മുതലയുടെ പിടിയില്‍ നിന്ന് കുട്ടിയാനയെ രക്ഷിച്ച ആനക്കൂട്ടമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. ആഫ്രിക്കന്‍ രാജ്യമായ മലാവിയിലെ മവേര വനമേഖലയിലാണ് ഈ സംഭവം നടന്നത്. ആ സമയത്ത് നദിയില്‍ ബോട്ടിലൂടെ സഞ്ചരിച്ച വിനോദ സഞ്ചാരികളാണ് ഈ അപൂര്‍വ്വ നിമിഷങ്ങള്‍ കാമറയില്‍ പകര്‍ത്തിയത്. വേനല്‍കടുത്ത അവസ്ഥയില്‍ നദിയില്‍ വെള്ളം തേടിയെത്തിയ ആനക്കൂട്ടത്തില്‍ നിന്ന് ആദ്യം വെള്ളം കുടിക്കാനായി ഇറങ്ങിയ കുട്ടിയാനയെയാണ് വെള്ളത്തില്‍ പതുങ്ങി കിടന്നിരുന്ന മുതല പിടികൂടിയത്. കുട്ടിയാനയുടെ തുമ്പിക്കൈയിലാണ് മുതല പിടുത്തമിട്ടത്. സര്‍വ്വശക്തിയുമുപയോഗിച്ച് മുതലയെ കുടഞ്ഞെറിയാന്‍ കുട്ടിയാന നടത്തിയ പരിശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഒരു നിമിഷം പകച്ചുപിന്മാറിയ ആനക്കൂട്ടം സമനില വീണ്ടെടുത്ത് കുട്ടിയാനയെ രക്ഷിക്കാനായി പാഞ്ഞടുത്തു. ആനക്കൂട്ടം ആക്രമിക്കും എന്ന സ്ഥിതിയായപ്പോള്‍ മുതല പിടിവിട്ട് പിന്മാറുകയായിരുന്നു. ഒരുമയാണ് ബലം എന്ന പഴഞ്ചൊല്ലിന് മറ്റൊരു ഉദാഹരണമാവുകയായിരുന്നു ഈ സംഭവം.
Read MoreTag: FUN VEDIO
മുള്ളന്‍പന്നി തിരിച്ചടിച്ചു! പുള്ളിപ്പുലിക്ക് കിട്ടിയത് എട്ടിന്റെ പണി; സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോ കാണാം
മൃഗങ്ങളുടെ വീഡിയോ വൈറലാവുന്നത് പുതുമയുള്ള കാര്യമല്ല. പലപ്പോഴും മറ്റുള്ള വീഡിയോകളേക്കാളും രസകരമാണ് മൃഗങ്ങളുടെ വീഡിയോ. മുളളന്പന്നികളെ ആക്രമിക്കാനെത്തിയ പുള്ളപ്പുലിയ്ക്ക് ഒരു മുള്ളന്‍പന്നി കൊടുത്ത പണിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലടക്കം വൈറലായിരിക്കുന്നത്. സൗത്താഫ്രിക്കയിലെ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലാണ് മുള്ളന്‍ പന്നികളെ പിടിക്കാനൊരുങ്ങിയ പുള്ളിപ്പുലിയെ അവ തിരിച്ചാക്രമിച്ചത്. വിശന്നു വലഞ്ഞ പുള്ളിപ്പുലിയാണ് മുള്ളന്‍ പന്നികളെ പിടിക്കാനൊരുങ്ങിയത്. വിനോദ സഞ്ചാരിയായ ഡോനോവന്‍ പികേതാണ് ഈ അപൂര്‍വ ദൃശ്യങ്ങള്‍ വിഡിയോയില്‍ പകര്‍ത്തിയത്. രണ്ടു മുള്ളന്‍പന്നികളെയും ഓടിച്ചിട്ടു പിടിക്കാന്‍ ശ്രമിച്ച പുള്ളിപ്പുലിക്ക് എട്ടിന്റെ പണിയാണു കിട്ടിയത്. പുള്ളിപ്പുലിക്കു നേരെ കനത്ത പ്രത്യാക്രമണമാണ് മുള്ളന്‍പന്നികള്‍ നടത്തിയത്. ശരീരം നിറയെ മുള്ളുകള്‍ തെറിപ്പിച്ചാണ് മുള്ളന്‍ പന്നികള്‍ പകരം വീട്ടിയത്. ശരീരം നിറയെ തറച്ചുകയറിയ മുള്ളുകള്‍ കുത്തിയിരുന്നു പെറുക്കുന്ന പുള്ളിപ്പുലിയെയും ദൃശ്യങ്ങളില്‍ കാണാം. മുന്‍പും മുള്ളന്‍ പന്നിയെ പിടിക്കാനൊരുങ്ങിയ പുള്ളിപ്പുലിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം…
Read Moreഒന്നുവിളിച്ചിരുന്നെങ്കില്…! വാര്‍ത്ത വായനയ്ക്കിടെ അവതാരകയ്ക്ക് സംഭവിച്ച അബദ്ധം; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ വീഡിയോ കാണാം
വാര്‍ത്താ വായനയ്ക്കിടെ അവതാരകര്‍ക്ക് സംഭവിക്കുന്ന അബദ്ധങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെയും മറ്റും ആളുകള്‍ ആഘോഷമാക്കുക പതിവാണ്. ഇത്തരത്തില്‍ തത്സമയമുള്ള ഒരു വാര്‍ത്താവതരണ വേളയില്‍ അവതാരകയ്ക്ക് സംഭവിച്ച അബദ്ധമാണ് ഇപ്പോള്‍ ഫേസ്ബുക്കിലും മറ്റും വൈറലായിരിക്കുകയാണ്. ഓസ്ട്രേലിയന്‍ ചാനലായ എബിസി ന്യൂസ് 24 എന്ന ചാനലിലെ വാര്ത്താവതാരകയ്ക്കാണ് അബദ്ധം സംഭവിച്ചത്. വാര്‍ത്ത വായനക്കിടെ ലഭിക്കുന്ന ചെറിയ ഇടവേളകളില്‍ അവതാരകര്‍ മേയ്ക്കപ്പ് ശരിയാക്കുന്നതും സംസാരിക്കുന്നതുമെല്ലാം പലപ്പോഴും ലൈവില്‍ കയറാറുണ്ട്. എബിസി 24 ലെ അവതാരക നടാഷ എക്സെല്‍ബിക്ക് സംഭവിച്ചതും ഇതുപോലൊരു അബദ്ധമാണ്. സ്പോട്സ് റിപ്പോര്‍ട്ട് കാണിക്കുന്നതിനിടയില്‍ പേന നോക്കിയിരിക്കുന്ന നടാഷ റിപ്പോര്‍ട്ട് തീര്‍ന്നത് അറിഞ്ഞില്ല. പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത നടാഷ പെട്ടെന്ന് വായന പുനരാരംഭിക്കുകയായിരുന്നു. എന്നാല്‍ ഇതൊന്നുമായിരുന്നില്ല വീഡിയോ ഹിറ്റായതിനു പിന്നില്‍. സംഭവം തിരിച്ചറിഞ്ഞശേഷം നടാഷയുടെ മുഖത്തു വിരിഞ്ഞ ഭാവങ്ങളായിരുന്നു ട്രെന്റായത്. സമൂഹമാധ്യമങ്ങളില്‍ തരംഗമായ നടാഷയുടെ വീഡിയോ ലക്ഷക്കണക്കിനാളുകളാണ് ഇതുവരെ കണ്ടുകഴിഞ്ഞത്. ഇതാദ്യമായല്ല നടാഷയ്ക്ക്…
Read Moreമക്കളെ ഹെല്‍മറ്റ് ധരിക്കാതെ വണ്ടിയോടിക്കരുത്! സച്ചിന്റെ ഉപദേശം വൈറലായി! ട്വിറ്റര്‍ പേജില്‍ തമാശയുടെ പൊടിപൂരവും; വീഡിയോ കാണാം
