പൊതുമരാമത്ത് വകുപ്പിനെതിരേ അതിരൂക്ഷ വിമര്‍ശനവുമായി മുന്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്. ഇതുപോലെ കേരളത്തില്‍ മൊത്തം 500 പാലങ്ങളാണ് നിര്‍മ്മിക്കുന്നത്. ഈ ചരിത്ര വസ്തുതകള്‍ ഓര്‍ക്കണം. വൈറ്റ് ടോപ്പിങ്ങ് അടക്കം നൂതനമായ സാങ്കേതിക വിദ്യകള്‍ പോലും കഴിഞ്ഞ ഗവണ്മെന്റ് ആലപ്പുഴയില്‍ കൊണ്ടുവന്നു. ആലപ്പുഴയില്‍ എട്ടു പാലങ്ങള്‍ക്ക് കഴിഞ്ഞ സര്‍ക്കാര്‍ പണം അനുവദിച്ചു. 70 പാലങ്ങള്‍ ഡിസൈന്‍ ചെയ്തു. എന്നാല്‍ നിരന്തരം വരുന്ന വാര്‍ത്തകളില്‍ കഴിഞ്ഞ സര്‍ക്കാരാണ് ഇതെല്ലാം നല്‍കിയതെന്ന ഒരു ചെറു സൂചന പോലും കാണുന്നില്ല. ഇതു വികസന ചരിത്രത്തെ കാണാതിരിക്കലാണെന്നും ജി.സുധാകരന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സുധാകരന്റെ കുറിപ്പിന്റെ പൂര്‍ണരൂപം… ശവക്കോട്ട പാലം, കൊമ്മാടി പാലം എന്നീ രണ്ടു പാലങ്ങള്‍ പുനര്‍ നിര്‍മ്മിച്ചത് യാത്രക്കായി തുറന്നു കൊടുക്കാവുന്ന നിലയിലാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പാണ് ഈ രണ്ട് പാലങ്ങള്‍ക്കും ഏകദേശം 50 കോടിയിലേറെ രൂപ അനുവദിച്ച്…
Read MoreTag: g sudhakaran
മുൻ മന്ത്രി ജി. സുധാകരൻ പാർട്ടിയിൽ ഒറ്റപ്പെടുന്നോ? അന്വേഷണം പ്രഖ്യാപിച്ചതോടെ നേതാക്കളും കൈവിട്ടു; അവസരം മുതലാക്കാൻ സുധാകര വിരുദ്ധപക്ഷം
അമ്പലപ്പുഴ : നിയമസഭാ തെരഞ്ഞെടടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചെന്ന ആരോപണം നേരിടുന്ന മുൻ മന്ത്രി ജി. സുധാകരൻ പാർട്ടിയിൽ ഒറ്റപ്പെടുന്നു. സുധാകരനെതിരെ പാർട്ടി സംസ്ഥാന നേതൃത്വം അന്വേഷണത്തിനു തീരുമാനമെടുത്തതോടെ സുധാകരനെ നേതാക്കളും കൈവിട്ട മട്ടാണ്. എച്ച്. സലാമിന്റെ നേതൃത്വത്തിലുള്ള സുധാകരവിരുദ്ധപക്ഷമാണ് ആരോപണങ്ങൾ ഉയർത്തിയിരിക്കുന്നത്. സുധാകരൻ മത്സരിച്ചുവന്ന മണ്ഡലത്തിൽ എച്ച്. സലാം വിജയിച്ചെങ്കിലും സുധാകരനു ലഭിച്ചുവന്നിരുന്ന ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇതു സുധാകരന്റെ വീഴ്ചയാണെന്നാണ് പ്രധാന ആരോപണം. അഴിമതി രഹിതൻ എന്ന അദ്ദേഹത്തെ പ്രതിഛായയിൽ കളങ്കമേൽപ്പിക്കാനും ശ്രമമുണ്ട്. അതിന്റെ ഭാഗം കൂടിയാണ് തെരഞ്ഞെടുപ്പ് സമയത്ത് കരാറുകാരിൽനിന്നുൾപ്പെടെ പ്രചരണത്തിനായി ലഭിച്ച ഫണ്ട് സുധാകരൻ നൽകിയില്ലെന്ന ആക്ഷേപം പ്രധാനമായും ഇപ്പോൾ ഉയർത്തിയിരിക്കുന്നതും. ഏകദേശം രണ്ട് കോടിയിൽപ്പരം രൂപ ലഭിച്ചുവെങ്കിലും ഒൻപതു ലക്ഷം രൂപ മാത്രമാണ് പ്രചരണത്തിനായി നൽകിയതെന്നും സംസ്ഥാന, ജില്ലാ നേതൃത്വത്തിനു പരാതി ലഭിച്ചിട്ടുണ്ട്. വിവിധ സഹകരണ ബാങ്കുകളിൽനിന്നു തെരെഞ്ഞെടുപ്പ് അവശ്യത്തിനു പണം…
Read Moreപൊളിറ്റിക്കൽ ക്രിമിനൽസിൽ നിന്നും രക്ഷനേടാൻ മന്ത്രി ജി. സുധാകരന്റെ പേരിൽ ബിജെപി നേതാവിന്റെ വക മൃത്യുഞ്ജയ ഹോമം
അന്പലപ്പുഴ: പൊളിറ്റിക്കൽ ക്രിമിനൽസിൽനിന്നുള്ള രക്ഷയ്ക്കായി മന്ത്രി ജി. സുധാകരന്റെ പേരിൽ ബിജെപി നേതാവിന്റെ വക വഴിപാട്. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എൽ.പി. ജയചന്ദ്രനാണ് മന്ത്രിയുടെ ജന്മനക്ഷത്രമായ ചതയം നാളിൽ കളർകോഡ് മഹാദേവക്ഷേത്രത്തിൽ മൃത്യുഞ്ജയഹോമം നടത്തിയത്. മാന്യമായി പൊതുപ്രവർത്തനം നടത്തുന്ന കേരള പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെ കമ്യൂണിസ്റ്റ് പൊളിറ്റിക്കൽ ക്രിമിനൽസിന്റെ ക്രൂരമായ പ്രവൃത്തികളിൽ നിന്നും സംരക്ഷിക്കുന്നതിനു വേണ്ടിയാണ് വഴിപാട് നടത്തിയതെന്ന് ബിജെപി നേതാവ് പറഞ്ഞു. പൊളിറ്റിക്കൽ ക്രിമിനലുകളുടെ ആക്രമണത്തിൽനിന്നും രക്ഷനേടുന്നതിനു വേണ്ടി മുൻ മുഖ്യമന്ത്രി വി.എസ.് അച്യുതാനന്ദനുവേണ്ടി 13 വർഷം മുന്‍പും ഇതേ പോലെ മൃത്യുഞ്ജയ ഹോമ വഴിപാട് എൽ.പി. ജയചന്ദ്രൻ നടത്തിയിട്ടുണ്ട്.
