കൈതോലപ്പായയില്‍ പണം കടത്തിയവരുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടതിനു പിന്നാലെ സിപിഎമ്മിനും മന്ത്രി പി രാജീവിനുമെതിരേ വിമര്‍ശനവുമായി ജി ശക്തിധരന്. ”എന്റെ ഭാവനാ സൃഷ്ടിയാണ് ‘ഞാന്‍ എഫ് ബി എഴുതിയതെന്ന് ഒരു മന്ത്രി പി രാജീവ് പച്ചയ്ക്ക് ടെലിവിഷന്‍ ക്യാമറയില്‍ വിളിച്ചു പറഞ്ഞപ്പോള്‍ ഞാനോര്‍ക്കുകയായിരുന്നു ഞാന്‍ ജോലി ചെയ്തു കൊണ്ടിരുന്ന കാലത്തു ദേശാഭിമാനിയില്‍ പത്രാധിപസമിതി അംഗമാകാന്‍ എഴുതിയ പരീക്ഷയില്‍ ജയിക്കാതെ പുറത്തായ ആളാണ് ഈ ബുദ്ധിജീവി മന്ത്രി ! എന്നത് മറക്കണ്ട, എങ്ങിനെ ദേശാഭിമാനിയില്‍ കടന്നുകൂടി എന്ന് ചോദിച്ചാല്‍ സാന്മാര്ഗികമായി ഇവിടെ എഴുതാനാകില്ല. ശക്തിധരന് ഫേസ്ബുക്കില്‍ കുറിച്ചു ശക്തിധരന്റെ കുറിപ്പ്… ‘ പുലരാത്തഒരു രാവും ഇല്ലല്ലോ ‘.സി രാധാകൃഷ്ണന്ജനശക്തിയെ ഒറ്റരാത്രികൊണ്ട് കഴുത്തുഞെരിച്ചു കൊന്നുകളയാമെന്ന് കരുതുന്ന മൂഢന്മാരുടെ കയ്യിലായിപ്പോയല്ലോ ഭരണത്തിന്റെ കടിഞ്ഞാണ്‍ ! ഞങ്ങള്‍ നാളത്തെ പകല്‍ കൊണ്ട് ഈ ജന്മവാര്ഷിക ഓണപ്പതിപ്പിന്റെ ജോലികള്‍ പൂര്‍ത്തിയാക്കണമെന്ന് കരുതിയതാണ്. പക്ഷെ ഞങ്ങള്‍ക്ക്…
Read MoreTag: g sakthidharan
കമലയും വീണാ തായ്ക്കണ്ടിയും വലിച്ചെറിയുന്ന ഉച്ഛിഷ്ടങ്ങള്‍ ഭുജിച്ച്, പെണ്ണുപിടിയന്മാരുടെയും ഡോളര്‍,സ്വര്‍ണ്ണ കള്ളക്കടത്തുകാരുടെയും കീഴാളരായി നമ്മള് എത്രനാള്‍ ജീവിക്കും ? തുറന്നടിച്ച് ജി ശക്തിധരന്
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തില്‍ കടുത്ത ഭാഷയിലുള്ള പ്രതികരണവുമായി ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്. പഴയ കമ്മ്യുണിസ്റ്റ്കാരില്‍ ചിലര്‍ തട്ടിപ്പും വെട്ടിപ്പും നടത്തി ധനാഢ്യരായി ജനാധിപത്യത്തെ തന്ത്രപൂര്‍വം വശത്താക്കി അധികാരത്തിലേറിയ കഥ കേരളം വേണ്ടുവോളം ശ്രദ്ധിച്ചിട്ടുണ്ടോയെന്നാണ് ശക്തിധരന് ചോദിക്കുന്നത്. സര്‍ഗാത്മകമായി വളര്‍ന്ന ഒരു കമ്മ്യുണിസ്റ്റ് പാര്‍ട്ടിയെ ഒരു മാഫിയാത്തലവന്‍ അതിന്റെ പേരോ ചിഹ്നമോ മാറ്റാതെ വേഷപ്രച്ഛന്നമാക്കി ശീര്ഷാസനത്തില് നിര്‍ത്തി ലോക ചരിത്രത്തില്‍ സമാനതകളില്ലാത്ത പരീക്ഷണത്തിലേര്പ്പെട്ടിരിക്കുന്നുവെന്നതാണ് ഇന്ന് കേരളം അറിയാതെ പോകുന്ന വസ്തുതയെന്നും ശക്തിധരന് പറയുന്നു. സിപി മോഡല്‍ അറബിക്കടലില്‍’ എന്ന് മുദ്രാവാക്യം വിളിച്ചു വാരിക്കുന്തവും പിടിച്ചു വെടിയുണ്ടകള്‍ക്ക് നേരെ വിരിമാറ് കാട്ടിയ ഒരു ജനത എങ്ങിനെയാണ് നപുംസകങ്ങളായത് ? അവര്‍ക്ക് വേണ്ടേ അവരുടെ യഥാര്‍ത്ഥ സ്വര്‍ഗ്ഗരാജ്യം ? അതോ പിണറായിയുടെ അടിമരാജ്യം മതിയോ?. കമലയും വീണാ തായ്ക്കണ്ടിയും…