പോലീസുകാരും സാമൂഹ്യപ്രവര്‍ത്തകരും നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയുന്ന ഒരു കാര്യമുണ്ട്. ഇരുചക്ര വാഹനയാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കണമെന്ന്. ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് പിഴവരെ ഈടാക്കുന്നുണ്ടെങ്കിലും യുവാക്കളടക്കം പല ആളുകളും ഹെല്‍മറ്റ് ധരിക്കാന്‍ പലപ്പോഴും തയാറാകാറില്ല. ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന അവസരങ്ങളില്‍ തീര്‍ച്ചയായും ഹെല്‍മറ്റ് ധരിക്കണമെന്ന ഉപദേശവുമായി ഇതാ സാക്ഷാല്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍ രംഗത്തെത്തിയിരിക്കുന്നു. വഴിയില്‍ വച്ച് തന്നോടൊപ്പം സെല്‍ഫിയെടുക്കാനെത്തിയ യുവാക്കളോട് ഹെല്‍മറ്റ് ധരിക്കണമെന്ന് സച്ചിന് ഉപദേശിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സച്ചിന് ടെണ്ടുല്‍ക്കര്‍ വഴികരികില് നിര്‍ത്തിയിട്ട കാറിലിരുന്ന് ആരാധകര്‍ക്ക് സെല്‍ഫിയെടുക്കാന്‍ പോസുചെയ്യുന്നതിനിടയിലാണ് യുവാക്കള്‍ക്ക് ഇത്തരത്തിലൊരു ഉപദേശം നല്‍കിയത്. ബൈക്കില്‍ വന്നിറങ്ങിയ യുവാക്കളാണ് സച്ചിനൊപ്പം സെല്‍ഫിയെടുക്കാന്‍ ആഗ്രഹിച്ചത്. ഹെല്‍മെറ്റ് വേണം കേട്ടോ എന്ന സച്ചിന് സ്നേഹത്തോടെ നിര്‍ദ്ദേശിക്കുമ്പോള്‍ ശരി എന്നും യുവാക്കള്‍ പറഞ്ഞു. സച്ചിന്റെ കാര്‍ മുന്നോട്ട് നീങ്ങുന്നതിനിടയില്‍ സച്ചിനെ കയ്യുയര്ത്തിക്കാട്ടുന്ന ബൈക്ക് യാത്രികരോടും സച്ചിന് ഹെല്‍മെറ്റ് വയ്ക്കൂ സഹോദരാ എന്ന്…
Read Moreബൈക്ക് യാത്രക്കിടെ ‘കിടക്ക’യുടെ ആക്രമണം! യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ കാണാം
വാഹനങ്ങളില്‍ സാധനങ്ങള്‍ കൊണ്ടുപോകുമ്പോള്‍ കൃത്യമായി കെട്ടിയുറപ്പിച്ചില്ലെങ്കില് പിന്നിലുള്ള വാഹനങ്ങളിലെ യാത്രക്കാരുടെ കാര്യം കട്ടപ്പൊകയായിരിക്കും. ബൈക്ക് യാത്രക്കിടയില്‍ മുന്നില്‍ പോകുന്ന വാഹനത്തില്‍ നിന്ന് തെറിച്ച് വീണ ഒരു വസ്തു ഇടിച്ചു വീഴ്ത്തിയെങ്കിലും ഈ ബൈക്ക് യാത്രികന് രക്ഷപ്പെട്ടു. ഇടിച്ചിട്ട വസ്തു തന്നെയാണ് പരുക്കേല്‍ക്കാതെ കാത്തതും. പറന്നുവന്ന് ബൈക്ക് യാത്രികനെ ആക്രമിച്ചത് ഒരു കിടക്കയായിരുന്നു. അതിവേഗത്തില്‍ പാഞ്ഞുപോയ ട്രക്കില്‍ നിന്നും അക്ഷരാര്‍ത്ഥത്തില്‍ പറന്നിറങ്ങിയാണ് മെത്തയുടെ ആക്രമണം. ബൈക്കിന്റെ ബാലന്‍സ് നഷ്ടമായി തെന്നി വീണെങ്കിലും കിടക്ക തന്നെ രക്ഷകനായി. ഓസ്ട്രേലിയയിലെ ബ്രിസ്ബെനിലാണ് സംഭവം നടന്നത്. ടണലിലൂടെ ബൈക്ക് ഓടിക്കുന്നതിന് ഇടയിലാണ് ആരോണ്‍ വുഡിന് നേര്‍ക്ക് ഒരു മാട്രസ് പറന്നുവന്നത്. പുറകേ എത്തിയ യാത്രക്കാര്‍ സഹായിച്ചതോടെ കിടക്ക സൈഡിലേക്കൊതുക്കി വീണ്ടും യാത്ര തുടരാന്‍ ഇദ്ദേഹത്തിനായി. എന്തായാലും കിടക്ക പറത്തി അശ്രദ്ധമായി വാഹനമോടിച്ച ട്രക്ക് ഡ്രൈവറെ ഓസ്ട്രേലിയന്‍ പൊലീസ് പൊക്കി. 275 ഓസ്ട്രേലിയന്‍ ഡോളര്‍…
Read Moreഇതെന്തൊരു നാവ്! അതിവേഗത്തില്‍ കറങ്ങുന്ന ഫാനിന്റെ ബ്ലേഡിനെ പിടിച്ചുനിര്‍ത്തുന്ന യുവതി; ഞെട്ടിത്തരിച്ച് ഇന്റര്‍നെറ്റ് ലോകം; വീഡിയോ കാണാം
വിചിത്രവും അതിസാഹസിതവുമായ കാര്യങ്ങള്‍ ചെയ്ത് സോഷ്യല്‍മീഡിയകളില്‍ താരമാവുന്നവര് ധാരാളമുണ്ട്. മറ്റൊരാള്‍ക്കും അനുകരിക്കാവില്ലെന്നുറപ്പുള്ള സാഹസിക പ്രവര്‍ത്തികള്‍ക്ക് ഗിന്നസ് ബുക്കിന്റെ അംഗീകാരവും ലഭിക്കാറുണ്ട്. ഇത്തരത്തില്‍ തന്റെ നാവിന്റെ കരുത്തുകൊണ്ട് ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചിരിക്കുകയാണ് സോയി എല്ലിസ് എന്ന ഓസ്ട്രേലിയക്കാരി. അതിവേഗം കറങ്ങിക്കൊണ്ടിരിക്കുന്ന ടേബിള്‍ ഫാനിന്റെ ബ്ലേഡ് നാവുപയോഗിച്ച് പിടിച്ചുനിര്‍ത്തുന്ന എല്ലിസിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഒരു സര്‍ക്കസ് കലാകാരി കൂടിയാണ് എല്ലിസ്. ഒരേസമയം ഒന്നല്ല രണ്ട് ഫാനുകളുടെ ബ്ലേഡ് ആണ് സര്‍ക്കസ് കലാകാരി പിടിച്ചുനിര്‍ത്തുന്നത്. അതും നിമിഷങ്ങള്‍ കൊണ്ട്. ഒരു മിനിറ്റിനുള്ളില്‍ നാവുകൊണ്ട് ഏറ്റവുമധികം ഇലക്ട്രിക് ഫാനുകള്‍ പിടിച്ചുനിര്‍ത്തുന്ന വ്യക്തിയെന്ന സ്വന്തം റെക്കോര്‍ഡ് തിരുത്താനായിരുന്നു എല്ലിസിന്റെ പ്രകടനം. 32 തവണ എല്ലിസ് ഫാന്‍ ബ്ലേഡുകള്പിടിച്ചുനിര്ത്തി. 20 തവണ നാവുകൊണ്ട് ഫാന്‍ പിടിച്ചുനിര്‍ത്തിയ റെക്കോഡാണ് ഇപ്പോള്‍ എല്ലിസ് പഴങ്കഥയാക്കിയത്. https://youtu.be/Lf814UKG0fk
Read Moreജീവനും മരണത്തിനുമിടയില്‍ ജോലിക്കാരി! രംഗം വീഡിയോയില്‍ പകര്‍ത്തി വീട്ടുടമ; ഇരുവരുടെയും വാദത്തില്‍ പകച്ച് പോലീസ്; വീഡിയോ കാണാം
