തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടി മൊഴിമാറ്റിയതോടെ സംഭവം പുതിയ വഴിത്തിരിവിലേക്ക്. പുതിയ മൊഴിപ്രകാരം എ.ഡി.ജി.പി ബി.സന്ധ്യ, സ്വാമിയുടെ പരിചയക്കാരായ അയ്യപ്പദാസ്, മനോജ് മുരളി, അജിത്കുമാര്‍ എന്നീ നാലുപേര്‍ ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ബാക്കിപത്രമാണ് ഈ ലിംഗഛേദം. ഈ വെളിപ്പെടുത്തല്‍ പോലീസിന് വലിയ തലവേദനയായിരിക്കുകയാണ്. വിഷയത്തില്‍ എഡിജിപിക്ക് വിശദീകരണം നല്‍കേണ്ടി വരികയും ചെയ്യും. പുതിയ വെളിപ്പെടുത്തലില്‍ പെണ്‍കുട്ടി ഉറച്ചു നിന്നാല്‍ കോടതിയും ഇടപെടും. കണ്ണമ്മൂലയിലെ ചട്ടമ്പി സ്വാമി ജന്മസ്ഥലവുമായി ബന്ധപ്പെട്ട സമരമാണ് ഗംഗേശാനന്ദയെ തിരുവനന്തപുരത്ത് എത്തിച്ചത്. ഈ സമരം ഗംഗേശാന്ദ നടത്തിയത് സന്ധ്യക്ക് എതിരെയായിരുന്നു. ഇതിലുള്ള പ്രതികാരമാണ് ജനനേന്ദ്രീയം മുറിക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് പെണ്‍കുട്ടിയുടെ പുതിയ വെളിപ്പെടുത്തലുകളില്‍ ഒളിച്ചിരിക്കുന്നത്. നേരത്തെ പെണ്‍കുട്ടിയുടെ അമ്മയും സന്ധ്യക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ചട്ടമ്പിസ്വാമി സ്മാരകവുമായി ബന്ധപ്പെട്ട സമരത്തിന്റെ വൈരാഗ്യം സന്ധ്യ തീര്‍ക്കുന്നതെന്നതായിരുന്നു അമ്മയും പറഞ്ഞത്. ഇതു സംബന്ധിച്ച് പൊലീസിന് പരാതിയും…
Read MoreTag: GANGESHANANDA
സ്വാമി പീഡിപ്പിച്ചിട്ടില്ല; ജനനേന്ദ്രിയം മുറിച്ചത് ഞാനല്ല..! സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പെണ്‍കുട്ടി; തന്റെ മൊഴിയായി മുമ്പ് പുറത്തു വന്നത് പോലീസ് കെട്ടിച്ചമച്ചത്…
തന്നെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച പെണ്‍കുട്ടി ഗംഗേശാനന്ദയുടെ അഭിഭാഷകന് അയച്ച കത്ത് പുറത്ത്. തന്നെ സ്വാമി ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും തന്റെ മൊഴിയായി പുറത്തു വന്നത് പോലീസ് കെട്ടിച്ചമച്ചതാണെന്നും പറഞ്ഞ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ സുഹൃത്തായ അയ്യപ്പദാസും മറ്റു രണ്ടു പേരും ചേര്‍ന്നാണ് സ്വാമിയെ ആക്രമിച്ചതെന്നും കത്തില്‍ പറയുന്നു. ഗംഗേശാന്ദയുടെ അഭിഭാഷകന് കത്ത് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
Read Moreസ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിയുടെ കാമുകന് മനോരോഗിയായിരുന്നയാള്; ഇയാള്‍ മുമ്പ് 45കാരിയുമായി ബന്ധം പുലര്‍ത്തിയിരുന്നു; ഗംഗേശാനന്ദയുടെ സുഹൃത്ത് ഗരുഡ ഭജാനന്ദയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍…
സ്വാമി ഗംഗേശാനന്ദയുടെ ലിംഗം ഛേദിച്ച പെണ്‍കുട്ടിയുടെ കാമുകന് അയ്യപ്പദാസ് മുമ്പ് മനോനില തെറ്റിയ ആളായിരുന്നെന്നും 45കാരിയുമായി ഇയാള്‍ ബന്ധം പുലര്‍ത്തിയിരുന്നെന്നും വെളിപ്പെടുത്തി ഗംഗേശാനന്ദയുടെ സുഹൃത്ത് ഗരുഡ ഭജാനന്ദ തീര്‍ത്ഥ രംഗത്ത്. ഗംഗേശാനന്ദയുടെ അടുത്ത സുഹൃത്തും ആത്മീയവഴിയിലെ സന്തതസഹചാരിയുമാണ് ഗരുഡ ഭജാനന്ദ. ലിംഗച്ഛേദനത്തിന് ഇരയായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന സ്വാമിക്ക് സഹായത്തിനായി ഒപ്പമുള്ളത് ഗരുഡ ഭജാനന്ദയാണ്. മൂന്നര വര്‍ഷം മുമ്പ് ഒരു ദിവസം ഗംഗേശാനന്ദ ആശ്രമത്തില്‍ വരുമ്പോള്‍ കൂടെ അയ്യപ്പദാസും ഉണ്ടായിരുന്നെന്നും ഗരുഡ ഭജാനന്ദ പറയുന്നു. സുഹൃത്ത് പരിചയപ്പെടുത്തിയ ആളാണെന്നും മനോനില തെറ്റിയിരിക്കുകയാണെന്നും ചികിത്സിച്ച് ഭേദമാക്കണമെന്നും നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഇയാളുടെ അച്ഛനെ വിളിച്ചു വരുത്തി കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച ചികിത്സയും ധ്യാനവും മറ്റും കൊണ്ട് ഏറെ താമസിയാതെ തന്നെ രോഗം ഭേദമായി. പിന്നീടാണ് തനിക്ക് നേരിട്ട ദുരനുഭവങ്ങളേക്കുറിച്ച് അയ്യപ്പദാസ് കൂടുതല്‍ വിവരങ്ങള്‍ നല്‍കിയത്. ശിവരാത്രിക്ക്…
Read More