ഗംഗയിലൂടെ ഒഴുകിവന്ന മരപ്പെട്ടിയില്‍ നവജാതശിശു ! പെട്ടിയില്‍ ദൈവങ്ങളുടെ ചിത്രവും ജാതകവും; കുഞ്ഞിനെ വളര്‍ത്തുമെന്ന് രക്ഷിച്ച ബോട്ട് ജീവനക്കാരന്‍;വീഡിയോ കാണാം…

ഗംഗയിലൂടെ ഒഴുകി വന്ന മരപ്പെട്ടിയിലാക്കിയ നവജാതശിശുവിനെ രക്ഷിച്ച് ബോട്ട് ജീവനക്കാരന്‍.ക്ഷേത്രത്തിലെ പൂജാരി കൂടിയായ ബോട്ട് ജീവനക്കാരനാണ് പെണ്‍കുഞ്ഞിനെ രക്ഷിച്ചത്. ഉത്തര്‍പ്രദേശിലെ ഗാസിപൂരിലെ ദാദ്രി ഘട്ടിലാണ് സംഭവം. ദൈവങ്ങളുടെ ചിത്രം പതിപ്പിച്ചിട്ടുള്ള മരപ്പെട്ടിയില്‍ നിന്നാണ് പെണ്‍കുഞ്ഞിനെ കിട്ടിയത്. ഗംഗയില്‍ ഒഴുകി നടക്കുന്ന മരപ്പെട്ടി ഗുലു ചൗധരിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ‘ഗംഗാ ദേവി’ സമ്മാനമായി നല്‍കിയതാണ് എന്ന് അവകാശപ്പെട്ട് കുഞ്ഞിനെ വളര്‍ത്തുമെന്ന് ഗുലു ചൗധരി പറഞ്ഞു. മരപ്പെട്ടിയില്‍ ദൈവത്തിന്റെ ചിത്രങ്ങള്‍ക്ക് പുറമേ കുഞ്ഞിന്റെ ജാതകം വരെ ഉണ്ടായിരുന്നു. കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറയുന്നു. മാതാപിതാക്കളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ബോട്ട് ജീവനക്കാരനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുമോദിച്ചു. കുട്ടിയെ വളര്‍ത്തുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു. സര്‍ക്കാര്‍ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വേണ്ട സഹായങ്ങള്‍ ഗുലു ചൗധരിക്ക് ചെയ്ത് കൊടുക്കുമെന്നും അദ്ദേഹം…

Read More