ഗ്യാസ് സ്റ്റൗ ഓഫായിരിക്കുന്ന അവസ്ഥയില്‍ പോലും അതില്‍ നിന്ന് മീതെയ്ന്‍ പുറംതള്ളപ്പെടുമെന്ന് കണ്ടെത്തല്‍. സ്റ്റാന്‍ഫഡ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് അന്തരീക്ഷ താപവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. കാര്‍ബണ്‍ ഡയോക്സൈഡിനെക്കാള്‍ വീര്യമേറിയ ഹരിത ഗൃഹ വാതകമാണ് മീതെയ്ന്‍. അന്തരീക്ഷത്തില്‍ ഏറെ നാള് ഇവയ്ക്ക് നിലനില്പ് സാധ്യമല്ലെങ്കിലും പ്രത്യാഘാതം വളരെ വലുതായിരിക്കും. കാലിഫോര്‍ണിയന്‍ പ്രദേശത്തുള്ള 53 വീടുകളാണ് പഠനത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. നോബ് തിരിക്കുന്ന ഞൊടിയിടയില്‍ എത്ര മീതെയ്ന്‍ ചോരും, പാചകം ചെയ്യുമ്പോള്‍ എത്രത്തോളം മീതെയ്ന്‍ പുറന്തള്ളുന്നു എന്നീ കാര്യങ്ങള്‍ പരിശോധിച്ചു. മുമ്പ് നടന്ന പഠനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഗ്യാസ് സ്റ്റൗ ഓഫായിരിക്കുന്ന അവസ്ഥയില്‍ എത്ര അളവ് മീതെയ്ന്‍ പുറത്തുവിടുന്നുവെന്നതും പരിശോധന വിധേയമാക്കി. പരിശോധനയില്‍ 80 ശതമാനം മീതെയ്നു പുറന്തള്ളപ്പെടുന്നത് സ്റ്റൗവിനും ഗ്യാസ് പൈപ്പുകള്ക്കുമിടയിലുള്ള അയഞ്ഞ കപ്ലിങ്ങുകള്‍, ഫിറ്റിംഗുകള്‍ എന്നിവയിലൂടെയാണെന്ന് കണ്ടെത്തി. ഗ്യാസ് സ്റ്റൗവിന്റെ കാലപ്പഴക്കമോ പുതുമയോ…
Read More