ചെന്നൈ: പ്രളയത്തില്‍ കേരളം തകര്‍ന്നടിഞ്ഞപ്പോള്‍ സഹായഹസ്തവുമായി സംസ്ഥാനത്തുടനീളം സഞ്ചരിച്ച അപൂര്‍വ വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു സന്തോഷ് പണ്ഡിറ്റ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കൈയയച്ച് സഹായമുണ്ടായി. പ്രളയകാലത്ത് കേരളത്തെ സഹായിച്ചവരില്‍ മുന്‍പന്തിയില്‍ തന്നെയായിരുന്നു തമിഴ്‌നാടിന്റെയും സ്ഥാനം. സകല രാഷ്ട്രീയവും മറന്ന് ഒറ്റക്കെട്ടായി കേരള ജനതയെ സഹായിച്ചവരാണ് തമിഴ് മക്കള്‍. സംസ്ഥാന സര്‍ക്കാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, ചലച്ചിത്ര താരങ്ങള്‍, രാഷ്ട്രീയ പ്രവര്‍ത്തകരടക്കം തമിഴ്നാട് ജനത മുഴുവന്‍ കേരളത്തിനെ പ്രളയ ദുരന്തത്തില്‍ നിന്ന് കൈപിടിച്ച് ഉയര്‍ത്താന്‍ മുന്നിട്ടിറങ്ങിയിരുന്നു. എന്നാലിപ്പോള്‍ ഗജ ചുഴലിക്കാറ്റ് തമിഴ്നാടിനെ തരിപ്പണമാക്കിയിരിക്കുകയാണ്. പ്രകൃതി ദുരന്തം വിതച്ച നാശ നഷ്ടത്തില്‍നിന്നും കരകയറാന്‍ തമിഴ്നാടിന് സഹായഹസ്തവുമായി കേരള സര്‍ക്കാറും ഒപ്പമുണ്ട്. കൂടെ നമ്മുടെ സ്വന്തം സന്തോഷ് പണ്ഡിറ്റും. പ്രളയം കേരളത്തെ വിഴുങ്ങിയപ്പോഴുംവിവിധ ജില്ലകളിലായി ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി സന്തോഷ് പണ്ഡിറ്റ് എത്തിയിരുന്നു. ഗജ ചുഴലിക്കാറ്റ് ദുരന്തം വിതച്ച സ്ഥലത്ത് നേരിട്ടെത്തി തന്നാലാകും വിധം…
Read MoreTag: gaja
ഇതു താന്‍ഡാ യഥാര്‍ഥ സൂപ്പര്‍സ്റ്റാര്‍ ! ഗജയില്‍ സകലതും നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങുമായ രാഘവ ലോറന്‍സ്; 50 ആളുകള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കും;പ്രളയകാലത്ത് കേരളത്തിന് നല്‍കിയത് ഒരു കോടി രൂപ
ഗജയില്‍ വീടു തകര്‍ന്നവര്‍ക്ക് കൈത്താങ്ങുമായി നടനും സംവിധായകനുമായ രാഘവ ലോറന്‍സ്. ‘ഗജ’യില്‍പ്പെട്ടു വീട് തകര്‍ന്നു പോയ ഒരു വൃദ്ധയായ അമ്മയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് താരം അവരെ സഹായിക്കാനായി മുന്നോട്ട് വരികയായിരുന്നു. കേരളം പ്രളയക്കെടുതിയിലാണ്ട സമയത്തും സഹായ ഹസ്തവുമായി ലോറന്‍സ് എത്തിയിരുന്നു. അന്ന് മുഖ്യമന്ത്രിയെ നേരിട്ട് വന്നു കണ്ടു ഒരു കോടി രൂപയാണ് നല്‍കിയത്. ”പ്രിയ ആരാധകരേ, സുഹൃത്തുക്കളേ! ‘ഗജ’ കൊടുങ്കാറ്റിന്റെ കെടുതിയില്‍പ്പെട്ട 50 പേര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാം എന്ന് ഞാന്‍ പ്രഖ്യാപിച്ചിരുന്നു. ബാധിക്കപ്പെട്ട കൂടുതല്‍ ആളുകള്‍ ഉണ്ടെങ്കില്‍ അറിയിക്കാനും ആവശ്യപ്പെട്ടിരുന്നു. വീട് നഷ്ടപ്പെട്ടുപോയ വൃദ്ധയായ ഒരമ്മയുടെ വീഡിയോ കുറച്ചു കുട്ടികള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. അത് കണ്ട എന്റെ മനസ്സിടിഞ്ഞു പോയി. ഉടന്‍ തന്നെ ആ കുട്ടികളുമായി ബന്ധപ്പെട്ടു. അവരുടെ ചെയ്ത ജോലി പ്രശംസനീയമാണ്. അത് കൊണ്ട് ആ അമ്മയുടെ വീട് നിര്‍മ്മിക്കുന്ന…
Read More