ഭാര്യ നടാഷ പോലും ശ്രമിച്ചിട്ടും കഴിയാതിരുന്ന ഒരു കാര്യത്തെക്കുറിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ പങ്കുവെയ്ക്കുന്നത്. ഒരു പരസ്യത്തിന്റെ ഷൂട്ടിങ്ങിനു വേണ്ടി ഗംഭീര്‍ നൃത്തം ചെയ്തതാണ് കാര്യം. ഹിന്ദുസ്ഥാന്‍ ടൈംസിന് വേണ്ടി എഴുതിയ കോളത്തിലാണ് ഗംഭീര്‍ ഇക്കാര്യം പറയുന്നത്. പഞ്ചാബി ഭക്ഷണം ഇഷ്ടപ്പെടുന്ന തന്നെ നൃത്തം ചെയ്യിക്കാനായി ഭാര്യ നടാഷയും ടീം ഉടമസ്ഥന്‍ ഷാരൂഖ് ഖാനും പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ അപ്പോഴൊന്നും തയ്യാറാകാതിരുന്ന താന്‍ അവസാനം ചുവടുവെച്ചെന്ന് ഗംഭീര്‍ കോളത്തില്‍ എഴുതുന്നു. ‘ഞാന്‍ ഒരു ചെറിയ കഥ പങ്കുവെയ്ക്കാം. ബട്ടര്‍ ചിക്കനും ദാലും കഴിക്കാന്‍ ഇഷ്ടപ്പെടുന്ന പഞ്ചാബിയാണ് ഞാന്‍. പഞ്ചാബി സംഗീതം എനിക്കിഷ്ടമാണ്. പക്ഷേ ഡിജെ ഇഷ്ടമല്ല. ഞാന്‍ ഇതുവരെ നൃത്തം ചെയ്തിട്ടില്ല. എനിക്കറിയാം അത് ഓസീസ് കളിക്കാര്‍ സ്ലഡ്ജ് ചെയ്യില്ല എന്ന് പറയും പോലെയാണെന്ന്. എന്റെ ഭാര്യ പല അവസരത്തിലും എന്നോട് ഒരു ചുവടെങ്കിലും വെക്കാന്‍…
Read More