സ്വാമി ഗംഗേശാനന്ദയുടെ ലിംഗം ഛേദിച്ച പെണ്‍കുട്ടിയുടെ കാമുകന് അയ്യപ്പദാസ് മുമ്പ് മനോനില തെറ്റിയ ആളായിരുന്നെന്നും 45കാരിയുമായി ഇയാള്‍ ബന്ധം പുലര്‍ത്തിയിരുന്നെന്നും വെളിപ്പെടുത്തി ഗംഗേശാനന്ദയുടെ സുഹൃത്ത് ഗരുഡ ഭജാനന്ദ തീര്‍ത്ഥ രംഗത്ത്. ഗംഗേശാനന്ദയുടെ അടുത്ത സുഹൃത്തും ആത്മീയവഴിയിലെ സന്തതസഹചാരിയുമാണ് ഗരുഡ ഭജാനന്ദ. ലിംഗച്ഛേദനത്തിന് ഇരയായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന സ്വാമിക്ക് സഹായത്തിനായി ഒപ്പമുള്ളത് ഗരുഡ ഭജാനന്ദയാണ്. മൂന്നര വര്‍ഷം മുമ്പ് ഒരു ദിവസം ഗംഗേശാനന്ദ ആശ്രമത്തില്‍ വരുമ്പോള്‍ കൂടെ അയ്യപ്പദാസും ഉണ്ടായിരുന്നെന്നും ഗരുഡ ഭജാനന്ദ പറയുന്നു. സുഹൃത്ത് പരിചയപ്പെടുത്തിയ ആളാണെന്നും മനോനില തെറ്റിയിരിക്കുകയാണെന്നും ചികിത്സിച്ച് ഭേദമാക്കണമെന്നും നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഇയാളുടെ അച്ഛനെ വിളിച്ചു വരുത്തി കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച ചികിത്സയും ധ്യാനവും മറ്റും കൊണ്ട് ഏറെ താമസിയാതെ തന്നെ രോഗം ഭേദമായി. പിന്നീടാണ് തനിക്ക് നേരിട്ട ദുരനുഭവങ്ങളേക്കുറിച്ച് അയ്യപ്പദാസ് കൂടുതല്‍ വിവരങ്ങള്‍ നല്‍കിയത്. ശിവരാത്രിക്ക്…
Read More