നേരത്തെ പോയവർ സുരക്ഷിതരായി എത്തിയെങ്കിൽ ഞങ്ങൾക്കും ഓസ്ട്രേലിയയിൽ പോയി രക്ഷപ്പെടാമല്ലോ… – മനുഷ്യക്കടത്ത് അന്വേഷിക്കാനെത്തിയ പോലീസിനോടുള്ള ഈ മറുപടി അംബേദ്കർ കോളനിയിലെ താമസക്കാരുടേത്. ഓസ്ട്രേലിയ സ്വപ്നംകണ്ട് ഉള്ളതെല്ലാം വിറ്റുപെറുക്കി രേഖകളൊന്നുമില്ലാതെ കടൽമാർഗം പോകാനിറങ്ങിയവരെപ്പോലെ എങ്ങനെയും രക്ഷപ്പെടണമെന്നു കൊതിക്കുന്ന ഒരുപാട് പേർ അവിടെ ഇനിയുമുണ്ട്. അതേസമയം, അന്വേഷണത്തിനെത്തിയ കേരള പോലീസിനു കാര്യമായ വിവരങ്ങളൊന്നും നൽകാതെ മുഖം തിരിക്കുകയായിരുന്നു അംബേദ്കർ കോളനിക്കാർ. കൂടുതലറിയില്ലെന്നു പറഞ്ഞൊഴിയാനാണു മിക്കവരും ശ്രമിച്ചത്. ഡൽഹി പോലീസിന്റെ സഹകരണം ഉറപ്പാക്കാൻ കഴിഞ്ഞതാണ് അന്വേഷണ സംഘത്തെ കുറച്ചെങ്കിലും സഹായിച്ചത്. അംബേദ്കർ നഗർ കോളനിയുടെ വിവിധ ബ്ലോക്കുകളിൽ വടക്കേക്കര സിഐ എം.കെ. മുരളിയുടെ നേതൃത്വത്തിൽ ദിവസങ്ങളോളം കേരള പോലീസ് സംഘം പരിശോധന നടത്തിയാണ് കേസിനു വഴിത്തിരിവുണ്ടാക്കിയത്. മലേഷ്യയിൽ എത്തിയോ?രാഹുൽ ആർ. നായർ ജില്ലാ പോലീസ് മേധാവിയായിരിക്കുമ്പോഴായിരുന്നു കേസിന്റെ തുടക്കം. കേസ് രജിസ്റ്റർ ചെയ്തത് വടക്കേക്കര പോലീസാണ്. ഇപ്പോൾ കേസന്വേഷണം പുരോഗമിക്കുന്നത്…
Read MoreTag: gafoorka dhost
മനുഷ്യക്കടത്തിന്റെ കഥ തുടരുന്നു ; അവർ ക്രിസ്മസ് ദ്വീപിലോ ?
സാധാരണ മീൻപിടിത്ത ബോട്ടിൽ ഇരുന്നൂറോളം പേരെ സുരക്ഷിതമായി ഓസ്ട്രേലിയയിലേക്കു കടത്താൻ സാധിക്കില്ലെന്ന നാവികസേനയുടെ വാദത്തെ പോലീസ് ഗൗരവത്തോടെയാണ് കണ്ടത്. തുടർന്നു മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്ക് ഇവരെ കടത്താനുള്ള സാധ്യത പോലീസ് പരിശോധിച്ചു. എന്നാൽ, ഇവിടങ്ങളിലൊന്നും ഇവരെ കണ്ടെത്താൻ കഴിയാതായതോടെ അന്വേഷണം പ്രതിസന്ധിയിലായി. അൾജീരിയയിലോ, ക്രിസ്മസ് ദ്വീപിലോആഫ്രിക്കൻ രാജ്യമായ അൾജീരിയയിൽ ഇവർ എത്തിയിട്ടുണ്ടെന്ന വിവരമാണ് ഏറ്റവുമൊടുവിൽ ലഭിച്ചത്. അൾജീരിയയിൽനിന്നുവന്ന ചില ഫോൺ കോളുകൾ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം നടത്തി. വിദേശകാര്യ മന്ത്രാലയം വഴി ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ പോലീസ് ശേഖരിച്ചെങ്കിലും വിവരം സ്ഥിരീകരിക്കാനായില്ല. അതോടെ ആ വഴിക്കുള്ള അന്വേഷണവും നിലച്ചു. ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലേക്ക് ഇവരെ കടത്താനുള്ള സാധ്യതകളെക്കുറിച്ചുള്ള അന്വേഷണവും ഏതാണ്ട് അവസാനിച്ച മട്ടായി. ക്രിസ്മസ് ദ്വീപിലേക്കു കടക്കുന്നവർ അവിടെ ഓസ്ട്രേലിയൻ പോലീസിനു മുന്നിൽ കീഴടങ്ങും. മറ്റു കുറ്റങ്ങളൊന്നും തെളിയിക്കാനായില്ലെങ്കിൽ ഇവരെ മൂന്നുമാസം ജയിലിലടച്ച ശേഷം പുറത്തുവിടും. തുടർന്ന്…
Read Moreമനുഷ്യക്കടത്തിന്റെ കഥ തുടരുന്നു;ബോട്ടിന്റെ ഗിയർ ചതിച്ച കഥ !
