ഒരിക്കലും ഒരു മണ്ടത്തരം കാണിക്കുന്ന ആളല്ല ദിലീപ് ! എന്റെ ഒരുബന്ധുവാണ് ദിലീപിനെ എന്റെയടുത്ത് കൊണ്ടുവരുന്നത്. ഞാന്‍ സമ്മതിച്ചാല്‍ നിറുത്താമെന്ന് കമല്‍ പറഞ്ഞിരുന്നു; ദിലീപിനെക്കുറിച്ച് ജി സുരേഷ് കുമാര്‍ പറയുന്നതിങ്ങനെ…

നടന്‍ ദിലീപിന്റെ പഴയ കാലം ഓര്‍മിച്ചെടുത്ത് നിര്‍മാതാവും നടനുമായ ജി. സുരേഷ്‌കുമാര്‍. മലയാള സിനിമയിലേക്കുള്ള ദിലീപിന്റെ കടന്നുവരവിനെക്കുറിച്ച് സുരേഷ് കുമാര്‍ പറയുന്നതിങ്ങനെ…മിമിക്രിയില്‍ നിന്ന് ദിലീപ് സഹസംവിധായകനായി മാറുന്നത് എന്റെ ചിത്രത്തിലൂടെയാണ്. കമല്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ അഭിനയിച്ച വിഷ്ണുലോകം ആയിരുന്നു ചിത്രം. അസിസ്റ്റന്റ്‌സ് കൂടുതലായതിനാല്‍ ദിലീപിനെ ഉള്‍ക്കൊള്ളിക്കാന്‍ കമലിന് ആദ്യം കഴിഞ്ഞിരുന്നില്ല. പിന്നീട് എന്റെ ഒരുബന്ധുവാണ് ദിലീപിനെ എന്റെയടുത്ത് കൊണ്ടുവരുന്നത്. ഞാന്‍ സമ്മതിച്ചാല്‍ നിറുത്താമെന്ന് കമല്‍ പറഞ്ഞിരുന്നു. എന്തോ ഒരു തെളിച്ചം ആ പയ്യനില്‍ കണ്ടതുകൊണ്ട് നിന്നോട്ടെ എന്നു ഞാനും പറഞ്ഞു. സിനിമയില്‍ ആദ്യം ദിലീപിന് ശമ്പളം കൊടുക്കുന്നതും താനാണെന്ന് സുരേഷ് കുമാര്‍ ഓര്‍ക്കുന്നു. ആയിരം രൂപയായിരുന്നു ശമ്പളമായി അന്ന് ദിലീപിന് കൊടുത്തത്. പ്രതിസന്ധിയില്‍ പെട്ടപ്പോള്‍ താനാണ് നടന്‍ ദിലീപിനെ അനുകൂലിച്ച് ആദ്യമായി സംസാരിച്ചതും, ജയിലില്‍ പോയി കണ്ടതുമെന്നും സുരേഷ് കുമാര്‍ പറയുന്നു വളരെ സങ്കടം തോന്നിയിരുന്നുവെന്നും,…

Read More