വെളുത്തുളളിയുടെ ഒൗഷധഗുണങ്ങൾക്കു പിന്നിൽ അതിലുളള സൾഫർ അടങ്ങിയ അലിസിൻ എന്ന സംയുക്തമാണ്. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയ്ക്കെതിരേ പോരാടാനുളള ശേഷി ഇതിനുണ്ട്. ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്ന ആൻറി ഓക്സിഡൻറ് സ്വഭാവവും അലിസിനുണ്ട്. ഗ്യാസിനു പരിഹാരമുണ്ട്!ദഹനപ്രശ്നങ്ങളാണ് ഗ്യാസിന് ഇടയാക്കുന്നത്. തീക്കനലിൽ ചുട്ടെടുത്ത വെളുത്തുളളി കഴിക്കുന്നതു ഗ്യാസ് ട്രബിളിന് ആശ്വാസദായകം. വെളുത്തുളളിയിട്ടു തിളപ്പിച്ച വെളളം കുടിക്കുന്നതും ഗുണപ്രദം. വെളുത്തുളളി സൂപ്പും സഹായകം. വെളുത്തുളളിക്കൊപ്പം കുരുമുളക്, ജീരകം എന്നിവ ചേർത്തു തിളപ്പിച്ചാറിച്ചും ഉപയോഗിക്കാം. പച്ചയ്ക്കു കഴിക്കാംവിറ്റാമിൻ എ, ബി, ബി2, സി തുടങ്ങിയ വിറ്റാമിനുകളും പ്രോട്ടീൻ, പൊട്ടാസ്യം, കാൽസ്യം, സിങ്ക്, കോപ്പർ, ഇരുന്പ്, സെലിനിയം, മാംഗനീസ് തുടങ്ങിയ ധാതുക്കളും വെളുത്തുളളിയെ പോഷകസന്പുഷ്ടമാക്കുന്നു. വെളുത്തുളളിയുടെ ഒൗഷധഗുണം പൂർണമായും കിട്ടണമെങ്കിൽ പച്ചയ്ക്കു തന്നെ കഴിക്കണം. ഹൃദയത്തിന്ഹൃദയം, രക്തസഞ്ചാര വ്യവസ്ഥ എന്നിവയുമായി ബന്ധപ്പെട്ട അസുഖങ്ങളുടെ ചികിത്സയ്ക്ക് വെളുത്തുളളി സഹായകം; ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ, കൊറോണറി…
Read More