സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യണമെന്നുള്ള ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്ക്കെതിരേ കേരള കോണ്‍ഗ്രസ് (ബി) നേതാവ് കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എ. ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ലെന്നും മന്ത്രിമാരും ജനപ്രതിനിധികളും അത്തരം വിഡ്ഢിത്തങ്ങള്‍ പറയാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗണേഷിന്റെ വാക്കുകള്‍ ഇങ്ങനെ…അയാള്‍ക്ക് സിനിമയില്‍ അഭിനയിക്കാനറിയാം രാഷ്ട്രീയം അറിയുമായിരിക്കും. പിന്നെ അപ്പൂപ്പന്റെ മകനായിട്ടും അച്ഛന്റെ മകനായിട്ടും വന്നതാണ്. അല്ലാതെ രാഷ്ട്രീയത്തിന്റെ അടിത്തട്ടില്‍നിന്ന് കിളച്ചും ചുമന്നുമൊന്നും വന്നതല്ല. അപ്പം കാണുന്നവനെ അപ്പായെന്ന് വിളിക്കുന്ന പരിപാടി ആര്‍ക്കും നല്ലതല്ല. ആരാണ്ട് വിളിപ്പിച്ചപ്പോള്‍ അവരെ സുഖിപ്പിക്കാന്‍ അവരുടെ കൂടെ പറയുക. നായന്മാരുടെ ക്ഷേത്രത്തിന്റെ സമ്മേളനത്തില്‍നിന്നുകൊണ്ടാണ് ഞാന്‍ ഇതരമതങ്ങളെ മാനിക്കണം എന്ന് പറഞ്ഞത്. അല്ലാതെ മറ്റ് മതസ്ഥരുടെ അടുത്ത് ചെന്നിട്ട് നായന്മാരെക്കുറിച്ച് പറയുന്നതല്ല. എല്ലാമതങ്ങളുടേയും ആത്മീയവിശ്വാസങ്ങള്‍ക്കും വലിയ വിലയുണ്ട്. ‘ചില കാര്യങ്ങള്‍ എതിര്‍ക്കാന്‍ കഴിയില്ല, അവ ഇല്ലാതാക്കാന്‍…
Read MoreTag: ganeshkumar
ബാലകൃഷ്ണ പിള്ളയുമായി അടിമൂത്തു, ഗണേഷ്കുമാര്‍ എംഎല്‍എ യുഡിഎഫിലേക്ക് ചേക്കേറാനൊരുങ്ങുന്നു, താന്‍ മന്ത്രിയാകാതിരിക്കാന്‍ പിള്ള മുന്നോക്ക കോര്‍പ്പറേഷന്‍ ചെയര്‍മാനായത് ഗണേഷിനെ ചൊടിപ്പിച്ചു, നീക്കങ്ങള്‍ ഇങ്ങനെ
ഒരിടവേളയ്ക്ക് ശേഷം കേരളകോണ്‍ഗ്രസ്( ബി)യില്‍ അഭ്യന്തര പ്രശ്‌നം വീണ്ടും രൂക്ഷമാകുന്നു. പാര്‍ട്ടി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിളളയ്ക്കു കാബിനറ്റ് പദവിയോടെ മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍സ്ഥാനം നല്‍കിയതാണ് പാര്‍ട്ടിക്കുളളില്‍ പുതിയ പ്രശ്‌നത്തിനു വഴിയൊരുക്കിയത്. മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം പിളളയ്ക്കു നല്‍കിയതില്‍ കേരള കോണ്‍ഗ്രസ്(ബി) വൈസ് ചെയര്‍മാനും പത്തനാപുരം എംഎല്‍എ യും മകനുമായ കെ.ബി ഗണേഷ് കുമാറിന് കടുത്ത എതിര്‍പ്പുള്ളതായി വിവരം. എതിര്‍പ്പ് പരസ്യമാക്കാന്‍ ഗണേഷ് കുമാര്‍ തയാറല്ലെങ്കിലും പാര്‍ട്ടിക്കുളളില്‍ വലിയ പ്രശ്‌നങ്ങള്‍ക്കാണ് ഇത് വഴിവച്ചിരിക്കുന്നത്. ഗണേഷിനോട് അടുപ്പമുളള പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഗണേഷിന്റെ മന്ത്രിസ്ഥാന സാധ്യതയാണ് ഇതോടെ ഇല്ലാതായതെന്നാണ് ഈ വിഭാഗം പറയുന്നത്. തങ്ങള്‍ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നു പിള്ള പറഞ്ഞതും പ്രശ്‌നം വഷളാക്കി. ഇതിനിടെ, മുന്നോക്ക കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം കിട്ടിയിട്ടും കൊല്ലം മേഖലയില്‍ പിള്ളയ്ക്കു സ്വീകരണം പോലും നല്‍കാത്തതിനു പിന്നില്‍ ഗണേഷ് വിഭാഗത്തിന്റെ…
Read More