കണ്ണൂര്‍: പഴകിയ സാധനങ്ങള്‍ ആക്രിക്കാരനു വില്‍ക്കുന്നത് പതിവുള്ള കാര്യമാണ്. എന്നാല്‍ പലപ്പോഴും വിലപിടിപ്പുള്ള പലതും ആക്രിസാധനങ്ങള്‍ക്കിടയില്‍ പെട്ട് നഷ്ടമാകാറുണ്ട്. ഇവിടെയും സംഭവിച്ചത് അങ്ങനെയാണ്. കാണാതായ ഏഴു വളകള്‍ക്കു വേണ്ടി നടത്തിയ തിരച്ചിലാണ് നഷ്ടപ്പെട്ട നിധി കണ്ടെത്തുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്. അങ്ങനെ ആക്രിക്കട പരിശോധിച്ച പോലീസുകാര്‍ കണ്ടെടുത്തത് ഒന്നും രണ്ടുമല്ല 75 പവന്. മൂന്നു സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ നിന്നാണ് കണ്ണപുരം പോലീസിനു കഴിഞ്ഞ ദിവസം പുലര്‍ച്ചെ പരാതി ലഭിക്കുന്നത്. പരിയാരത്തെ പുതിയ വീട്ടിലേക്കു താമസം മാറുന്നതിന്റെ ഭാഗമായി വീട്ടിലെ മിക്ക സാധനങ്ങളും അങ്ങോട്ടു മാറ്റിയിരുന്നു. മൂന്നു പേരിലൊരാള്‍ ഞായറാഴ്ച വൈകിട്ടു പഴയ വീട്ടിലെത്തി ബാക്കി സാധനങ്ങള്‍ ആക്രിക്കാരനു കൊടുത്തു. ആക്രിക്കാരന് പോയ ശേഷമാണു വീട്ടിലുണ്ടായിരുന്ന ഏഴു സ്വര്‍ണവളകള്‍ കാണാനില്ലെന്നു മനസ്സിലായത്. കൂട്ടത്തിലെ മുതിര്‍ന്ന സ്ത്രീയാണ് വളകള്‍ സൂക്ഷിച്ചിരുന്നത്. മൂന്നുപേരും കൂടി വീട് അരിച്ചുപെറുക്കിയെങ്കിലും വള മാത്രം കിട്ടിയില്ല.…
Read More