറ്റി കേട്ടിട്ടുണ്ടോ? ഇപ്പോ കേട്ടല്ലോ, അവരേത് വഴിയാ വരുന്നേന്ന് കൂടി പോയി ഗവേഷിക്കൂ;ഫുള്‍ജാര്‍ സോഡാ ആരാധകര്‍ക്ക് മുന്നറിയിപ്പുമായി ഡോ.ഷിംന അസീസ്…
സമൂഹ മാധ്യമങ്ങളിലും തെരുവോരങ്ങളിലും ഇപ്പോള്‍ ഫുള്‍ജാര്‍ സോഡയാണ് താരം. പുതുരുചികള്‍ പരീക്ഷിക്കാനുള്ള യുവതയുടെ ആവേശത്തിന് സോഷ്യല്‍മീഡിയ എരിവു പകര്‍ന്നതോടെ കേരളത്തിലാകമാനമുള്ള യുവജനങ്ങള്‍ ഫുള്‍ജാര്‍ സോഡ തേടിയുള്ള പരക്കം പാച്ചിലിലായി. എരിഞ്ഞു പുകഞ്ഞ് അകംവരെ കത്തുന്ന ഫുള്‍ജാര്‍ സോഡ കുടിച്ച് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോയൊക്കെ പോസ്റ്റ് ചെയ്യുന്നതിനു മുന്‍പ് ഇതിന്റെ ആരോഗ്യവശങ്ങളെക്കുറിച്ച് വായിക്കുന്നത് നന്നായിരിക്കും എന്നാണ് ഡോ. ഷിംന അസീസ് പറയുന്നത്. ഷിനയുടെ കുറിപ്പ് വായിക്കാതെ പോകരുത്. ഡോക്ടര്‍ ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: ഏത് സോഷ്യല്‍ മീഡിയ ആപ്പ് തുറന്നാലും ഫുള്‍ജാര്‍ സോഡയും വേറേതാണ്ട് സോഡയുമൊക്കെ നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയാണ്. നോമ്പ് തുറന്ന് കഴിഞ്ഞാല്‍ പിന്നെ സര്‍വ്വം പതപതാന്ന് ഒഴുകണം. കണ്ടിട്ട് പേട്യാകുന്നത് പോരാഞ്ഞിട്ട് ചേരുവകള്‍ എന്താന്ന് കേട്ടിട്ടും പേട്യാവ്ണുണ്ട്. പാവം ആമാശയം ! ബൈ ദ വേ, ഈ സോഡ എന്ന് പറയുന്ന കാര്‍ബണ്‍…
Read More