ഇന്നലെ അയ്യപ്പന് മിത്താണെന്ന് പറഞ്ഞു. ഇന്ന് ഗണപതി, നാളെ കൃഷ്ണന്, മറ്റന്നാള്‍ ശിവന്, ഇതെല്ലാം കഴിഞ്ഞ് അവസാനം നിങ്ങള്‍ മിത്താണെന്ന് പറയുമെന്ന് ഉണ്ണി മുകുന്ദന്. വിനായക ചതുര്‍ത്ഥി ആഘോഷത്തിന്റെ ഭാഗമായി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ സംസാരിക്കുകയായിരുന്നു നടന്. ഹിന്ദു വിശ്വാസികളുടെ ഏറ്റവും വലിയ പ്രശ്നം അവരുടെ പേടിയാണെന്നും അവര്‍ ഒട്ടും നട്ടെല്ലില്ലാത്ത ആള്‍ക്കാരായി മാറിയിരിക്കുന്നുവെന്നും ഉണ്ണി പറഞ്ഞു. താനൊരു വിശ്വാസിയാണ് കുറച്ച് സെന്‍സിറ്റീവും ആണ് താന്‍ മനസ്സില്‍ കൊണ്ട് നടക്കുന്ന ദൈവം ഇല്ല, മിത്ത് ആണെന്നൊക്കെ പറയുമ്പോള്‍ ആര്‍ക്കും ഒരു വിഷമവുമില്ല. ഉണ്ണി പറയുന്നു. താന്‍ അടക്കമുള്ള ഹിന്ദു വിശ്വാസികളുടെ പ്രശ്നമെന്താണെന്ന് വെച്ചാല്‍ നമുക്കിതൊക്കെ ഒകെ ആണ്. ഈ സമൂഹത്തില്‍ നമ്മുടെ അവസ്ഥ എന്താണെന്ന് നിങ്ങള്‍ മനസ്സിലാക്കണമെന്നും ഉണ്ണി പറഞ്ഞു. ഇന്ത്യയില്‍ ആര്‍ക്കും എന്ത് അഭിപ്രായവും പറയാം. പക്ഷേ ആര്‍ക്ക് വേണ്ടിയാണ് ഇത് പറയുന്നത്, ആരാണിതൊക്കെ കേട്ടിരിക്കുന്നത്…
Read MoreTag: ganesh
രണ്ടു മാസം മുമ്പ് ഉദ്ഘാടനം ചെയ്ത ആശുപത്രിയുടെ സീലിംഗുകള്‍ അടര്‍ന്നു വീണു ! ഗണേഷ് കുമാര്‍ ഡോക്ടര്‍മാരോടു ചൂടായ അതേ ആശുപത്രി…
വൃത്തിയില്ലായ്മയുടെ പേരില്‍ കെ.ബി.ഗണേശ് കുമാര്‍ എംഎല്‍എ, ജീവനക്കാരെ ശകാരിച്ച പത്തനാപുരത്തെ ആയുര്‍വേദ ആശുപത്രി കെട്ടിടത്തിന്റെ സീലിംഗുകള്‍ അടര്‍ന്നുവീണു. തലവൂര്‍ ആയുര്‍വേദ ആശുപത്രിയിലെ കെട്ടിടത്തിന്റെ സീലിംഗുകളാണ് തകര്‍ന്നു വീണത്. കെ.ബി ഗണേശ് കുമാര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും മൂന്നു കോടി രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെയായിരുന്നു സംഭവം നടന്നത്. ഈ സമയത്ത് രോഗികളാരും പരിസരത്ത് ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ആശുപത്രി പല തവണ സന്ദര്‍ശിച്ച ഗണേശ് കുമാര്‍ ഒരിക്കല്‍ ആശുപത്രി വൃത്തിഹീനമായി കിടക്കുന്നത് കണ്ടിട്ട് ആശുപത്രി ജീവനക്കാരെ ശകാരിച്ചത് വാര്‍ത്തയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ‘നിര്‍മ്മിതി’ക്കായിരുന്നു കെട്ടിടത്തിന്റെ മേല്‍നോട്ട ചുമതല. അതേസമയം, സംഭവത്തില്‍ അഴിമതി ആരോപണവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടന വേളയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വേദിയിലിരിക്കെ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകളെ ഗണേശ്…
