മലയാള സിനിമാ പ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത നടന്മാരിലൊരാളാണ് ടിപി മാധവന്. ഒരു കാലത്ത് മലയാള സിനിമാരംഗത്ത് നിറസാന്നിധ്യമായിരുന്നു അദ്ദേഹം. ഹാസ്യനടനായും വില്ലനായുമെല്ലാം അദ്ദേഹം സിനിമയില്‍ നിറഞ്ഞു നിന്നിരുന്നു. ഇതിനോടകം 600 ഓളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അമ്മയുടെ ആദ്യ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു ടിപി മാധവന്. ഇപ്പോള്‍ പത്തനാപുരത്തുള്ള ഗാന്ധിഭവന് അന്തേവാസിയാണ് ടിപി മാധവന്. അനാരോഗ്യവും അതിദാരിദ്രവുമായിരുന്നുടിപി മാധവനെ ഗാന്ധിഭവന് അന്തേവാസിയാക്കിയത്. ഓര്‍മ്മ നശിച്ച അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പരമ ദയനീയമാണ്. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് ഗാന്ധിഭവന് വൈസ് ചെയര്മാന് അമല്‍രാജ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. അദ്ദേഹം ഗാന്ധിഭവനില്‍ എത്തിയിട്ട് എട്ടുവര്‍ഷമായെങ്കിലും അദ്ദേഹത്തെ കാണാന്‍ ചുരുക്കം ചില സഹപ്രവര്‍ത്തകരെ വന്നിട്ടുള്ളൂവെന്നും അദ്ദേഹത്തിന് അവസാന കാലം വരെ ഗാന്ധി ഭവന് ശുശ്രൂഷ നല്‍കുമെന്നും അമല്‍രാജ് പറഞ്ഞു. ഗാന്ധിഭവനിലെ പ്രധാന ഓഫീസിനു മുകളിലുള്ള മുറിയിലാണ് ടിപി മാധവന് താമസിക്കുന്നത്. അവിടെ…
Read MoreTag: GANDHI BHAVAN
പ്രണയിച്ച അന്യമതസ്ഥനൊപ്പം വിവാഹം കഴിക്കാതെ താമസം ആരംഭിച്ചു; വീട്ടില്‍ കാമുകന്റെ ഭാര്യയും മൂന്നുകുട്ടികളും; ഒടുവില്‍ യുവതിക്കും മകനും ഗാന്ധിഭവന് അഭയകേന്ദ്രമായ കഥയിങ്ങനെ…
പത്തനാപുരം : ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്ന് അശരണയായ യുവതിക്കും കുഞ്ഞിനും തുണയായത് ഗാന്ധിഭവന്. അന്യമതസ്ഥനായ യുവാവുമായുള്ള പ്രണയത്തെത്തുടര്‍ന്ന് വീടുവിട്ടിറങ്ങിയ യുവതിക്ക് ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്നാണ് ദുരിതത്തിലായത്്. കണ്ണൂര്‍ കാഞ്ഞങ്ങാട് സ്വദേശിനി ഫാത്തിമ സുഹറ എന്ന പ്രിയ മോഹനന് (32), ഇവരുടെ മകന് രണ്ടുവയസ്സുകാരന് അക്ബര്‍ എന്നിവര്‍ക്കാണ് ഗാന്ധിഭവന് അഭയമായത്. കാഞ്ഞങ്ങാട് സ്വദേശിനി പ്രിയയ്ക്ക് മാതാവും രണ്ടു സഹോദരങ്ങളുമുണ്ട്. പിതാവ് മോഹനന് പ്രിയയുടെ ചെറുപ്പത്തിലേ മരിച്ചു. മാതാവ് ലളിത വീട്ടുജോലി ചെയ്ത് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് പ്രിയയും ഇളയ സഹോദരങ്ങളുമടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. പിന്നീട് പ്രിയയും അമ്മയെ സഹായിക്കാനായി വീട്ടുജോലിക്കിറങ്ങി. അതിനിടെയാണ് കാഞ്ഞങ്ങാട്ട് ഷൂട്ടിങ്ങിനെത്തിയ ക്യാമറാമാന് റിയാസ് റഹ്മാനുമായി പ്രിയ പരിചയത്തിലാവുന്നത്. പ്രണയം തലയ്ക്കു പിടിച്ചതോടെ പ്രിയ ഇയാള്‍ക്കൊപ്പം പോകുകയായിരുന്നു. തുടര്‍ന്ന് മതം മാറിയ ഇവര്‍ വിവാഹിതരാകാതെ തന്നെ റിയാസിനൊപ്പം താമസം തുടങ്ങി. എന്നാല്‍ പിന്നീടാണ് റിയാസ് വിവാഹിതനാണെന്നും മൂന്നുകുട്ടികളുടെ പിതാവാണെന്നും…
Read More