ജോലി സമയത്ത് ഓണാഘോഷം നടത്താന്‍ സമ്മതിക്കാഞ്ഞതിനെത്തുടര്‍ന്ന് ഓണസദ്യ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞ് പ്രതിഷേധം നടത്തിയ തൊഴിലാളികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്. ഭക്ഷണം മാലിന്യത്തില്‍ വലിച്ചെറിഞ്ഞുകൊണ്ടുള്ള ഏത് സമരവും, പ്രതിഷേധവും പൊതുസമൂഹത്തോടും ഒരു നേരത്തെ ഭക്ഷണമില്ലാതെ,ഒരു തുള്ളി കുടിവെള്ളം പോലും ഇല്ലാതെ കഷ്ടപ്പെടുന്ന ലോകത്താകെയുളള സാധാരണ ജനങ്ങള്‍ക്ക് നേരെ നടത്തുന്ന വെല്ലുവിളിയായി മാത്രമേ കാണാന്‍ സാധിക്കു എന്ന് മേയര്‍ പറഞ്ഞു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മേയറുടെ പ്രതികരണം. മേയര്‍ ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… ഭക്ഷണം മാലിന്യത്തില്‍ വലിച്ചെറിഞ്ഞ ജീവനക്കാര്‍ക്ക് എതിരെ കര്‍ശന നടപടി. ചാല സര്‍ക്കിളില്‍ ആണ് ഓണാഘോഷവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് തയ്യാറാക്കിയ ഓണസദ്യ ഒരു വിഭാഗം ജീവനക്കാര്‍ സമരം എന്ന പേരില്‍ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞത്. ആഹാരത്തിനോട് കാണിക്കുന്ന അങ്ങേയറ്റം നിന്ദ്യമായ പ്രവര്‍ത്തിയെ ശക്തമായി അപലപിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നു. സമരങ്ങളും പ്രക്ഷോഭങ്ങളും എല്ലാം…
Read MoreTag: garbage bin
ജോലി ഒഴിവാക്കി ആഘോഷം സമ്മതിക്കാഞ്ഞതില്‍ പ്രതിഷേധം ! ഓണസദ്യ മാലിന്യത്തില്‍ വലിച്ചെറിഞ്ഞു…
ജോലി ഒഴിവാക്കി ഓണ്ം ആഘോഷിക്കാന്‍ അനുവദിക്കാഞ്ഞതില്‍ പ്രതിഷേധിച്ച് ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് തൊഴിലാളികള്‍. തിരുവനന്തപുരം കോര്‍പറേഷനിലെ ചാലാ സര്‍ക്കിളിലെ ഒരു വിഭാഗം ശുചീകരണ തൊഴിലാളികളാണ് വിമര്‍ശനം ക്ഷണിച്ചു വരുത്തുന്ന രീതിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. തയാറാക്കിയ സദ്യ എയറോബിക് ബിന്നില്‍ ഉപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ ഇതിനെതിരേ വ്യാപക വിമര്‍ശനമുയരുകയും ചെയ്തു. ഒരുനേരത്തെ ആഹാരമില്ലാതെ നിരവധി ആളുകള്‍ ഈ ലോകത്ത് പട്ടിണി കിടക്കുമ്പോഴാണ് ഈ ധിക്കാരം എന്നാണ് പലരും പറയുന്നത്. കഴിക്കാനായി തയാറാക്കിയ ഓണസദ്യ, മാലിന്യം ശേഖരിക്കുന്ന എയറോബിക് ബിന്നിലേക്കാണ് എറിഞ്ഞത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ സര്‍ക്കിള്‍ ഓഫിസുകളില്‍ ഇന്നലെയായിരുന്നു ഓണാഘോഷം. ഓഫീസ് പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തില്‍ വേണം ആഘോഷിക്കാനെന്ന് സെക്രട്ടറിയുടെ നിര്‍ദേശമുണ്ടായിരുന്നു. അതിനാല്‍ തൊഴിലാളികള്‍ രാവിലെ ആഘോഷം തുടങ്ങാന്‍ ശ്രമിച്ചപ്പോള്‍ ജോലി കഴിഞ്ഞ് മതിയെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിര്‍ദേശിച്ചു. ഇതാണു ജീവനക്കാരെ ചൊടിപ്പിച്ചത്. ശുചീകരണ ജോലി കഴിഞ്ഞെത്തിയ സിഐടിയു…
Read Moreകുപ്പത്തൊട്ടിയിലെ മാണിക്യം ! മാലിന്യക്കൂമ്പാരത്തില്‍ നിന്നു കിട്ടിയ ആറുമാസം പ്രായമുള്ള സുന്ദരിക്കുഞ്ഞിന് ഇപ്പോള്‍ അവകാശികളുടെ ബഹളം
കുപ്പത്തൊട്ടിയിലെ മാണിക്യം എന്ന പ്രയോഗം കേട്ടിട്ടില്ലേ. കഴിഞ്ഞ ഏതാനുംദിവസങ്ങളായി സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് അങ്ങനെയൊരു മാണിക്യത്തെക്കുറിച്ചാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആഗ്ര-മുറാദാബാദ് ഹൈവേ പരിസരത്തെ മാലിന്യക്കൂമ്പാരത്തില്‍ ആറുമാസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി അവളുടെ ചിത്രം സഹിതമാണ് സമൂഹമാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിച്ചത്. കുപ്പത്തൊട്ടിയിലെ മാണിക്യം, വൈഡൂര്യം എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട കുഞ്ഞിന്റെ അവകാശത്തിനായി വിദേശത്തു താമസിക്കുന്ന ദമ്പതികളുള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. കുഞ്ഞിനെ ദത്തെടുക്കാന്‍ തയാറാണെന്ന് പറഞ്ഞുകൊണ്ട് നിരവധി ദമ്പതിമാര്‍ രംഗത്തുവരുന്നുണ്ടെങ്കിലും കുഞ്ഞിന്റെ യഥാര്‍ഥ അവകാശികളെ കണ്ടെത്തണമെന്ന വാശിയാലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ഇപ്പോള്‍ റാംപൂരിലെ അനാഥാലയത്തിലാണ് ഈ കുഞ്ഞ് വളരുന്നത്. പാരി എന്നാണ് അനാഥാലയത്തിലെ ജീവനക്കാര്‍ അവള്‍ക്കിട്ടപേര്. കുഞ്ഞിന്റെ യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയിലാണ് അനാഥാലത്തിലെ സൂപ്രണ്ട് രാകേഷ് സക്സേനയെത്തേടി ഒരു അജ്ഞാത ഫോണ്‍സന്ദേശമെത്തുന്നത്. കുഞ്ഞിന്റെ…
Read More