കൊച്ചി: കടക്കെണിയില്‍ പൊറുതിമുട്ടുന്ന കെഎസ്ആര്‍ടിസിയില്‍ നിന്നും ഒരു കദനകഥ കൂടി. എണ്‍പതു ലക്ഷം വിലകൊടുത്തു വാങ്ങിയ വോള്‍വോ ബസ് ആക്രിവിലയ്ക്കു വില്‍ക്കാനുള്ള നീക്കത്തിലാണ് കെ.എസ്.ആര്‍.ടി.സി എന്നാണു വിവരം. ആറുവര്‍ഷം മുമ്പ് വാങ്ങിയ ബസ് ഗ്യാരേജില്‍ തുരുമ്പെടുത്തു തുടങ്ങി. മാസങ്ങള്‍ക്കു മുമ്പുവരെ ആലപ്പുഴ ഡിപ്പോയില്‍ നിന്നു ബംഗളൂരുവിലേക്കു സര്‍വീസ് നടത്തിയ ഗരുഡ് സഞ്ചാരി വോള്‍വോ (ആര്‍.എ. 102) ബസാണ് ആക്രിപ്പട്ടികയിലേക്ക് ഓടിക്കയറുന്നത്. തകരാറായി വഴിയിലായതോടെ വോള്‍വോ ബസ് തകരാര്‍ പരിഹരിക്കുന്ന അരൂരിലെ ഡിപ്പോയിലായി പിന്നീട് കുറേനാള്‍. നിസാരപണികള്‍ തീര്‍ത്ത് ആറുമാസം മുമ്പ് എറണാകുളത്തെത്തിച്ചു. എന്നാല്‍, സര്‍വീസിന് ഇറക്കിയില്ല. പിന്നീട് ബാറ്ററി കേടായി. രണ്ടാഴ്ച മുമ്പുവരെ എറണാകുളം ഡിപ്പോയുടെ വഴിയോരത്തു കിടന്നു. ഇപ്പോള്‍ മറ്റൊരു ബസിന്റെ ബാറ്ററി ഘടിപ്പിച്ചു ഗ്യാരേജിലെത്തിച്ചിരിക്കുകയാണ്. എസിയും ബാറ്ററിയും കേടായ ബസ് ശരിയാക്കിയെടുക്കാന്‍ 25000 രൂപയേ ചെലവു വരുമെന്നു വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഒരു ലക്ഷത്തില്‍പരം…
Read More