ഫേസ് റെക്കഗ്‌നീഷന്‍ ടെക്‌നോളജി ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇതെന്തെന്ന് എല്ലാവര്‍ക്കുമറിയാമെങ്കിലും ആളെ തിരിച്ചറിയാന്‍ ചൈനീസ് സര്‍ക്കാര്‍ പുതിയ ടെക്‌നോളജി കൊണ്ടുവന്നിരിക്കുകയാണ് ഇപ്പോള്‍. നിരീക്ഷണകാമറകളില്‍ ഗെയ്റ്റ് റെക്കഗ്‌നീഷന്‍ എന്നറിയപ്പെടുന്ന സാങ്കേതിക വിദ്യയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഒരാളുടെ നടത്തത്തിലെ സവിശേഷ താളമളന്ന് അയാളെ തിരിച്ചറിയാനുള്ള വിദ്യയാണിത്. നടക്കുന്നയാളുടെ മുഖം ക്യാമറയ്ക്ക് എതിരെയാണെങ്കില്‍ പോലും, അല്ലെങ്കില്‍ മുഖം മറച്ചു നടന്നാല്‍ പോലും അയാളെ തിരിച്ചറിയാമെന്നതാണ് ഇതിന്റെ ഗുണം. ഫേസ് റെക്കഗ്‌നിഷന്‍ ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ ഒരാളുടെ മുഖത്തിന്റെ, ക്ലോസ് അപിലുള്ള, ഹൈ റെസലൂഷന്‍ ഫോട്ടോ ലഭിക്കണം. എന്നാല്‍, 50 മീറ്റര്‍, അല്ലെങ്കില്‍ 165 അടി അകലെ നടക്കുന്ന ഒരാളെപ്പോലും അയാളുടെ നടത്ത രീതിയില്‍ നിന്നു തിരിച്ചറിയാമെന്നാണ് പറയുന്നത്. ചൈനീസ് പൊലീസ്, ഗെയ്റ്റ് റെക്കഗ്‌നിഷന്‍ സോഫ്റ്റ്വെയര്‍ അടങ്ങുന്ന ക്യാമറകള്‍ ബെയ്ജിംഗിലും ഷാങ്ഹായിലുമുള്ള പല സ്ഥലത്തും സ്ഥാപിച്ചു തുടങ്ങിയിരിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും ഡേറ്റയുടെയും സഹായത്തോടെ രാജ്യത്തെമ്പാടും…
Read More