Read Moreഗണേഷ് കുമാര്‍ സരിതയെ പീഡിപ്പിച്ചതിന് തെളിവ് ! ശക്തമായ ആരോപണവുമായി ബിജു രാധാകൃഷ്ണന്; എന്നാല്‍ അതിനെ പീഡനമെന്നു വിളിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നു സരിത
കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ സരിതാ എസ്. നായരെ പീഡിപ്പിച്ചതിന്റെ തെളിവായി സി.ഡി നല്‍കാമെന്നും കേസ് എടുക്കണമെന്നും സോളാര്‍ കേസിലെ ഒന്നാം പ്രതി ബിജുരാധാകൃഷ്ണന് ആവശ്യപ്പെട്ടു. എന്നാല്‍ പീഡിപ്പിച്ചവരുടെ പട്ടികയില്‍ ഗണേഷ് കുമാര്‍ ഇല്ലെന്നായിരുന്നു സരിതയുടെ പ്രതികരണം. ചാനല്‍ ചര്‍ച്ചക്കിടെ അവതാരകന് ഇക്കാര്യം ചോദിച്ചപ്പോള്‍ നമ്മുടെ സുഹൃദ് വലയത്തില്‍ ചിലപ്പോള്‍ അങ്ങനെയൊക്കെ സംഭവിച്ചിരിക്കാം. അതിനെ പീഡനമായി കാണാനാവില്ല എന്നാണ് സരിത പറഞ്ഞത്. ഇതോടെ ഗണേഷിനെതിരെ കേസ് എടുത്തില്ലെന്ന കോണ്‍ഗ്രസ് നേതാക്കളുടെ വാദം പൊളിഞ്ഞു. കമ്മീഷന് റിപ്പോര്‍ട്ടിനോട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമാണെന്നും പുതിയ അന്വേഷണ സംഘത്തിന് സി.ഡി കൈമാറാന്‍ ഒരുക്കമാണെന്നും ബിജു രാധാകൃഷ്ണന് അഭിഭാഷക മുഖേന കോടതിയെ അറിയിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ ബലിയാടാക്കുകയായിരുന്നു. ഭാര്യ രശ്മിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അങ്ങനെയാണ് പ്രതിയായതെന്നും ബിജു ആരോപിച്ചു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ മാധ്യമങ്ങളോടാണ് ഇക്കാര്യങ്ങള്‍…
Read Moreശുദ്ധന്‍ ദുഷ്ടന്റെ ഗുണം ചെയ്തു; സഹായിക്കാന്‍ വന്ന ഗണേഷിന്റെ വാക്കുകള്‍ തകര്‍ത്തത് ദിലീപിന്റെ ജാമ്യമോഹങ്ങള്‍; ഇനി ആ വാക്കുകള്‍ പ്രോസിക്യൂഷന്റെ കൈയ്യിലെ ആയുധമാകും
കൊച്ചി: ശുദ്ധന്‍ ദുഷ്ടന്റെ ഗുണം ചെയ്യുമെന്നു കേട്ടിട്ടില്ലേ, ദിലീപിന്റെ കാര്യത്തില്‍ ഗണേശ്് കുമാര്‍ ഇടപെട്ടപ്പോള്‍ സംഭവിച്ചത് അതാണ്. വായില്‍ തോന്നിയത് കോതയ്ക്കു പാട്ടെന്ന പോലെ ഗണേശിന്റെ വായില്‍ നിന്നും വന്ന ഉദ്ധരണികള്‍ തകര്‍ത്തു കളഞ്ഞത് ജാമ്യം ലഭിക്കുമെന്ന ദിലീപിന്റെ മോഹമാണ്. പ്രോസിക്യൂഷന് ദിലീപിനെ അടിക്കാന്‍ ഒരു വടികൂടിയായി ഗണേശിന്റെ വാക്കുകള്‍. തെളിവു നശിപ്പിക്കും എന്നു പറഞ്ഞാണല്ലോ ദിലീപിനേ ജയിലില്‍ ഇട്ടിരിക്കുന്നത്.