നാടിനെ തകര്‍ത്തെറിഞ്ഞ മഹാപ്രളയത്തില്‍ നിന്നും കരകയറാനുള്ള പരിശ്രമത്തിലാണ് കേരളം. പ്രളയത്തെ അതിജീവിക്കാന്‍ കഴിയുന്ന അഞ്ചു ലക്ഷം രൂപയുടെ വീടുമായി ആര്‍ക്കിടെക്ട് ജി ശങ്കര്‍ രംഗത്ത് വന്നിരിക്കുകയാണ്. വെറും 23 ദിവസത്തിനുള്ളില്‍ നല്ല കിടിലന്‍ ഒരു വീടാണ് ശങ്കറും കൂട്ടരും നിര്‍മ്മിച്ചിരിക്കുന്നത്. തിരുവനന്തപുരം ജഗതി ഡിപിഐ ജംക്ഷനില്‍ പോലീസ് ഗസ്റ്റ് ഹൗസ് കോംപൗണ്ടിലെ ഒരു സെന്റ് സ്ഥലത്താണു ശങ്കറിന്റെ നേതൃത്വത്തിലുള്ള ഹാബിറ്റാറ്റ് ഗ്രൂപ്പിന്റെ ഈ നിര്‍മ്മിതി. ചുരുങ്ങിയ സമയം കൊണ്ട് സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയും ചെയ്തു. മൂന്നു നിലകളായാണ് 495 ചതുരശ്ര അടിയുള്ള വീട് നിര്‍മിച്ചിരിക്കുന്നത്. സംസ്കരിച്ച മുളയും ഓടും ഉപയോഗിച്ചുണ്ടാക്കിയ കോണ്‍ക്രീറ്റ് തൂണുകളിലാണു വീട് പടുത്തുയര്‍ത്തിയിരിക്കുന്നത്. ആറടിയോളം ഉയരമുള്ള താഴത്തെ നില ഒഴിച്ചിട്ടിരിക്കുകയാണ്. ആവശ്യാനുസരണം ഈ ഭാഗം പാര്‍ക്കിംഗിനോ തൊഴുത്തായോ പഠനമുറിയായോ മാറ്റിയെടുക്കാം. ഒന്നാം നിലയില്‍ സ്വീകരണമുറിയും അടുക്കളയും കിടപ്പുമുറിയും ശുചിമുറിയും. രണ്ടാംനിലയില്‍ ഒരു കിടപ്പുമുറി. വീട്ടുകാര്‍ക്ക് ആവശ്യമുണ്ടെങ്കില്‍…
Read More