പാലാരിവട്ടത്തെ റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച ഹൈക്കോടതിയ്ക്ക് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്. കോടതികളില്‍ കേസ് കെട്ടിക്കിടക്കുന്നത് ജഡ്ജിമാരുടെ കുറ്റമാണോയെന്ന് മന്ത്രി ചോദിച്ചു. ജീവനക്കാരും ജഡ്ജിമാരും കുറവുളളതാണ് പ്രശ്നം. അങ്ങനെയുളളപ്പോള്‍ പൊതുവില്‍ പറയരുതെന്നും മൂക്കത്ത് വിരല്‍വച്ചിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. കുഴി അടയ്ക്കാനുള്ള ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ടെന്നും കുറ്റം ചെയ്തവര്‍ക്കെതിരേയാണ് തിരിയേണ്ടതെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു. കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായത്. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ വിശ്വാസം നഷ്ടമായെന്ന് വ്യക്തമാക്കിയാണ് കോടതി അപകടത്തില്‍ മരിച്ച യദുലാലിന്റെ കുടുംബത്തോട് ക്ഷമ ചോദിച്ചത്. യദുലാല്‍ റോഡിലെ കുഴിയില്‍ വീണ് മരിച്ചപ്പോള്‍ നേരിട്ടോ അല്ലാതെയോ കോടതിയും പരാജയമായെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞിരുന്നു. ഇതാണ് അവസ്ഥയെങ്കില്‍ കോടതി ഉത്തരവുകള്‍ ഇറക്കുന്നതില്‍ അര്‍ഥമില്ല. ഇനിയും എത്രയാളുകളുടെ ജീവന് പൊലിഞ്ഞാലാണ് റോഡുകള്‍ നന്നാവുകയെന്ന്…
Read MoreTag: g.sudhakaran
താന്‍ പണ്ടൊരു മോഷണം നടത്തിയെന്നും ആര്‍ക്കും അത് കണ്ടു പിടിക്കാനായില്ലെന്നും ജി.സുധാകരന് ! മന്ത്രിയുടെ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടി അണികള്‍…
താന്‍ പണ്ടൊരു മോഷണം നടത്തിയിട്ടുണ്ടെന്നു തുറന്നു പറഞ്ഞ് അണികളെ ഞെട്ടിച്ചിരിക്കുകയാണ് മന്ത്രി ജി.സുധാകരന്. സ്വന്തം വല്യമ്മാവന്റെ പുരയിടത്തില്‍നിന്ന് ഏത്തവാഴക്കുല മോഷ്ടിച്ചിട്ടുണ്ടെന്നാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. ആലപ്പുഴ ജില്ലാ ജയിലില്‍ ജയില്‍ ക്ഷേമദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോളാണ് നന്നേ ചെറുപ്പത്തില്‍ നടത്തിയ മോഷണം മന്ത്രി വെളിപ്പെടുത്തിയത്. പട്ടാളത്തില്‍ നിന്ന് വന്ന വല്യമ്മാവന്റെ വീട്ടില്‍ നിന്ന് വെളുപ്പിന് കുലവെട്ടിയതും തെളിവ് നശിപ്പിച്ചതുമൊക്കെ മന്ത്രി വിശദീകരിച്ചു.’വെളുപ്പിന് മൂന്നുമണിക്കാണ് കുലവെട്ടിയത്. അത് വീട്ടില്‍ കൊണ്ടുപോയിവെച്ചു. തണ്ടും മറ്റുമൊക്ക കുഴിച്ചുമൂടി. കുല ഒരാഴ്ചയോളം പുഴുങ്ങിയും പഴുപ്പിച്ചുമൊക്കെ സുഖമായി കഴിച്ചു. അന്ന് സിബിഐ അന്വേഷണമൊന്നുമുണ്ടായില്ല. ആരും പിടിച്ചുമില്ല’, മന്ത്രി പറഞ്ഞു.ഒരു കുറ്റം ചെയ്തുവെന്ന് വിചാരിച്ച് ജീവിതം മുഴുവന്‍ കുറ്റവാളിയാകുന്ന രീതി ഇന്ന് നമ്മുടെ നാട്ടിലില്ലെന്നും ജയില്‍ നിയമങ്ങള്‍ അനുസരിക്കണമെന്നല്ലാതെ മറ്റെല്ലാ അവകാശങ്ങളുമുള്ളവരാണ് ജയില്‍ അന്തേവാസികളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ന് ഇത്തരം ചെറിയ കാര്യത്തിനുപോലും അറസ്റ്റ് ഉണ്ടാകുന്നുണ്ടെന്നും പാവപ്പെട്ടവരുടെ ചെറിയ…
