കോവിഡ് പരിശോധനയ്ക്കായി മൂക്കില്‍ നിന്നു സ്രവമെടുക്കുന്നത് പലര്‍ക്കും വലിയ അസ്വസ്ഥയാണുണ്ടാക്കുന്നത്. എന്നിരുന്നാലും വേറെ വഴിയില്ലാത്തതിനാല്‍ ഏവരും ഇതേരീതി അവലംബിച്ചു പോരുകയായിരുന്നു ഇതുവരെ. എന്നാല്‍ ഇപ്പോള്‍ കോവിഡ് പരിശോധന വേഗത്തിലാക്കാന്‍ വികസിപ്പിച്ചെടുത്ത ‘സലൈന്‍ ഗാര്‍ഗിള്‍’ ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് രാജ്യത്തെ പ്രമുഖ പൊതുമേഖല ഗവേഷണ സ്ഥാപനമായ ഐസിഎംആറിന്റെ അനുമതി ലഭിച്ചതോടെ കാര്യങ്ങള്‍ മാറുമെന്നുറപ്പായിരിക്കുകയാണ്. കൗണ്‍സില്‍ ഓഫ് സയന്റിഫിക് റിസര്‍ച്ചിന്റെ (സിഎസ്ഐആര്‍) കീഴില്‍ നാഗ്പുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചത്. മൂന്ന് മണിക്കൂറിനകം പരിശോധനാഫലം അറിയാം എന്നതാണ് ഇതിന്റെ പ്രത്യേകത. നിലവിലെ രീതിക്ക് കൂടുതല്‍ സമയമെടുക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. സലൈന്‍ ലായനി നിറച്ച കലക്ഷന്‍ ട്യൂബാണ് ഇതിനായി ഉപയോഗിക്കുന്നത്.ഈ സലൈന്‍ ലായനി തൊണ്ടയിലൊഴിച്ച് കുലുക്കുഴിഞ്ഞതിന് ശേഷം ശേഷം ഇതേ ട്യൂബിലേക്കു തന്നെ ശേഖരിക്കും. തുടര്‍ന്ന് ട്യൂബ് ലാബിലെത്തിച്ചു സാധാരണ താപനിലയില്‍, എന്‍ഇഇആര്‍ഐ…
Read More