അതിനു ജാമ്യം കിട്ടണോ? ജയിലില്‍ കിടന്നും വേണേല്‍ തെളിവു നശിപ്പിക്കാമല്ലോ, സാക്ഷികളേ സ്വാധിനിക്കാമല്ലോ? ഇതായിരുന്നു ഗണേഷിന്റെ കമന്റ്. ദിിലീപിന് ജാമ്യം നിഷേധിക്കാന്‍ പ്രോസിക്യൂഷനു പിടിവള്ളിയായതും ഈ സിനിമാ മോഡല്‍ ഡയലോഗുകളാണ്. ജയിലില്‍ കിടക്കുമ്പോഴും ദിലീപ് ശക്തനാണെന്നും ജാമ്യം കിട്ടിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ കഴിയുമെന്ന് വാദിക്കാന്‍ പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടിയത് ഈ സംഭവമായിരുന്നു. പോലീസിനെ പേടിച്ച് ആരും ദിലീപിനെ കാണാന്‍ വരാതിരിക്കരുതെന്നും അദ്ദേഹത്തിന്റെ ഔദാര്യം പറ്റിയവര്‍ നന്ദി പ്രകടിപ്പിക്കേണ്ട സമയമാണിതെന്നുമായിരുന്നു…
Read Moreസംസ്ഥാന അവാര്‍ഡ് ദാനച്ചടങ്ങില്‍ നിന്നും സൂപ്പര്‍താരങ്ങള്‍ വിട്ടുനിന്നത് പിണറായിയെ നിരാശനാക്കി; ഇടതു ജനപ്രതിനിധികള്‍ പോലും എത്തിയില്ല; ഇതു കൊണ്ടൊന്നും തന്നെ സമ്മര്‍ദ്ദത്തിലാക്കാനാവില്ലെന്ന് തുറന്നടിച്ച് പിണറായി
കണ്ണൂര്‍: ദിലീപ് വിഷയത്തില്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കി കാര്യം നേടാമെന്ന് ആരും ധരിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തലശ്ശേരിയില്‍ നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനച്ചടങ്ങില്‍ നിന്ന് മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള പ്രമുഖര്‍ വിട്ടുനിന്നതിനെക്കുറിച്ചായിരുന്നു പിണറായി പരോക്ഷമായി ഇങ്ങനെ പ്രതികരിച്ചത്. ചടങ്ങില്‍ പ്രമുഖ ചലച്ചിത്രതാരങ്ങള്‍ വിട്ടുനിന്നത് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നാണ് പൊതുവേ ഉയര്‍ന്ന വിലയിരുത്തല്‍. ഈ ബഹിഷ്ക്കരണത്തെ മുഖ്യമന്ത്രി തന്നെ ചടങ്ങില്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. അഭിനേതാക്കളുടെ സംഘടനയുടെ പ്രസിഡന്റും ഇടത് എംപി.യുമായ ഇന്നസെന്റ്, സംഘടനയുടെ വൈസ് പ്രസിഡന്റും ഇടത് എംഎ!ല്‍എ.യുമായ കെ.ബി. ഗണേശ്കുമാര്‍, നാട്ടുകാരന്‍കൂടിയായ ശ്രീനിവാസന്, മധു, ഷീല, കവിയൂര്‍ പൊന്നമ്മ തുടങ്ങി ക്ഷണിക്കപ്പെട്ട താരങ്ങളില്‍ പലരും പരിപാടിക്കെത്തിയില്ല. ഇതിനെയാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. ഇവരില്‍ ഒട്ടുമിക്ക ആളുകളും ദിലീപിനെ അനുകൂലിക്കുന്നവരാണ്. ” പ്രമുഖരായ പലരും വരാതിരുന്നത് ശരിയായില്ല. ക്ഷണിച്ചവരില്‍ ചിലര്‍ വന്നില്ല. ആരെങ്കിലും ക്ഷണിക്കണോ ഇങ്ങനെയൊരു…
Read More