സഹജീവികളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത നാടായി നമ്മുടെ നാട് മാറുന്നുവോ ? ഉത്തര്‍പ്രദേശില്‍ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് ദേശീയ ജലജീവിയായ ഗംഗ ഡോള്‍ഫിനെ തല്ലിക്കൊല്ലുന്ന ദൃശ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇരുമ്പുദണ്ഡുകളും വടിയുമുപയോഗിച്ചാണ് യുവാക്കള്‍ അതിനിഷ്ഠൂരമായി ഡോള്‍ഫിനെ അടിച്ചു കൊന്നത്. ദൃശ്യം പുറത്തുവരികയും ചര്‍ച്ചയാകുകയും ചെയ്തതോടെ സംഭവവുമായി ബന്ധപ്പെട്ട മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഡിസംബര്‍ 31നാണ് ഈ ക്രൂരകൃത്യം നിര്‍വഹിച്ചത്. കരയിലുള്ള ചിലര്‍ ഡോള്‍ഫിനെ ആക്രമിക്കരുതെന്ന് പറയുന്നുണ്ടായിരുന്നെങ്കിലും ഇവര്‍ കേട്ടില്ല. അടിയേറ്റു കിടക്കുന്ന ഡോള്‍ഫിന്റെ ശരീരത്തില്‍നിന്ന് രക്തം വാര്‍ന്നൊഴുകുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. സംരക്ഷിത വിഭാഗത്തില്‍പെട്ട ജീവികളാണ് ഗംഗ ഡോള്‍ഫിനുകള്‍. രക്തമൊഴുകുന്നതിനിടെയും ഡോള്‍ഫിനെ കോടാലിവച്ച് ആക്രമിക്കുകയും ശരീരത്തില്‍ വീണ്ടും വടികൊണ്ടടിക്കുന്നുമുണ്ടായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴേക്കും ഡോള്‍ഫിന്റെ ജീവനറ്റ ശരീരമാണ് കണ്ടതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സമീപത്തു കൂടിനിന്നവരോട് വിവരങ്ങള്‍ തേടിയെങ്കിലും നടന്നതെന്തെന്ന് തുറന്നുപറയാന്‍ ആരും…
Read More