സ്ത്രീധനമായി നല്കി ഫര്‍ണിച്ചര്‍ പഴയതാണെന്ന് പറഞ്ഞ് വിവാഹ പന്തലില്‍ എത്താതെ പിന്മാറി വരന്. തെലങ്കാനയിലാണ് സംഭവം. ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന വരന് കഴിഞ്ഞ ഞായറാഴ്ച നടക്കേണ്ടിയിരുന്ന വിവാഹത്തിന് എത്തിയില്ലെന്നും വധുവിന്റെ പരാതിയില്‍ കേസ് എടുത്തതായും പോലീസ് പറഞ്ഞു. വിവാഹച്ചടങ്ങിന് അവര്‍ എത്താത്തതിനെ തുടര്‍ന്ന് താന്‍ വരന്റെ വീട്ടിലേക്ക് പോയി. അവിടെയെത്തിയപ്പോള്‍ അവന്റെ മാതാപിതാക്കള്‍ തന്നോട് മോശമായി പെരുമാറിയെന്ന് വധുവിന്റെ പിതാവ് പറഞ്ഞു. തങ്ങള്‍ ആവശ്യപ്പെട്ടത് നല്‍കിയിട്ടില്ലെന്നും നല്‍കിയത് പഴയ ഫര്ണീച്ചറുകളാണെന്നും പറഞ്ഞ് ചടങ്ങിനെത്താന്‍ അവര്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. കല്യാണത്തിനായി എല്ലാ വിരുന്നും ഒരുക്കിയിരുന്നു. നിരവധി പേരെയും ക്ഷണിച്ചു. എന്നാല്‍ വരന് ചടങ്ങിനെത്തിയില്ലെന്ന് വധുവിന്റെ പിതാവ് പറഞ്ഞു. സ്ത്രീധനമായി മറ്റ് സാധനങ്ങള്‍ക്കൊപ്പം ഫര്‍ണീച്ചറുകളും വരന്റെ വീട്ടുകാര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വധുവിന്റെ വീട്ടുകാര്‍ ഉപയോഗിച്ച ഫര്‍ണീച്ചര്‍ നല്കിയതിനാല് വരന്റെ വീട്ടുകാര്‍ അത് നിരസിക്കുകയും വിവാഹത്തില്‍ നിന്ന് പിന്മാറുകയുമായിരുന്നെന്നും…
Read MoreTag: furniture
അമ്പട കേമാ സണ്ണിക്കുട്ടാ ! അമ്മയുടെ ഫോണില്‍ കളിച്ച രണ്ടു വയസുകാരന്‍ ഓര്‍ഡര്‍ ചെയ്തത് ഒന്നരലക്ഷം രൂപയുടെ സാധനങ്ങള്‍…
അമ്മയുടെ ഫോണില്‍ ‘കളിച്ച്’ രണ്ടു വയസ്സുകാരന്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് പയ്യന്റെ മാതാപിതാക്കള്‍. ഒന്നര ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്താണ് ന്യൂജഴ്സിയിലെ ഇന്ത്യന്‍ വംശജരായ പ്രമോദ് കുമാറിനെയും ഭാര്യ മാധു കുമാറിനെയുമാണ് രണ്ട് വയസ്സുള്ള മകന്‍ അയാംഷ് ഞെട്ടിച്ചത്. ഏകദേശം 2000 ഡോളറോളം (1.4 ലക്ഷം) വിലമതിക്കുന്ന ഫര്‍ണിച്ചറുകളാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് ശൃംഖലയായ വാല്‍മാര്‍ട്ടില്‍ നിന്ന് അയാംഷ് ഓര്‍ഡര്‍ ചെയ്തത്. എന്‍ബിസി ന്യൂസാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. പുതിയ വീട്ടിലേക്ക് താമസം മാറി ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി പെട്ടികളിലായി ചെറുതും വലുതുമായ പല തരത്തിലുള്ള ഫര്‍ണിച്ചറുകള്‍ വീട്ടിലെത്താന്‍ തുടങ്ങിയതോടെ മാധുവും പ്രമോദും അമ്പരന്നു. സംശയം തോന്നിയ മാധു അവരുടെ ഓണ്‍ലൈന്‍ വ്യാപാര ആപ്ലിക്കേഷന്‍ പരിശോധിച്ചപ്പോള്‍ പല സാധനങ്ങളും ഒന്നിലേറെ തവണ ഓര്‍ഡര്‍ ചെയ്യപ്പെട്ടിട്ടുള്ളതായി കണ്ടെത്തുകയായിരുന്നു. പുതിയ വീട്ടിലേക്ക് താമസത്തിനെത്തുന്ന സമയത്ത് ഭാവിയില്‍ വാങ്ങുന്നതിനായി കുറച്ച്…
Read More