ശ്രീലങ്കൻ അഭയാർഥികളെ മുനന്പം തുറമുഖം വഴി കടൽമാർഗം ഓസ്ട്രേലിയയിലേക്കു കടത്താനുള്ള മനുഷ്യക്കടത്ത് റാക്കറ്റിന്റെ ആദ്യ ദൗത്യം പരാജയപ്പെടുന്നത് 2011 ജൂണ് ഏഴിനായിരുന്നു. ഇന്റലിജൻസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഓസ്ട്രേലിയയ്ക്കു കടക്കാൻ റാക്കറ്റിലെ കണ്ണികൾ വിലപറഞ്ഞുറപ്പിച്ച സീ ക്വീൻ എന്ന ഫിഷിംഗ് ബോട്ട് വൈപ്പിൻ അഴീക്കലിൽനിന്നു പോലീസ് കസ്റ്റഡിയിൽ എടുത്തതോടെയാണ് ദൗത്യം പരാജയപ്പെട്ടത്. ശ്രീലങ്കക്കാരൻ മറ്റൊരു സംഭവം ആ വർഷംതന്നെ സെപ്റ്റംബർ 26ന് ആയിരുന്നു. കോതമംഗലത്തുനിന്നു സെൽവൻ എന്ന ഒരു ശ്രീലങ്കക്കാരൻ അറസ്റ്റിലാവുകയും തുടർന്നു ഇയാളോടൊപ്പം ഓസ്ട്രേലിയയിലേക്കു കടക്കാൻ എത്തിയ മറ്റൊരാളെയുംകൂടി ഐബി ഉദ്യോഗസ്ഥൻമാർ മുനന്പം പോലീസുമായി ചേർന്നു പിടികൂടുകയായിരുന്നു. മുനന്പത്തുനിന്നു ബോട്ട് വാങ്ങി മറ്റു ചിലരെയുംകൂട്ടി നാടുവിടാനായിരുന്നു പ്ലാൻ. ഇതിനായി മുനന്പം സ്വദേശിയുടെ ഹരണിമോൾ എന്ന ബോട്ടാണ് വാങ്ങാൻ ശ്രമിച്ചത്. ഇടയ്ക്കു രക്ഷപ്പെടൽ 2012 ഓഗസ്റ്റ് 30നു മംഗലാപുരം ഉള്ളാൽകോടിൽനിന്നു 47 ശ്രീലങ്കൻ തമിഴ് അഭയാർഥികളുമായി കൊച്ചി…
Read Moreമനുഷ്യക്കടത്തിന്റെ കഥ തുടരുന്നു… തമിഴ് പുലികൾക്ക് ബോട്ട്; മോഹന വാഗ്ദാനം
മുനന്പം മനുഷ്യക്കടത്ത് പിടിച്ചു രണ്ടര മാസത്തിനു ശേഷമാണ് മുഖ്യ സൂത്രധാരൻ ഉൾപ്പെടെയുള്ള പ്രതികളെ പിടിക്കാനായത്. കേസിലെ ഒന്നാം പ്രതി തമിഴ്നാട് സ്വദേശി ശ്രീകാന്തൻ, രവീന്ദർ, മണിവണ്ണൻ, ശ്രീലങ്കൻ സ്വദേശികളായ അരുൺ പാണ്ഡ്യൻ, പാണ്ഡ്യരാജ് എന്നിവർ ഒളിവിൽ പോയി. കേസിൽ 15 പേരാണ് പ്രതികൾ. മനുഷ്യക്കടത്ത് തടയൽ നിയമപ്രകാരമുള്ള കുറ്റവും പ്രതികൾക്കെതിരേ ചുമത്തിയിട്ടുണ്ട്. മോഹന വാഗ്ദാനം രഹസ്യവിവരത്തെത്തുടർന്ന് തമിഴ്നാട്ടിലെ തിരുവള്ളൂരിലുള്ള