Read Moreപൂതന പ്രയോഗം; മന്ത്രി സുധാകരനെതിരെയുള്ള അന്വേഷണം അട്ടിമറിക്കുന്നുവെന്ന് യുഡിഎഫ്
തുറവൂർ: യുഡിഎഫ് അരൂർ നിയോജകമണ്ഡലം സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ പൂതനയെന്ന് പരാമർശം നടത്തി ആക്ഷേപിച്ച മന്ത്രി ജി. സുധാകരനെതിരെ ഷാനിമോളും യുഡിഎഫ് ഇലക്ഷൻ കമ്മിറ്റിയും ഇലക്ഷൻ കമ്മീഷനും ജില്ലാ കളക്ടർക്കും നൽകിയ കേസ് അട്ടിമറിക്കാൻ സർക്കാർ ബാഹ്യസമ്മർദം നടത്തുന്നതായി ഡിസിസി പ്രസിഡന്റ് എം.ലിജു പത്രസമ്മേളനത്തിൽ പറഞ്ഞു. മന്ത്രി ജി.സുധാകരനെതിനെതിരെ നടപടി സ്വീകരിക്കുന്നതുവരെ മഹിള കോണ്‍ഗ്രസ് സംസ്ഥാനതലത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് ഉറപ്പായപ്പോൾ സിപിഎം നേതാക്കൾ ആർഎസ്എസ് നേതാക്കളുടെ വീടുകൾ സന്ദർശിച്ച് സഹായം തേടുകയാണ്. കഴിഞ്ഞ ദിവസം മന്ത്രി തോമസ് ഐസക്കും പി.ജയരാജനും തുറവൂർ ഗ്രാമപഞ്ചായത്തിലെ ഉന്നതരായ ചില ആർഎസ്എസ് നേതാക്കളുടെ വസതിയിലെത്തി അവിശുദ്ധ കൂട്ടുകെട്ടിനുള്ള ധാരണയുണ്ടാക്കിയതായി ലിജു ആരോപിച്ചു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ രമ്യഹരിദാസിനെതിരെ അപകീർത്തികരമായ പരാമർശം എൽഡിഎഫ് കണ്‍വീനർ വിജയരാഘവൻ നടത്തിയിരുന്നു. ഇതിനെതിരെ ഇലക്ഷൻ കമ്മീഷനും…
Read Moreഐഎഎസുകാര്‍ അര്‍ധരാത്രിയില്‍ മദ്യപിച്ച് വാഹനമോടിക്കുന്ന മണ്ടന്മാര് ! ഐഎഎസ് വെറും മത്സരപരീക്ഷ മാത്രമാണ്; ഐഎഎസുകാരെ പരിഹസിച്ച് മന്ത്രി സുധാകരന്…
ഐഎഎസ് ഉദ്യോഗസ്ഥരെ മണ്ടന്മാരെന്നു വിളിച്ച് മന്ത്രി ജി. സുധാകരന്. ശ്രീറാം വെങ്കിട്ടരാമനെപ്പോലെയുള്ളവര്‍ സംസ്ഥാനത്ത് ഇനിയുമുണ്ട്. ഇവര്‍ അര്‍ധരാത്രി മദ്യപിച്ച് വാഹനമോടിക്കുന്ന മണ്ടന്മാരാണ്, ഇക്കാര്യം നേരത്തേ പറഞ്ഞിട്ടുണ്ട്. ഐഎഎസ് ഒരു മത്സരപരീക്ഷമാത്രമാണ്, അവര്‍ ദൈവങ്ങള്‍ അല്ലെന്നും മന്ത്രി പറഞ്ഞു. നിയമം ലംഘിക്കുന്നത് എത്ര ഉന്നതനായാലും മുഖം നോക്കാതെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആരോപണവിധേയന്റെ സ്ഥാനമോ പദവിയോ പൊലീസിന്റെ കൃത്യനിര്‍വഹണത്തിന് തടസമാകില്ല. ചിലരുടെ പെരുമാറ്റം പൊലീസിന്റെ നേട്ടങ്ങളെ കുറച്ച് കാണിക്കുന്നു. മൂന്നാംമുറയും ലോക്കപ്പ് മര്‍ദനവും അനുവദിക്കില്ല. അത്തരക്കാരെ പൊലീസില്‍ തുടരാന്‍ അനുവദിക്കില്ലെന്നും തൃശൂര്‍ പൊലീസ് അക്കാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമനെതിരായ നടപടിയില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരനാസ്ഥയും ഇല്ലെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്. ആര് തെറ്റു ചെയ്താലും ശിക്ഷ അനുഭവിക്കും. മൂന്നാര്‍ നടപടികളുടെ സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നോ എന്ന് തനിക്കറിയില്ല. അന്ന് ശരി…
Read Moreജി. സുധാകരന്റെ വിശദീകരണം തള്ളി കടുത്ത പ്രതിഷേധത്തോടെ കേന്ദ്ര സര്‍ക്കാരിന് കത്തെഴുതി ലോകബാങ്ക്: മന്ത്രി സുധാകരന്റെ ‘നീഗ്രോ’ പ്രയോഗം കേരളത്തിന് വരുത്തുന്നത് ശതകോടികളുടെ നഷ്ടം
