ആലുവ കാരോത്തുകുഴിയില് വീട്ടിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. അപകടം മനസിലാക്കി വീട്ടില്‍ നിന്ന് ഉടന്‍ തന്നെ പുറത്തേയ്ക്ക് ഇറങ്ങിയതിനാല്‍ വീട്ടിലുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ ആറുമണിക്കാണ് സംഭവം. വാടകയ്ക്ക് താമസിക്കുന്ന റോബിനും കുടുംബവുമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഗ്യാസ് തീര്‍ന്നതിനെ തുടര്‍ന്ന് പുതിയ ഗ്യാസ് സിലിണ്ടര്‍ കണക്ട് ചെയ്തിരുന്നു. പാചകം തുടങ്ങിയപ്പോള്‍ അഗ്നിബാധയുണ്ടായി. ഇതുകണ്ട് ഭയന്ന് റോബിന് വീട്ടിലുള്ള ബ്ലാങ്കറ്റ് ഉപയോഗിച്ച് സിലിണ്ടര്‍ മൂടാന്‍ ശ്രമിച്ചു. ശ്രമം പരാജയപ്പെട്ടപ്പോള്‍ അപകടം പേടിച്ച് വീട്ടില്‍ നിന്ന് എല്ലാവരും ഉടന്‍ തന്നെ പുറത്തേയ്ക്ക് ഇറങ്ങിയത് കൊണ്ടാണ് ആരും പരിക്ക് പറ്റാതെ രക്ഷപ്പെട്ടത്. ഇതിന് പിന്നാലെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. റോബിനും ഭാര്യയും ഒരു മകളുമാണ് വീട്ടിലുണ്ടായിരുന്നത്. രണ്ട് വര്‍ഷത്തോളമായി റോബിനും കുടുംബവും ഇവിടെ വാടകക്ക് താമസിച്ചുവരുന്നു. വീട്ടുപകരണങ്ങള്‍ എല്ലാം കത്തി നശിച്ചു.
Read MoreTag: gas cylinder
ഇനി റേഷന്‍ കടകള്‍ വഴി ഗ്യാസ് സിലിണ്ടറും ലഭിക്കും ! സംസ്ഥാനത്ത് മാറ്റത്തിന്റെ വിത്ത് വിതയ്ക്കാന്‍ ‘കെ സ്റ്റോര്‍’
ഇനി റേഷന്‍ കടകള്‍ വഴി ഗ്യാസ് സിലിണ്ടറും വാങ്ങാം. ഐഒസിയുടെ അഞ്ചു കിലോ ചോട്ടു ഗ്യാസാണ് ലഭിക്കുക. കെ സ്റ്റോര്‍ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത റേഷന്‍കടകള്‍ വഴിയാകും വിതരണം. ഗ്യാസ് വിപണനവുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രം ഐഒസിയുമായി ഒപ്പുവച്ചു. ഭക്ഷ്യമന്ത്രി ജിആര്‍ അനിലിന്റെ സാന്നിദ്ധ്യത്തില്‍ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കമ്മീഷണര്‍ ഡോ. ഡി സജിത്ത് ബാബുവും ഐഒസി ചീഫ് ജനറല്‍ മാനേജര്‍ ആര് രാജേന്ദ്രനുമാണ് ഒപ്പ് വച്ചത്. പൊതുവിതരണരംഗത്തെ റേഷന്‍കടകളെ വൈവിദ്ധ്യവത്കരിക്കുന്നതിന്റെ ഭാഗമായി കെ സ്റ്റോര്‍ എന്ന പദ്ധതി ആവിഷ്കരിക്കുകയും അതിന്റെ ആദ്യഘട്ടം ആരംഭിക്കുന്നതിനായി സംസ്ഥാനത്തെ 14 ജില്ലകളിലായി 72 റേഷന്‍കടകളെ തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. കെ സ്റ്റോര്‍ പദ്ധതിയുടെ ഭാഗമായി ചോട്ടു ഗ്യാസിന്റെ വിപണനം, മില്‍മയുടെ കാലാവധി കൂടിയ ഉത്പന്നങ്ങളുടെ വിപണനം, കോമണ്‍ സര്‍വീസ് സെന്റര്‍ വഴിയുള്ള സേവനം എന്നിവയാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുക.
Read Moreഎല്‍പിജി സിലിണ്ടര്‍ വേനലില്‍ ബോംബ് ആകുമോ ?വാട്സ് ആപ്പിലൂടെ പ്രചരിക്കുന്ന സന്ദേശത്തിനു പിന്നിലുള്ള യാഥാര്‍ഥ്യം ഇങ്ങനെ…
വേനലില്‍ കേരളം ചുട്ടുപഴുക്കുകയാണ്. ജലദൗര്‍ലഭ്യവും ചൂടും അതിരൂക്ഷമായതോടെ ജനങ്ങളെ ഭയപ്പാടിലാഴ്ത്തുന്ന സന്ദേശങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. ചൂടുകാലത്ത് സിലിണ്ടര്‍ ബോംബ് പോലെ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്ന സന്ദേശമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഈ സന്ദേശത്തിനു പിന്നിലെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുകയാണ് ഐക്യരാഷ്ട്ര സംഘടനയുടെ ദുരന്തലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് തുമ്മാരുക്കുടിയുടെ വിശദീകരണം. മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: എല്‍ പി ജി സിലിണ്ടര്‍ ബോംബാകുമോ? ചൂട് കൂടി വരുന്നതോടെ വാട്ട്സ്ആപ്പ് ശാസ്ത്രജ്ഞരും ചൂടായിക്കഴിഞ്ഞു. ‘താപനില വളരെ കൂടിയ ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയൊരപകടം നിങ്ങളുടെ വീടുകളില്‍ മറഞ്ഞിരിക്കുന്നുണ്ട്. അന്തരീക്ഷ താപനില ക്രമാതീതമായ തോതില്‍ കൂടുന്പോള്‍ പാചകത്തിന് ഉപയോഗിക്കുന്ന ഘജഏ സിലിണ്ടറില്‍ മര്‍ദ്ദം കൂടുകയും ഒരു ബോബ് ആയി പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്’ ഇതാണ് ഏറ്റവും പുതിയ വാട്ട്സ് ആപ്പ് ശാസ്ത്രം..…
Read More