Read Moreപണം ഉള്‍ക്കടലില്‍ നിന്ന് ഉയര്‍ന്നു വന്ന ശതകോടീശ്വരനായ വ്യവസായിയുടേത് ! പുതിയ വെളിപ്പെടുത്തലുമായി ജി ശക്തിധരന്
കേരളാ രാഷ്ട്രീയത്തില്‍ നിരവധി ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി കൈതോലപ്പായ വിവാദത്തിനു പിന്നാലെ പുതിയ ആരോപണവുമായി ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്. കൈതോലപ്പായയില്‍ പൊതിഞ്ഞ് കൊണ്ടു പോയ പണം എവിടെപ്പോയെന്ന് ഒരു ധാരണയുമില്ലെന്ന് ശക്തിധരന് ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നു. കേരളത്തിലെ ഒരു ദേശീയ പാര്‍ട്ടിയുടെ ഇരട്ടച്ചങ്കനായ നേതാവ് ഒറ്റയ്ക്ക് രണ്ടു കേന്ദ്രങ്ങളില്‍ നിന്ന് രസീതോ രേഖയോ ഇല്ലാതെ കോടികള്‍ കീശയിലാക്കിയ സംഭവം താന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത് ശരിയായോ എന്ന് ചിന്തിക്കുന്ന ലക്ഷക്കണക്കായ നിഷ്ക്കളങ്കരായ സഖാക്കള്‍ ഉണ്ടെന്നത് ശരിയാണെന്നും ശക്തിധരന് പറയുന്നു. ഇതഃപര്യന്തം പാര്‍ട്ടിയെ നയിച്ചവരുടെ ത്യാഗങ്ങള്‍, ജീവന് ബലിയര്‍പ്പിച്ചവര്‍. വര്‍ഷങ്ങളോളം കാരാഗൃഹങ്ങളിലെ ഇരുട്ടില്‍ കഴിഞ്ഞവര്‍ അവരുടെയെല്ലാം അര്‍പ്പണബോധത്തിനുമുന്നില്‍ ഈ അശുപോലുള്ള താന്‍ ഒന്നുമല്ല. ഇതുപോലുള്ള കോടിക്കണക്കിന് ജി ശക്തിധരന്മാര്, മൗനം ഭജിച്ചിരുന്നതുകൊണ്ടാണ് കേരളത്തില്‍ തുടര്‍ഭരണം എന്ന മിഥ്യയുടെ ഇലകള്‍ കൊഴിഞ്ഞുകൊണ്ടിരിക്കുന്നതെന്നും ശക്തിധരന് പറയുന്നു. ഉള്‍ക്കടലില്‍ നിന്ന്…
Read Moreമുഖ്യമന്ത്രിക്ക് അപ്രിയമായ ചില സത്യങ്ങള്‍ വിളിച്ചുപറഞ്ഞതോടെ സൈബര്‍ ആക്രമണം ശക്തമായി ! ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിക്കുകയാണെന്ന് ജി ശക്തിധരന്
ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്ററും ജനശക്തി പത്രാധിപരുമായ ജി ശക്തിധരന് കൈതോലപ്പായയില്‍ കോടിക്കണക്കിന് പണം പൊതിഞ്ഞു കൊണ്ടു പോയ സിപിഎം നേതാവിനെക്കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചത് കേരളത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചയായിരുന്നു. ഇതിനു ശേഷം