പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: തിരുവനന്തപുരം മേയർ ആര്യാരാജേന്ദ്രൻ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന് കെഎസ്ആർടിസി ബസ് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് മേയറും ഡ്രൈവറും തമ്മിൽ രാത്രിയിൽ നടുറോഡിൽ തർക്കമുണ്ടായ സംഭവത്തിൽ ബസിലെ യാത്രക്കാരിൽനിന്നു ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാർ നേരിട്ട് വിവരങ്ങൾ തേടിയതായി അറിയുന്നു. തൃശൂരിൽനിന്നു തിരുവനന്തപുരത്തേക്ക് 12 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കെഎസ്ആർടി സിയിൽനിന്നു റിസർവേഷൻ ചാർട്ട് വരുത്തിയാണ് മന്ത്രി യാത്രക്കാരുമായി ബന്ധപ്പെട്ടത്. ഡ്രൈവറെ പ്രകോപിച്ചത് കാർ യാത്രക്കാരാണെന്ന് ബസ് യാത്രക്കാർ അറിയിച്ചതായാണ് വിവരം. അതിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരേ ഉടൻ നടപടി ഉണ്ടാവില്ല.കുറ്റാരോപിതരിൽനിന്നോ പരാതിക്കാരിൽനിന്നോ വിവരങ്ങൾ തേടാതെ ബസ് യാത്രക്കാരിൽനിന്നും മന്ത്രി യാഥാർഥ്യം മനസിലാക്കാൻ ശ്രമിച്ചത് കെഎസ്ആർടി സി ജീവനക്കാർക്കും പുതിയ അനുഭവം ആയി. യാത്ര പൂർത്തിയാക്കാൻ കഴിയാത്തതിന്റെ പരാതിയും യാത്രക്കാർ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. കാർ ബസിനു മുന്നിൽ കുറകേയിട്ടു കാറിൽനിന്ന് ഇറങ്ങി മേയർ ആര്യ രാജേന്ദ്രനും…
Read MoreTag: ganesh kumar
എനിക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് സമ്മതിക്കുന്നു ! പ്രൊഫസര്‍ ബാബുവിന്റെയത്ര പരിജ്ഞാനമുള്ള വ്യക്തിയല്ല താനെന്ന് കെ ബി ഗണേഷ് കുമാര്‍…
താരസംഘടനയായ ‘അമ്മ’ ക്ലബാണെന്ന ഇടവേള ബാബുവിന്റെ പരാമര്‍ശത്തിന് കൃത്യമായ മറുപടിയുമായി കെ ബി ഗണേഷ് കുമാര്‍. ക്ലബിന്റെ ഇംഗ്ലീഷ് അര്‍ത്ഥമല്ല ചോദിച്ചത്. ചോദിച്ച കാര്യത്തിന് മറുപടി കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഗണേഷിന്റെ അച്ഛനോടൊപ്പം വീട്ടില്‍ വാര്‍ത്ത കണ്ടിരുന്നപ്പോഴാണ് ബിനീഷ് കോടിയേരിയെ ‘അമ്മ’യില്‍ നിന്ന് പുറത്താക്കുന്നതിനെതിരേ ഗണേഷ് കുമാറും മുകേഷും അമ്മയില്‍ ശബ്ദമുയര്‍ത്തുന്നു എന്ന് കണ്ടത്. അന്ന് ഞാന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. യോഗത്തില്‍ പങ്കെടുക്കാത്ത എനിക്കെതിരെ ഇല്ലാത്ത കാര്യം മാധ്യമങ്ങളോട് പറയുന്നത് ശരിയാണോ എന്ന് ഞാന്‍ ഇടവേള ബാബുവിനോട് ചോദിച്ചു. പിന്നീട് അദ്ദേഹം മാധ്യമങ്ങളോട് സത്യം പറഞ്ഞുകാണണം. പക്ഷെ വിജയ് ബാബുവിന്റെ കേസല്ല ബിനീഷിന്റേത്. ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റാരോപണമായിരുന്നു അത്. പക്ഷെ വിജയ്ബാബുവിന്റേത് മാനഭംഗക്കേസാണ്. അതിജീവിതയായ പെണ്‍കുട്ടിയുടെ വിഷമത്തെ കുറിച്ചാണ് പറഞ്ഞത്. അതിനിതുവരെ ബാബു മറുപടി പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് എനിക്കയച്ചു തന്നു. എനിക്ക് ഇംഗ്ലീഷ്…