സോഷ്യല്‍ മീഡിയകളുടെ ലോകത്തിലേക്ക് അനുദിനം ചുരുങ്ങുകയാണ് ലോകമൊന്നാകെ. കണ്ണിനുമുന്നില്‍ ആകര്‍ഷകമായി തോന്നുന്നതെന്തും കണ്ണില്‍ പതിയുന്നതിനും മുമ്പേ കാമറയില്‍ പതിപ്പിക്കണം എന്ന ചിന്തയാണ് കൊച്ചുപിച്ചടക്കം ഇന്ന് എല്ലാവര്‍ക്കുമുള്ളത്. ഇത്തരത്തില്‍ ലൈവായി ഫോണിലോ കാമറയിലോ പകര്‍ത്തുന്നത് അപ്പോള്‍ത്തന്നെ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്ത് ലൈക്കുകളും കമന്റുകളും വാരിക്കൂട്ടുക എന്നതും ഇക്കൂട്ടരുടെ ലക്ഷ്യമാണ്. കണ്മുന്നില് കാണുന്നത് മരണമാണെങ്കില്‍പ്പോലും അതും അപ്പോള്‍ത്തന്നെ പകര്‍ത്തി വൈറലാക്കും. ഇത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീഴാന്‍ തുടങ്ങുന്ന വേലക്കാരി രക്ഷയ്ക്കുവേണ്ടി നിലവിളിക്കുമ്പോള്‍ തമാശ പറഞ്ഞ് ചിരിച്ചുകൊണ്ട് ആ രംഗം വീഡിയോയില്‍ പകര്‍ത്തുന്ന വീട്ടുടമയായ സ്ത്രീയുടെ ക്രൂരതയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. വേലക്കാരിയുടെ ആത്മഹത്യയില്‍ തനിക്കും വീട്ടുകാര്‍ക്കും പങ്കില്ലെന്ന് തെളിയിക്കാനാണ് താന്‍ അവള് ആത്മഹത്യ ചെയ്യുന്നതിന്റെ വീഡിയോ പകര്‍ത്തിയതെന്നാണ് വീട്ടുടമസ്ഥ പോലീസിനോട് പറഞ്ഞത്. എന്നാല്‍ താന്‍ ആത്മഹത്യക്ക് ശ്രമിച്ചതല്ലെന്നും വീട്ടുടമസ്ഥയുടെ…
Read More50 രാജ്യങ്ങളുടെ തലസ്ഥാനങ്ങള്‍ കാണാപ്പാഠം! ഒന്നരവയസുകാരന് അത്ഭുതമാവുന്നു; വീഡിയോ കാണാം
തമിഴ്നാട്ടില്‍ ചെന്ന് തമിഴന്മാരോട് വഴക്കുണ്ടാക്കിയ ശേഷം നിന്റെയൊക്കെ കളി ഈ തമിഴ്നാട്ടിലല്ലേ നടക്കു. നീയൊക്കെ അങ്ങ് ഇന്ത്യയിലോട്ടുവാടാ കാണിച്ചു തരാം എന്ന് കൊച്ചിന് ഹനീഫയുടെ കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട് പാണ്ടിപ്പട എന്ന സിനിമയില്‍. ഇത്തരത്തില്‍ സ്വന്തം രാജ്യമേതെന്നോ സംസ്ഥാനമേതൊന്നോ തലസ്ഥാനമേതൊന്നോ ഒന്നും അറിയാത്തവരുമുണ്ട് നമ്മുടെയൊക്കെ നാട്ടില്‍ എന്ന് സ്പഷ്ടമാക്കുന്ന ഒരു സീനായിരുന്നു അത്. എന്നാല്‍ ഈ സ്ഥിതിക്ക് നേര്‍വിപരീതമായി ലോകത്തെ അമ്പത് രാജ്യങ്ങളുടെ തലസ്ഥാനങ്ങള്‍ മണിമണിപോലെ പറയുന്ന ഒരു കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്. ആനവ് ജയകര്‍ എന്ന ഈ കുട്ടിയുടെ പ്രായമാണ് അതിശകരം. വെറും പതിനേഴ് മാസം. അതായത് വെറും ഒന്നര വയസ്. ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഞൊടിയിടയിലാണ് ഈ കൊച്ചുമിടുക്കന്റെ ഉത്തരം. വളര്‍ന്നു വരുമ്പോള്‍ ഇവന് ആരാകും എന്നതാണ് വീഡിയോ കാണുന്നവര്‍ ഉന്നയിക്കുന്ന സംശയം.