തനിക്ക് നേരെ വന്‍തോതിലുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്നും അര വയസുള്ള പേരക്കുട്ടിയെ വരെ അസഭ്യം പറയുന്ന സാഹചര്യമാണുള്ളതെന്നും ജി ശക്തിധരന് പറയുന്നു. ഈ സാഹചര്യത്തില്‍ താന്‍ ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിക്കുകയാണെന്നും ശക്തിധരന് വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെത്തന്നെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്… ഇനി യുദ്ധം ജനശക്തിഓൺലൈനിൽ മാന്യമിത്രമേ ഒരു സാധാരണ പൗരന് എന്ന നിലയില്‍ സാമൂഹ്യ മാധ്യമത്തില്‍ ആശയങ്ങള്‍ കൈമാറാനുള്ള സ്വാതന്ത്ര്യം നിർഭയം നിർവ്വഹിക്കാൻ കഴിയാത്ത മാനസികാവസ്ഥയിലാണ് ഞാന്‍. വര്‍ഷങ്ങള്‍ മുമ്പ് മരണപ്പെട്ടു പോയ അച്ഛനെയും അമ്മയെയും, എന്റെ പെണ്മക്കള് അടക്കമുള്ള കുടുംബാംഗങ്ങളെയും പേരക്കുട്ടിയെയും സോഷ്യല്‍ മീഡിയയില്‍ നികൃഷ്ടഭാഷയില്‍ നിരന്തരം…
Read Moreരണ്ടു കോടി 35 ലക്ഷം കൈതോലപ്പായയില്‍ പൊതിഞ്ഞ് കൊണ്ടുപോയ നേതാവ് ഇന്ന് ടൈം സ്ക്വയര്‍ വരെ പ്രശസ്തന്‍ ! ദേശാഭിമാനി മുന്‍ എഡിറ്റര്‍ ജി ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു…
ഉന്നതനായ സിപിഎം നേതാവ് കൈതോലപ്പായയില്‍ രണ്ടു കോടി 35 ലക്ഷം കെട്ടിപ്പൊതിഞ്ഞ് ഇന്നോവ കാറില്‍ കൊണ്ടുപോയെന്ന വെളിപ്പെടുത്തലുമായി ദേശാഭിമാനി മുന്‍ എഡിറ്റര്‍ ജി ശക്തിധരന്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇപ്പോള്‍ മന്ത്രിസഭയിലുള്ള ഒരു നേതാവിന്റെ ഇന്നോവ കാറിന്റെ ഡിക്കിയില്‍ വച്ചാണ് ഈ പണം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതെന്നാണ് ജി ശക്തിധരന് തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നത്. കൊച്ചിയിലെ തന്റെ ഓഫീസിലെ ഒരു മുറിയില്‍ താമസിച്ചാണ് വന്‍ തോക്കുകള്‍ നല്കിയ പണം ഈ നേതാവ് ശേഖരിച്ചത്. ഈ നേതാവ് ജനിച്ചത് വളരെ ദരിദ്രമായ പശ്ചാത്തലത്തില്‍ ആണ്. ഇന്ന് ശതകോടീശ്വരനായിരിക്കുന്ന അദ്ദേഹത്തിന്റെ പിതാവ് ഒരു കള്ളു ചെത്തുകാരനായിരുന്നുവെന്നും ഇന്ന് തിരുവനന്തപുരം മുതല്‍ അമേരിക്കയിലെ ടൈം സ്ക്വയര്‍ വരെ അദ്ദേഹം പ്രശസ്തനാണെന്നും ശക്തിധരന് പറയുന്നു. അക്കാലത്ത് അദ്ദേഹത്തിന്റെ പിതാവിന് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സാധനമായിരുന്നത്രെ ഈ കൈതോലപ്പായയെന്നും…
Read More