ഒരു കാലത്ത് മുംബൈയിലെ റെഡ് സ്ട്രീറ്റ് അടക്കി വാണിരുന്ന ഗംഗുഭായ് കൊഠേവാലിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ‘ഗംഗുഭായ് കത്ത്യവാടി’യുടെ ടീസര്‍ പുറത്ത്. ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 30 നാണ് റിലീസ് ചെയ്യുന്നത്. സഞ്ജയ് ലീല ബന്‍സാലി തന്നെയാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നതും. ബന്‍സാലി പ്രൊഡക്ഷനാണ് ചിത്രം നിര്‍മിക്കുന്നത്. ശന്തനു മഹേശ്വരി, അജയ് ദേവ്ഗണ്‍, വിജയ് റാസ്, ഹുമ ഖുറേഷി, ഇമ്രാന്‍ ഹഷ്മി, രോഹിത് സുഖ്വാനി എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. ഇരുപതാംനൂറ്റാണ്ടിന്റെ മധ്യത്തില്‍ ഗുജറാത്തില്‍ നിന്ന് കാമുകനൊപ്പം മുംബൈയിലെ കത്തിയവാഡയില്‍ എത്തിയതാണ് ഗംഗുഭായി എന്ന സ്ത്രീ. ജീവിതത്തിന്റെ ലഹരി നുകരാന്‍ കൊതിച്ചു വന്ന അവളെ ശരീരംവിറ്റ് കാശാക്കുന്ന കഴുകന്‍മാര്‍ക്ക് ഭര്‍ത്താവ് വിറ്റിട്ട് പോയി. പിന്നീട് കത്തിയവാഡയിലെ ആ വേശ്യാതെരുവില്‍ നിന്ന് അവള്‍ ക്രിമിനലുകളുമായും അധോലോക നായകന്‍മാരുമായും സൗഹൃദം…
Read More