Read Moreരാത്രികാല റോഡ് നിർമാണ പ്രവർത്തനം കാണാൻ മന്ത്രി എത്തി; വരുന്നൂ…30 വർഷത്തേക്ക് കേടുപാടില്ലാത്ത റോഡ്! വൈറ്റ് ടോപ്പിംഗ് സാങ്കേതിക വിദ്യയുടെ പ്രത്യേകത ഇങ്ങനെ…
ആലപ്പുഴ: റോഡ് നിര്‍മാണത്തിലെ ആധുനിക സാങ്കേതിക വിദ്യയായ വൈറ്റ് ടോപ്പിംഗ് ഉപയോഗിച്ച് നിര്‍മിക്കുന്ന ആലപ്പുഴ കളക്ട്രേറ്റ്-ബീച്ച് റോഡിന്റെ നിര്‍മാണം ആരംഭിച്ചു. വൈറ്റ് ടോപ്പിങ്ങിന്റെ ഭാഗമായി ചെന്നൈയില്‍ നിന്നുള്ള ജര്‍മന്‍ മെഷീന് ഉപയോഗിച്ചുള്ള മില്ലിംഗ് ജോലികൾ കാണുന്നതിനും പരിശോധിക്കുന്നതിനും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ വെള്ളിയാഴ്ച രാത്രി 9 മണിയോടെ കലക്ടറേറ്റിനു മുന്നിൽ എത്തി. റോഡുപണി നേരിട്ട് കണ്ട ശേഷം ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കി. വൈറ്റ് ടോപ്പിംഗ് സാങ്കേതികവിദ്യയില്‍ ആലപ്പുഴയിൽ 12 കിലോമീറ്റർ നഗര പിഡബ്ല്യുഡി റോഡുകള്‍ പണിയുമെന്ന് അദ്ദേഹം പറഞ്ഞു. ബാംഗ്ലൂർ നഗരത്തിൽ ഒരു കിലോമീറ്ററിന് 10 കോടി രൂപ ചെലവഴിച്ച് അവര്‍ വൈറ്റ് ടോപ്പിംഗ് സാങ്കേതിക വിദ്യയില്‍ റോഡ് നിര്‍മിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ റോഡ് വീതി കുറവായതിനാൽ അത്രയും തുക ആവശ്യമായി വരില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.ആലപ്പുഴ നഗരത്തിൽ 41 കിലോമീറ്റർ ആണ് പിഡബ്ല്യുഡി റോഡ്.…
Read Moreഅരേ വാഹ്…അടി മക്കളേ ലൈക്ക് ! മന്ത്രി സുധാകരന്റെ പുതിയ കവിത ‘ഉണക്കക്കൊഞ്ചുപോലെന്‍ ഹൃദയം’ ശ്രദ്ധേയമാകുന്നു…
സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി സുധാകരന് ഒരു കവി കൂടിയാണ്. ഇതിനോടകം നിരവധി കവിതകള്‍ മന്ത്രിയുടെ തൂലികയില്‍ വിരിഞ്ഞിട്ടുണ്ട്. നിരവധി രാഷ്ട്രീയ വിഷയങ്ങള്‍ക്കിടയിലും കവിത എഴുതാന്‍ സാധിക്കുന്ന സുധാകരന് ഒരു അതുല്യ പ്രതിഭയാണെന്നാണ് ആരാധകപക്ഷം. മന്ത്രിയുടെ പുതിയ കവിതയും ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. ‘ശിരസില്‍ കൊഞ്ചു ഹൃദയം’ എന്ന അദ്ദേഹത്തിന്റെ ഇതുവരെ പുറത്തുവന്നിട്ടില്ലാത്ത ഒരു കവിത, പ്രസിദ്ധപ്പെടുത്തിയതിന്റെ പേപ്പര്‍ കട്ടിങ് വൈറലാവുകയായിരുന്നു. ‘കൊഞ്ചുപോലെന്‍ ഹൃദയം, ഉണക്കക്കൊഞ്ചുപോലെന്‍ ഹൃദയം’എന്ന് തുടങ്ങുന്ന ഈ കവിതയില്‍ കവി, ശിരസ്സില്‍ ഹൃദയമേന്തി നടക്കുന്ന കൊഞ്ചിനോട് ഉപമിക്കുന്നത് അവനവനെത്തന്നെയാണ്. നാട്ടുകാര്‍ വറുത്തുകോരുന്ന, പച്ചമാങ്ങാ കൂട്ടി ഭുജിക്കുന്ന, കടലിന്റെ മക്കളായി ജനിച്ചിട്ടും മര്‍ത്യന്ന് ചുട്ടുപൊടിച്ചു തിന്നുവാന്‍ ഇരയാകുന്ന കൊഞ്ചിന്റെ ദുര്‍വിധിയില്‍ കവി വരച്ചു വെക്കുന്നത് അവനവന്റെ നിസ്സഹായതകള്‍ തന്നെയാണ്. ലോക്ക്ഡൗണ്‍ സമയത്ത് കൊറോണ കവിതയും മന്ത്രി രചിച്ചിരുന്നു. ഇതു കൂടാതെ ആരാണ് നീ ഒബാമ, ഉണ്ണീ മകനെ…
Read More