ലോക്ക്ഡൗണ്‍ ആരംഭിച്ചതു മുതല്‍ ഇന്ത്യയിലെ മലിനീകരണം വലിയ തോതില്‍ കുറഞ്ഞിരുന്നു. ഇതേക്കുറിച്ച് നിരവധി വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വായുവും ജലവുമെല്ലാം മാലിന്യമുക്തമായതോടെ വാസസ്ഥലം ഉപേക്ഷിച്ചുപോയ നിരവധി ജീവജാലങ്ങളാണ് ഇപ്പോള്‍ മടങ്ങിയെത്തുന്നത്. ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ് ഗംഗാ ഡോള്‍ഫിനുകള്‍. ശുദ്ധജലത്തില്‍ ജീവിക്കുന്ന ഈ ഡോള്‍ഫിനുകള്‍ അതീവ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലാണുള്ളത്. കൊല്‍ക്കത്തയിലെ ബാബുഘട്ടിലാണ് കഴിഞ്ഞ ദിവസം ഗംഗാ ഡോള്‍ഫിനുകള്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ആദ്യമായിട്ടാണ് നദിയില്‍ ഇവയെ കണ്ടെത്തുന്നത്. നദീജലം മാലിന്യമുക്തമായതോടെ ഇവ തിരിച്ചെത്തുകയായിരുന്നു.പരിസ്ഥിതി പ്രവര്‍ത്തകനായ ബിശ്വജിത് റോയി ചൗധരിയാണ് ശുദ്ധജല ഡോള്‍ഫിനെ തിരിച്ചറിഞ്ഞത്. ഹൂഗ്ലി നദിയിലെ മലിനീകരണ തോത് ഗണ്യമായ തോതില്‍ കുറഞ്ഞിട്ടുണ്ട്. വ്യവസായശാലകളുടെ പ്രവര്‍ത്തനം നിലച്ചതോടെ ഇവിടങ്ങളില്‍ നിന്നുള്ള മലിനജലം നദിലേക്കെത്താതെയായി. ഇതോടെ നദി മാലിന്യമുക്തമാവുകയും ചെയ്തു. മലിനീകരണം കുറഞ്ഞതോടെ നഗരത്തിനു പുറത്തുകൂടി ഒഴുകുന്ന നദികളിലും ഇവ പ്രത്യക്ഷപ്പെട്ടതായി…
Read More