Read Moreഈ രോഗം വരരുത്…വന്നാല്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും ! ഡോക്ടര്‍മാര്‍ തരുന്ന മരുന്നുകള്‍ ഫലിക്കുമെന്ന് യാതൊരു ഉറപ്പുമില്ല; അനുഭവം പങ്കുവെച്ച് ഗണേഷ് കുമാര്‍…
കോവിഡ് രോഗം വന്നാല്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നും ഡോക്ടര്‍മാര്‍ തരുന്ന മരുന്നകള്‍ പോലും ചിലപ്പോള്‍ ഫലിക്കില്ലെന്നും പ്രാര്‍ഥനയും ഈശ്വരനും മാത്രമേ അപ്പോള്‍ കൂട്ടിനുണ്ടാവൂ എന്നും തുറന്നു പറഞ്ഞ് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് കോവിഡ് മുക്തനായ ഗണേഷ് കുമാര്‍ തന്റെ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയത്. ചിലര്‍ക്ക് രോഗം പ്രശ്നങ്ങള്‍ സൃഷ്ടിക്കില്ല. എന്നാല്‍ മറ്റുചിലര്‍ക്ക് അങ്ങനെയല്ല. ഈ രോഗത്തിന്റെ സ്വഭാവം എപ്പോള്‍ വേണമെങ്കിലും മാറാം. അങ്ങനെ മാറിയാല്‍ ഒട്ടുമിക്കവര്‍ക്കും അത് താങ്ങാന്‍ കഴിയില്ല സഹായത്തിന് ആരുമില്ലാതെ ആശുപത്രിയില്‍ തനിയെ കിടക്കേണ്ടിവരുമ്പോള്‍ അനുഭവിക്കേണ്ടിവരുന്ന മാനസികാവസ്ഥയെക്കുറിച്ചും ഗണേഷ് കുമാര്‍ മുന്നറിയിപ്പ് നല്കുന്നു. അതുകൊണ്ട് വളരെ അധികം ശ്രദ്ധിക്കണം എന്നും രോഗം പിടിപെടാതെ ഇരിക്കാനുള്ള പരമാവധി മുന്‍കരുതല്‍ എടുക്കണമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കുന്നു. ഈ രോഗം വന്നാല്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍…
Read Moreരശ്മിയുടെ മരണം സ്വഭാവികമാക്കിയത് ഗണേഷിന്റെ ഇടപെടലോ ? രശ്മിയെ തട്ടിക്കൊണ്ടു പോയ ശേഷം ബിജുവും സരിതയും കൂടി കൊലപ്പെടുത്തിയെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍…
കൊച്ചി: ബിജു രാധാകൃഷ്ണന്റെ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസില്‍ വെളിപ്പെടുത്തലുമായി ക്രൈം മാസികയുടെ എഡിറ്റര്‍ നന്ദകുമാര്‍ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് അയച്ച കത്ത് പുറത്ത്. രശ്മിയെ മദ്യം കഴിപ്പിച്ച് കസേരയില്‍ ബന്ധിച്ച ശേഷം അവരുടെ മുമ്പില്‍ വച്ച് സരിതയും ബിജുവും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് പതിവായിരുന്നെന്നും കത്തില്‍ പറയുന്നു. രശ്മി കൊല്ലപ്പെടുന്നതിനു മുമ്പ് സരിതയും ബിജുവും ചെയ്തത് എണ്ണി എണ്ണി പറയുന്ന പരാതിയായിരുന്നു ക്രൈം നന്ദകുമാര്‍ വി.എസ് അച്യുതാനന്ദന് നല്‍കിയത്. കോടതിയില്‍ നന്ദകുമാര്‍ മൊഴിയും നല്‍കിയിരുന്നു. സരിതയ്ക്ക് രശ്മി വധത്തില്‍ പങ്കുള്ളതിന്റെ വ്യക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പരാതിയാണിത്. ഈ കൊലപാതകത്തില്‍ നിന്നും മുഖ്യ പ്രതിയാകേണ്ട സരിത രക്ഷപെട്ടതാണ് പിന്നീടും ഇപ്പോഴും നടക്കുന്ന രാഷ്ട്രീയ ഭൂകമ്പങ്ങളുടെ കാരണം. നടനും എം.എല്‍.എയുമായ ഗണേഷ് കുമാറാണ് കൊലകേസില്‍ നിന്നും സരിതയെ രക്ഷിച്ചത്. സരിതയുടെ ജീവിതത്തില്‍ ബിജുവിനു ശേഷം കടന്നുവരികയും സുഹൃത്തുക്കള്‍…
Read More