കേരള നിയമസഭയിലെ മന്ത്രിമാര്‍ക്ക് ഇത് വിദേശയാത്രാക്കാലം. 20 മന്ത്രിമാര്‍ക്കും അനേകം ഉദ്യോഗസ്ഥര്‍ക്കുമാണ് സര്‍ക്കാര്‍ ചിലവില്‍ യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും ഓസ്ട്രിലയയിലുമൊക്കെ പോകാന്‍ അവസരമൊരുങ്ങുന്നത്. പ്രവാസികള്‍ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച പണം വാങ്ങാനെന്ന പേരിലാണ് വിദേശയാത്രകള്‍ക്ക് അരങ്ങൊരുന്നത്. പ്രളയത്തിനിടെ പാതിവഴിയില്‍ ജര്‍മന്‍ സന്ദര്‍ശനം ഉപേക്ഷിച്ച് തിരികെ പോന്ന വനംമന്ത്രി കെ. രാജുവിനെപ്പോലെയുള്ളവര്ക്ക ഇച്ഛാഭംഗം തീര്‍ക്കാനുള്ള അവസരം കൂടിയായി മാറുകയാണിത്. വിദേശത്തു നിന്നുമുള്ള ഫണ്ട് സമാഹരിക്കാന്‍ മന്ത്രിമാരെ നേരിട്ട് അയയ്ക്കാനുള്ള തീരുമാനം വന്നതോടെ പലരുടെയും മനസ്സില്‍ ലഡ്ഡു പൊട്ടിയിരിക്കുകയാണ്. പ്രവാസി സംഘടനകളുടെ നേതൃത്വത്തിലാണ് പണപ്പിരിവ്. ഇത് ഏറ്റുവാങ്ങുക മാത്രമാകും മന്ത്രിമാരുടെ ജോലി. ഇതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണമെടുത്തുള്ള മന്ത്രിമാരുടെ വിദേശ യാത്ര. ഇതിന്റെ ആവശ്യമുണ്ടോ എന്ന ചോദ്യമാണ് ഈ ഘട്ടത്തില്‍ ഉയരുന്നത്. വിഭവ സമാഹരണത്തില്‍ വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമുള്ള പ്രവാസി മലയാളികളെ പങ്കാളികളാക്കും. ലോക…
Read More