പാന്‍ മസാലയുടെ പരസ്യത്തില്‍ അഭിനയിച്ച മുന്‍ ക്രിക്കറ്റ് താരങ്ങളായ വീരേന്ദര്‍ സെവാഗ്, സുനില്‍ ഗാവസ്കര്‍, കപില്‍ ദേവ് എന്നിവര്‍ക്കെതിരേ കടുത്ത വിമര്‍ശനവുമായി ഗൗതം ഗംഭീര്‍. ഒരു സ്പോര്‍ട്സ് മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ‘വെറുപ്പുളവാകുന്നതും നിരാശപ്പെടുത്തുന്നതുമെന്നാണ്’ ഗംഭീര്‍ ഇതു സംബന്ധിച്ച ചോദ്യത്തിനു മറുപടി നല്‍കിയത്. ഒരു പാന്‍ മസാലയുടെ പരസ്യത്തില്‍ അഭിനയിക്കുന്നതിന് 20 കോടി ഓഫര്‍ ചെയ്തിട്ടും സച്ചിന് അതു വേണ്ടെന്നു വച്ചതായും ഗൗതം ഗംഭീര്‍ വ്യക്തമാക്കി. ഗംഭീറിന്റെ വാക്കുകള്‍ ഇങ്ങനെ…ഇത്തരം കാര്യങ്ങള്‍ നിരാശപ്പെടുത്തുന്നതാണ്. നിങ്ങളുടെ റോള്‍ മോഡലുകളെ തിരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിക്കണമെന്നു ഞാന്‍ പറയുന്നത് അതുകൊണ്ടാണ്. ഒരാളെ അംഗീകരിക്കുന്നത് അയാളുടെ പേരല്ല, ചെയ്യുന്ന കാര്യങ്ങളാണ്. കോടിക്കണക്കിന് കുട്ടികളാണ് ഇതു കാണുന്നത്. 2018ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞപ്പോള്‍ മൂന്ന് കോടി രൂപയാണു ഞാന്‍ വേണ്ടെന്നുവച്ചത്. എനിക്ക് അതു സ്വീകരിക്കാമായിരുന്നു. എന്നാല്‍ അര്‍ഹിക്കുന്നതേ സ്വന്തമാക്കാവൂ എന്നു ഞാന്‍ വിശ്വസിക്കുന്നു.…
Read More