കൊച്ചി: മന്ത്രി ജി. സുധാകരന്റെ നാടന്‍ ‘ നീഗ്രോ’ പ്രയോഗം കേരളത്തിന് സമ്മാനിക്കുന്നത് ശതകോടികളുടെ നഷ്ടം. ലോകത്തിനു കീഴിലുള്ള എല്ലാക്കാര്യങ്ങളെക്കുറിച്ചും അഭിപ്രായം പറയാന്‍ താന്‍ ആളാണെന്ന സുധാകരന്റെ വിചാരത്തിന് കിട്ടിയ കനത്ത തിരിച്ചടിയാണ് ഇപ്പോഴത്തെ സംഭവം. ആ ലൈസന്‍സുകൊണ്ട് ലോകത്തെ എല്ലാവരെയും അധിക്ഷേപിക്കാന്‍ ഇറങ്ങിയാല്‍ എങ്ങനെയിരിക്കും? ഇതോടെ സുധാകരന് ലോകപ്രശസ്തനായെങ്കിലും ഇദ്ദേഹത്തിന്റെ നാവു പിഴ കൊണ്ട് കേരളം മുഴുവന്‍ അതിന്റെ ദൂഷ്യഫലം അനുഭവിക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്. ലോകബാങ്ക് ഉന്നതനെ നീഗ്രോ എന്ന് വിധിച്ച് വംശീയ വെറി പ്രകടിപ്പിച്ച മന്ത്രിക്കെതിരെ കടുത്ത് അമര്‍ഷത്തിലാണ് ലോകബാങ്ക്. ഇതോടെ കേരളത്തിലെ ലോകബാങ്ക് പദ്ധതികളുടെ കാര്യം ഗോപിയാകുമോ എന്ന ആശങ്ക ശക്തമായിരിക്കയാണ്. പ്രശ്നം ഒരു മാപ്പു കൊണ്ടൊന്നും ഒതുങ്ങില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. കേരളത്തിലെ ഒരു മുതിര്‍ന്ന മന്ത്രി തങ്ങളുടെ ടീം ലീഡര്‍ക്കെതിരെ വര്‍ണവെറി കലര്‍ന്ന പരാമര്‍ശം നടത്തിയതും ലോകബാങ്കിന്റെ വായ്പ…
Read Moreവാഴ നട്ടാല്‍ മതി! പീഡിപ്പിക്കണമെന്നു തോന്നുമ്പോള്‍ പറമ്പിലേക്കിറങ്ങി കപ്പയും വാഴയും നട്ടാല്‍ മതിയെന്ന് മന്ത്രി ജി. സുധാകരന്; പീഡനം കുറയ്ക്കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ ഇവയാണ്…
ആലപ്പുഴ: സംസ്ഥാനത്ത് പീഡനങ്ങള്‍ തുടര്‍ക്കഥയാവുമ്പോള്‍ ഇതിനു കാരണമായി മന്ത്രി ജി. സുധാകരന് കണ്ടെത്തിയ കാര്യങ്ങള്‍ കൊണ്ടുപിടിച്ച ചര്‍ച്ചയാകുന്നു. പീഡനങ്ങള്‍ ഇല്ലാതാക്കാന്‍ സമൂഹത്തിലെ എല്ലാവരും കൃഷിപ്പണിയില്‍ ഏര്‍പ്പെടണമെന്നും വഴിനീളെ ഫോണില്‍ സംസാരിച്ചുകൊണ്ടുനടക്കുന്ന ശീലം സ്ത്രീകള്‍ ഉപേക്ഷിക്കണമെന്നുമെല്ലാം ഉപദേശിച്ചുകൊണ്ടും ആയിരുന്നു മന്ത്രിയുടെ പ്രസംഗം. ആലപ്പുഴയില്‍ ശിശുക്ഷേമ വകുപ്പിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രിയുടെ ‘പുതിയ കണ്ടെത്തലുകള്‍’ പുറത്തുവന്നത്. പീഡനങ്ങള്‍ ഒഴിവാക്കാന്‍ ഏറ്റവും നല്ലവഴി കൃഷിപ്പണിയാണെന്നാണ് മന്ത്രിയുടെ പക്ഷം. കൃഷിയില്‍ വ്യാപൃതനായിക്കഴിഞ്ഞാല്‍ ഒരാള്‍ക്ക് പീഡിപ്പിക്കാന്‍ എവിടെ സമയം എന്നാണ് മന്ത്രിയുടെ ചോദ്യം.സമൂഹത്തിന് ആത്മനിയന്ത്രണമാണ് ആവശ്യം. ഇത് സര്‍ക്കാരിനോ പൊലീസിനോ ചെയ്യാന്‍ കഴിയുന്നതല്ല. മറിച്ച് പഞ്ചായത്തുകളും നഗരസഭകളും ഇക്കാര്യത്തില്‍ ഇടപെടണം. അവര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിചെന്ന് പ്രശ്നങ്ങള്‍ പഠിക്കണം. ഗവേഷണം എന്നൊക്കെ പറയുന്നത് ഇതിനെയാണെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ സ്ത്രീകള്‍ ഉപേക്ഷിക്കേണ്ടത് പലതുമുണ്ടെന്നും. നിയമസഭയില്‍ അടിയന്തിര പ്രമേയം നേരിടാന്‍ വയ്യാത്തതു കൊണ്ട് താനൊന്നും…
Read More