ഒളിത്താവളത്തിൽനിന്നാണ് ശെൽവത്തിനെയും കൂട്ടരെയും പോലീസ് പിടികൂടിയത്. മുനമ്പം മനുഷ്യക്കടത്തിൽ ഇവർ ഗൂഢാലോചന നടത്തിയതായും ലാഭവിഹിതം കൈപ്പറ്റിയതായും റിമാൻഡ് റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കി. ഗൂഢാലോചനയുടെ ഭാഗമായി ഇവർ പലതവണ ഫോണിൽ ബന്ധപ്പെടുകയും നേരിൽ കാണുകയും ചെയ്തിരുന്നു. അംഗീകൃത നിരക്കിനേക്കാൾ കുറഞ്ഞ ചെലവിൽ ബോട്ട്മാർഗം ന്യൂസിലൻഡിൽ എത്തിക്കാമെന്നു പറഞ്ഞു ഡൽഹി മദൻഗിർ അംബേദ്കർ കോളനി നിവാസികൾ, തമിഴ് വംശജർ, ശ്രീലങ്കൻ പൗരന്മാർ, മറ്റ് ഇതര സംസ്ഥാനക്കാർ അടക്കം സ്ത്രീകളും കുട്ടികളും…
Read Moreഒരു മനുഷ്യക്കടത്തിന്റെ കഥ
ആളൊഴിഞ്ഞ പറന്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുറെ ബാഗുകളും മറ്റു സാധനങ്ങളും കൂടിക്കിടക്കുന്നു എന്ന വിവരമറിഞ്ഞാണ് 2019 ജനുവരി 12ന് മുനന്പത്തുള്ളവർ ഉണരുന്നത്. മുനന്പം മാല്യങ്കരയിലെ ഒരു ബോട്ട് ജെട്ടിക്കു സമീപമുള്ള ആളൊഴിഞ്ഞ പറന്പിലാണ് ബാഗുകളും മറ്റു സാധനങ്ങളും കൂടിക്കിടന്നത്. ഇത്രയേറെ ബാഗുകളും സാധനങ്ങളും ആരാണ് ഇവിടെ ഉപേക്ഷിച്ചു പോയത്… ഈ ബാഗുകളിൽ എന്താണ്… അങ്ങനെ നിരവധി ചോദ്യങ്ങൾ നാട്ടുകാരിൽ ഉയർന്നു. തുറന്നപ്പോൾഒടുവിൽ നാട്ടുകാരിൽ ചിലർ തന്നെ ധൈര്യപ്പെട്ടു ബാഗ് തുറന്നു നോക്കിയപ്പോൾ അതിൽ നിറയെ വസ്ത്രങ്ങളും ദീർഘദൂര യാത്രയ്ക്ക് ഉപയോഗിക്കുന്ന മറ്റു സാധനങ്ങളുമായിരുന്നു. സംഭവത്തിൽ ദുരൂഹത തോന്നിയ നാട്ടുകാർ ഉടൻതന്നെ വടക്കേക്കര പോലീസിനെ വിവരം അറിയിച്ചു. തുടർന്നുള്ള പോലീസിന്റെ അന്വേഷണം ചെന്നെത്തിയതു രാജ്യത്തെ ഞെട്ടിച്ച ഒരു മനുഷ്യക്കടത്തിലേക്കായിരുന്നു. ഇന്നും മറുകര കാണാത്ത ഇന്റർപോൾ ബ്ലൂകോർണർ നോട്ടീസ് വരെ പുറപ്പെടുവിച്ച ആ മനുഷ്യക്കടത്തിന്റെ അന്വേഷണ വഴികളിലൂടെ… മീൻപിടിത്ത ബോട്ടിൽമുനന്പം…
Read More