ഡല്‍ഹിയില്‍ രണ്ടു പേര് ചേര്‍ന്ന് സ്പാ ജീവനക്കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തതായി പരാതി. വനിതാ കമ്മിഷന് ചെയര്‍പേഴ്സണ്‍ സ്വാതി മാലിവാള്‍ തന്റെ ട്വീറ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പീതാംപുരയിലെ സ്പായിലെ ജീവനക്കാരിയെ മദ്യം നല്കി മയക്കിയ ശേഷം ഇവര്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്നാണ് ട്വീറ്റില്‍ പറയുന്നത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും സ്വാതി മാലിവാള്‍ അറിയിച്ചു. അതേസമയം ഡല്‍ഹി പോലീസ് ഇക്കാര്യത്തില്‍ വിശദ വിവരങ്ങള്‍ പുറത്തുവിടാന്‍ തയാറായിട്ടില്ല.
Read More