Read Moreകുഞ്ഞുണ്ണിമാഷ് ആനിമേഷന്‍ കഥാപാത്രമാവുന്നു! കഥകളും കവിതകളും നേരിട്ട് ചൊല്ലി കുഞ്ഞുണ്ണി മാഷ്; വീഡിയോ കാണാം
കുട്ടിക്കവിതകളുടെ ആശാനെന്നാണ് കുഞ്ഞുണ്ണി മാഷ് അറിയപ്പെടുന്നത്. കഴുത്തില്‍ രുദ്രാക്ഷമാലയും നെറ്റിയില്‍ ഭസ്മക്കുറിയുമിട്ട ഒരു ചെറിയ മനുഷ്യനായിരുന്നു കുഞ്ഞുണ്ണി മാഷ്. കുട്ടികള്‍ക്കായി പാടിയും മൊഴിമുത്തുകള്‍ ചൊല്ലിയും നമുക്കിടയില്‍ സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിച്ച ഒരു മനുഷ്യന്. ഓരോ കാര്യം വ്യക്തമാക്കുന്നതിനും അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ രീതിയുണ്ടായിരുന്നു. സ്വന്തം വീടെവിടെയാണെന്ന് ചോദിച്ചാല്‍ അദ്ദേഹം പറയുന്നത് ഇപ്രകാരം, ‘തൃശൂരില്‍ നിന്ന് പതിനാല് നാഴിക പടിഞ്ഞാറ്, കൊടുങ്ങല്ലൂരില്‍ നിന്ന് പതിനാല് നാഴിക വടക്ക്, ഗുരുവായൂരില്‍ നിന്ന് പതിനാല് നാഴിക തെക്ക്’. 2006ലാണ് ആരാധകരെ ഒന്നാകെ നിരാശരാക്കികൊണ്ട് കുഞ്ഞുണ്ണി മാഷ് ഈ ലോകത്തില്‍ നിന്ന് വിടവാങ്ങിയത്. ഒരു കൈയില്‍ ഒരു പാളയും ഇല്ലിക്കോലും പിടിച്ച് സ്വന്തം വീട്ടില്‍ക്കയറിവരാറുള്ള ഒരു ഭ്രാന്തിത്തള്ളയെക്കുറിച്ചായിരുന്നു മാസ്റ്റര്‍ ആദ്യമായി എഴുതിയ വരികള്‍. അവര്‍ക്ക് അമ്മ ദോശയോ ചോറോ നല്‍കുമായിരുന്നു. അവര്‍ കൈയില്പിടിച്ച പാളയും ഇല്ലിക്കോലും എന്തിനായിരുന്നുവെന്ന് ചിന്തിച്ചു നോക്കിയപ്പോഴാണ് മാസ്റ്ററുടെ ആദ്യ കവിത…
Read Moreകളിയല്ലിത് കാര്യം! ഇതാണ് കടുവയെ പിടിച്ച കിടുവ; ആക്രമിക്കാന്‍ വന്ന കടുവയെ മൂട്ടുകുത്തിച്ച കുരങ്ങന്റെ വീഡിയോ ഇതിനോടകം കണ്ടത് ഒരുകോടിയോടടുത്ത് ആളുകള്‍
കുരങ്ങനും കടുവയും കഥാപാത്രങ്ങളായുള്ള നിരവധി കഥകള്‍ നാം കേട്ടിട്ടുണ്ട്. ഇപ്പോഴിതാ ഇവര്‍ രണ്ടുപേരും പ്രധാന കഥാപാത്രങ്ങളായുള്ള ഒരു വീഡിയോ പുറത്തെത്തിയിരിക്കുന്നു. ഒരു കോടിയോടടുത്ത് ആളുകളാണ് ഏതാനും ദിവസംകൊണ്ട് ഈ രസകരമായ വീഡിയോ കണ്ടുകഴിഞ്ഞത്. എടാ കുരങ്ങാ എന്നു വിളിച്ച് ആളുകള്‍ പരസ്പരം കളിയാക്കാറുണ്ടെങ്കിലും താനും തന്റെ വര്‍ഗവും അത്ര ചില്ലറക്കാരല്ലെന്ന് തെളിയിച്ചിരിക്കുകയാണ് പ്രസ്തുത വീഡിയോയില്‍ കാണുന്ന കുരങ്ങന്. മരത്തിലിരിക്കുന്ന കുരങ്ങനെയും കൂടയുള്ള കുട്ടിക്കുരങ്ങനെയും പിടിക്കാനും ഭക്ഷണമാക്കാനുമായി ആര്‍ത്തിയോടെ മരത്തിലേക്ക് കയറിയ കടുവയെ തന്റെ ബുദ്ധിപൂര്‍വ്വമായ നീക്കം കൊണ്ട് നിലത്തുവീഴ്ത്തുകയാണ് കുരങ്ങന് ചെയ്യുന്നത്. പിരിമുറുക്കം അകറ്റാനുള്ള ഒരു തമാശ വീഡിയോ എന്നതിനപ്പുറം വളരെ കൃത്യമായ ഒരു സന്ദേശവും വീഡിയോയിലെ കുരങ്ങിന്റെ പ്രകടനം ആളുകള്‍ക്ക് നല്‍കുന്നുണ്ട്. ശത്രു എത്ര കരുത്തനാണെങ്കിലും നമ്മുടെ എളിയ കഴിവുകളില്‍ നമുക്ക് വിശ്വാസമുണ്ടെങ്കില്‍ ആര്‍ക്കും നമ്മെ തളര്‍ത്താനാവില്ല എന്ന സന്ദേശമാണ് ഈ വീഡിയോ പറയാതെ പറയുന്നത്.…
Read More